Latest News

സീരിയലിലെ കാമുകൻ ഇനി ജീവിതത്തിലെ നായകൻ; നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു

Malayalilife
സീരിയലിലെ കാമുകൻ ഇനി ജീവിതത്തിലെ നായകൻ; നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷും. ഇരുവരും  നവംബർ 11ന് വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. വിവാഹം അടുത്തു എന്നും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത് എന്നുമാണ് ടോഷും ചന്ദ്രയും വെളിപ്പെടുത്തുന്നത്. രണ്ടുപേരും ആരാധകരോട് എല്ലാവരുടെയും പ്രാർത്ഥന വേണം എന്നാണ് പറയുന്നത്. ഇരുവരും നേരത്തെ തന്നെ എവിടെയോ ഒരു കെമിസ്ട്രി തങ്ങൾക്കിടയിൽ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് എന്നും അതുകൊണ്ട് ആയിരിക്കണം വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന്  പറഞ്ഞിരുന്നു.

 മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ ഒരു സമയത്ത് നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ്കയറിക്കൂടിയത്.  പൃഥ്വിയുടെ നായികയായിട്ടായിരുന്നു ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.  സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് കുടിയേറുന്നത്. താരം മിനി സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

 ചന്ദ്ര ലക്ഷ്മൺ സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് രണ്ടാം വരവ് നടത്തിയത്.  നിറഞ്ഞ സ്വീകരണമാണ് സ്വന്തം സുാജതയിലെ ചന്ദ്രക്ക് മാത്രമല്ല കഥയിലെ നായകനും ലഭിക്കുന്നത്. താരം വിവാഹിതയാകാൻ പോകുന്ന കാര്യം കഴിഞ്ഞ ദിവസമാണ്  ആരാധകരെ അറിയിച്ചത്.  ചന്ദ്രയുടെ ജീവിതത്തിലേക്ക് സീരിയലിലെ കാമുകനാണ് എത്തുന്നത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ല എന്നും വെളിപ്പെടുത്തിയിരുന്നു.

Actress chandra lexman is getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക