ക്യാപ്റ്റന്‍സി ടാസ്‌ക് കണ്ട് മോഹന്‍ലാലിന് പോലും തെറ്റിപോയി!ക്യാപ്റ്റന്‍ ആയതിലുള്ള സന്തോഷം അറിയിച്ച് സാജു നവോദയ

Malayalilife
ക്യാപ്റ്റന്‍സി ടാസ്‌ക് കണ്ട് മോഹന്‍ലാലിന് പോലും തെറ്റിപോയി!ക്യാപ്റ്റന്‍ ആയതിലുള്ള സന്തോഷം അറിയിച്ച് സാജു നവോദയ

ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പായിരുന്നു എട്ടാം എപ്പിസോഡിലെ പ്രത്യേകത. കഴിഞ്ഞ ആഴ്ച വീട്ടില്‍ അനക്കമുണ്ടാക്കിയ മൂന്ന് പേരെ നിര്‍ദേശിക്കാനായിരുന്നു അറിയിച്ചത്. ഇതനുസരിച്ചു രജിത്, സുരേഷ്, സാജു നവോദയ എന്നിവരുടെ പേരുകളാണ് വീട്ടിലുള്ളവര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് മൂവരും ക്യാപ്റ്റന്‍ സ്ഥാനത്തിനായി മത്സരിച്ചു. മോഹന്‍ലാല്‍ അഭിനയിച്ച 10 സിനിമകളുടെ പേരുകള്‍ റിലീസ് ക്രമത്തില്‍ തന്നിരിക്കുന്ന ബോര്‍ഡില്‍ ഫിക്‌സ് ചെയ്യുകയായിരുന്ന ടാസ്‌ക്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, ദേവാസുരം, കിലുക്കം, സ്ഫടികം, കിരീടം, ദൃശ്യം, പുലിമുരുഗന്‍, ലൂസിഫര്‍ തുടങ്ങി പത്തോളം സിനിമകളുടെ പോസ്റ്റര്‍ പതിച്ച പ്ലക്ക് കാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. നിശ്ചയിച്ച സമയത്തിനകത്തു സിനിമകള്‍ റിലീസ് ക്രെമത്തില്‍ ബോര്‍ഡില്‍ പതിപ്പിക്കണമായിരുന്നു.

എളുപ്പമാണെന്ന് കരുതിയെങ്കിലും സിനിമാസംവിധായകനായ സുരേഷിന് പോലും ടാസ്‌ക് അത്ര എളുപ്പമായില്ലെന്നതാണ് സത്യം. പലരും സുരേഷ് വിജയിയാകുമെന്നു പ്രതീക്ഷിച്ചു. പക്ഷെ പുതിയ ക്യാപ്റ്റന്‍ ആയി വിജയിച്ചെത്തിയത് സാജു നവോദയയാണ്. ടാസ്‌ക് ചെയ്യാനെത്തിയ മൂവരും പക്ഷെ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. ചിലര്‍ക്കാകട്ടെ പുലിമുരുഗനാണോ ലൂസിഫര്‍ ആണോ ആദ്യം റിലീസ് ചെയ്തത് എന്നതില്‍ പോലും തെറ്റുപറ്റി. ഷാജു അവസാനനിമിഷം ആ തെറ്റ് തിരുത്തിയപ്പോള്‍ ലാലേട്ടന്റെ മുഖത്തിനും രൂപത്തിനും ഉണ്ടായ വ്യതിയാനം അനുസരിച്ചു ലിസ്റ്റ് ഒരുക്കിയ രജിത് അതുപോലും തെറ്റിച്ചുകളഞ്ഞു. നാലു സിനിമകളാണ് രജിത്തിന് ഓര്‍ഡര്‍ കൃത്യമാക്കാന്‍ കഴിഞ്ഞത്. വിജയിയായ സാജു 7 സിനിമകളുടെ പേരുകള്‍ കൃത്യമായി ലിസ്റ്റ് ചെയ്തു. ക്യാപ്റ്റന്‍ ആയതുകൊണ്ടുതന്നെ ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്ന് സാജു നവോദയ രക്ഷപെട്ടു. തനിക്ക് പോലും തെറ്റിപോയെന്നും ഒരുവേള മോഹന്‍ലാല്‍ പറഞ്ഞു.

പുതിയ ക്യാപ്റ്റന്റെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം മത്സരാര്‍ത്ഥികള്‍ക്ക് അടുത്ത ആഴ്ചയിലേക്ക് ആശംസ നേര്‍ന്നു മോഹന്‍ലാല്‍ യാത്രയായി. മോഹന്‍ലാല്‍ പോയതിനു പിന്നാലെ പുതിയ ക്യാപ്റ്റന്റെ ഊഴമായിരുന്നു. ക്യാപ്റ്റന്‍ ആയതിലുള്ള സന്തോഷം അറിയിച്ച സാജു വരുന്ന ആഴ്ചയില്‍ മത്സരാര്‍ഥികള്‍ ചെയ്യണ്ട വീട്ടുജോലികള്‍ വീതിച്ചുനല്‍കി.

മത്സരാര്‍ഥികളെല്ലാം പുതിയ ആഴ്ചയിലേക്ക് ചുവടുവച്ചപ്പോള്‍ ടാസ്‌കിലെ തന്റെ പ്രേകടനം വിലയിരുത്തുകയായിരുന്നു രജിത്. താന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പറയാനാഗ്രഹിചവയെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

 

Read more topics: # saju navodaya,# captain
saju navodaya captain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES