Latest News

മുടി മുറിച്ചത് ചേയ്ഞ്ചാവാന്‍ അല്ല; ആശുപത്രിയും വീടും മാത്രമായി ജീവിതം; കീമോ തുടങ്ങും മുമ്പുള്ള ടെസ്റ്റുകള്‍ നടത്തി; മരുന്ന് കഴിതോടെ വായയൊക്കെ പൊട്ടി; രോഗത്തില്‍ നിന്ന് മുക്തി നേടി തിരിച്ച് വരും; എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ലഭിച്ചപ്പോള്‍ രോഗം പകുതി കുറഞ്ഞ ഫീല്‍; കീമോ തുടങ്ങാന്‍ പോകുന്ന വിവരം പങ്ക് വച്ച് രേണു സുധി

Malayalilife
മുടി മുറിച്ചത് ചേയ്ഞ്ചാവാന്‍ അല്ല; ആശുപത്രിയും വീടും മാത്രമായി ജീവിതം; കീമോ തുടങ്ങും മുമ്പുള്ള ടെസ്റ്റുകള്‍ നടത്തി; മരുന്ന് കഴിതോടെ വായയൊക്കെ പൊട്ടി; രോഗത്തില്‍ നിന്ന് മുക്തി നേടി തിരിച്ച് വരും; എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ലഭിച്ചപ്പോള്‍ രോഗം പകുതി കുറഞ്ഞ ഫീല്‍; കീമോ തുടങ്ങാന്‍ പോകുന്ന വിവരം പങ്ക് വച്ച് രേണു സുധി

ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ ശരിവെച്ച് രേണു തന്നെ രംഗത്ത്. തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും രോഗം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നും രേണു സുധി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.ഇപ്പോള്‍ ചികിത്സയുടെ വിവരങ്ങള്‍ പങ്ക് വച്ചെത്തിയിരിക്കുകയാണ് താരം.

ഇത്ര വലിയൊരു രോ?ഗം പിടിപെട്ടിട്ടും സന്തോഷത്തോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ മാതൃകയാക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണെന്നും രേണു പറയുന്നു. പുതിയ വീഡിയോയില്‍ മകന്‍ റിതുലും ഒപ്പമുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് രേണു ചികിത്സ തേടുന്നത്. മുടി മുറിച്ച് പുത്തന്‍ ലുക്കിലാണ് രേണു എത്തിയത്. ചികിത്സയ്ക്ക് മുന്നോടിയായാണ് മുറിച്ചത്.

രേണുവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം... മുടി മുറിച്ചതോടെ മുഖത്തിന് ചെയ്ഞ്ച് വന്നുവല്ലേ?. ചെയ്ഞ്ചാകാന്‍ വേണ്ടി മുറിച്ചതല്ല. മൂന്ന് ദിവസമായി ഹോസ്പിറ്റലും വീടും മാത്രമായി ജീവിക്കുകയാണ് ഞാന്‍. ?ആദ്യത്തെ ദിവസം ചെന്നപ്പോള്‍ ചികിത്സയുടെ കാര്യങ്ങളെല്ലാം സാര്‍ പറഞ്ഞ് തന്നു. കീമോ തുടങ്ങും മുമ്പ് കാര്‍ഡിയോളജിയില്‍ നിന്നും ലെങ്‌സിന്റെ ഡോക്ടറുടെ കയ്യില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കീമോ കട്ടി കൂടിയ മെഡിസിനാണ്. അത് ചെയ്യുന്നതിലൂടെ ?ഹൃദയത്തിനോ ശ്വാസകോശത്തിനോ കുഴപ്പമില്ലെന്ന സര്‍ട്ടിഫിക്കേറ്റാണ് വാങ്ങേണ്ടത്. ആ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ കീമോ ചെയ്യുകയുള്ളു. ഇക്കോ ടെസ്റ്റ്, ഇസിജി എല്ലാം എടുത്തു. അടുത്ത ദിവസം പോയി കീമോ പോട്ടൊക്കെ ഇടണം. കീമോ ചെയ്യാനുള്ള കാര്യങ്ങെല്ലാം ചെയ്യണം. അതുപോലെ ക്ലിപ്‌സ് ഇടണം.

അതും ട്രീറ്റ്‌മെന്റിന്റെ ഭാ?ഗമാണ്. കീമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ പോവുകയാണ്. നിങ്ങള്‍ ഓര്‍ക്കും ഞാന്‍ ഭയങ്കര ഹാപ്പിയായി സംസാരിക്കുന്നല്ലോ ഇരിക്കുന്നല്ലോയെന്ന്. ഹാപ്പിയായി സംസാരിക്കാനേ എനിക്ക് പറ്റു. കാരണം എന്നപ്പോലെ ഇത്തരം രോ?ഗങ്ങള്‍ കൊണ്ട് വേദന അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ഇന്റര്‍വ്യൂ പുറത്ത് വന്നശേഷം ഒരുപാട് പേര്‍ വിളിച്ചു മെസേജ് അയച്ചു. എന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നവരുണ്ടോയെന്ന് ഞാന്‍ ചിന്തിച്ചുപോയി. എന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. മെഡിക്കല്‍ കോളേജിലാണ് ചികിത്സിക്കുന്നത്. അവിടെ വെച്ച് കാണുന്നവരെല്ലാം അടുത്ത് വന്ന് സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും സ്‌നേഹം അറിയിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ദൈവമെ ഇത്രയും പേര്‍ സ്‌നേഹിക്കുന്നുണ്ടോയെന്ന് തോന്നിപ്പോയി.

ഇനിയെന്തിന് കുറച്ചുപേര്‍ ഇടുന്ന നെ?ഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ വിഷമിക്കണം?. എന്റെ തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളും എന്റെ യുട്യൂബ് ചാനല്‍ വഴി ഞാന്‍ അറിയിക്കും. ഹോസ്പിറ്റലും മറ്റുമെല്ലാമായി ഓട്ടമാണ്. അതിന്റെ ടെന്‍ഷനുണ്ട്. മറവി സംഭവിക്കുന്നുണ്ട്. മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ വായയൊക്കെ പൊട്ടിയിട്ടുണ്ട്. ഫോണ്‍ താഴെവെക്കാന്‍ സമയമില്ല. അത്രയേറെ പേരാണ് അസുഖ വിവരം അറിഞ്ഞ് വിളിക്കുന്നത്. ഈ രോ?ഗത്തില്‍ നിന്നും ഞാന്‍ മുക്തി നേടി തിരിച്ച് വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സന്തോഷത്തോടെ ജീവിക്കണം. നല്ലൊരു സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചതായിരുന്നു. പക്ഷെ ട്രീറ്റ്‌മെന്റ് തുടങ്ങാന്‍ പോകുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ കഴിയില്ല. ഒരുപാട് അവസരങ്ങളും വരുന്നുണ്ട്. അതുപോലെ നോബിള്‍ ഫിലിപ്പ് തിരുമേനി വന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

കാന്‍സര്‍ രോഗത്തോട് പോരാടുന്നവര്‍ക്ക് മാതൃകയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. അസുഖ വിവരം അറിഞ്ഞശേഷം രാത്രികളില്‍ ആരും കാണാതെ കരയുമായിരുന്നു. എന്റെ മാനേജര്‍ കരിഷ്മയെ വിളിച്ചാണ് ഏറ്റവും കൂടുതല്‍ കരയുന്നത്. എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ലഭിച്ചപ്പോള്‍ രോ?ഗം പകുതി കുറഞ്ഞ ഫീല്‍. കീമോ തുടങ്ങുകയാണ് എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും രേണു സുധി പറഞ്ഞു.

15-ാം വയസില്‍ കണ്ടെത്തിയ ഒരു മുഴയാണ് പില്‍ക്കാലത്ത് കാന്‍സറായി രൂപപ്പെട്ടതെന്നാണ് രേണു സുധി പറഞ്ഞത്.അന്നേ വേണ്ട ചികിത്സ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ഇപ്പോള്‍ രോഗം അതിന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞിരുന്നു. 

ഇത് ദുബൈയില്‍ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോള്‍ കാന്‍സര്‍ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാള്‍ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്.

അവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. 15- 16 വര്‍ഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്‌സി ചെയ്തിരുന്നു. അന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്‌നമില്ലെങ്കിലും ഭാവിയില്‍ കാന്‍സര്‍ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നില്‍ക്കുകയായിരുന്നു.

അപ്പന്‍ഡിസൈറ്റിസിന്റെ ഓപ്പറേഷന്‍. അത് കുറച്ച് പെയിന്‍ഫുള്‍ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടില്‍ പറഞ്ഞില്ല. സുധിച്ചേട്ടന്റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്‌കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കാനിം?ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമോ?ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു.

മാമോഗാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്‌സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്റെ റിസല്‍ട്ടും ഞാന്‍ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാന്‍സര്‍ ആണെന്ന്. ഞാന്‍ ഒന്നും മിണ്ടിയില്ല. ആ റിസല്‍ട്ട് വീട്ടില്‍ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളജിലും പരിശോധിച്ചു. മെഡിക്കല്‍ കോളജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും'.- എന്നായിരുന്നു രേണുവിന്റെ വാക്കുകള്‍.

Read more topics: # രേണു സുധി
renu sudhi start cancer treatment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES