Latest News

സായ് ലക്ഷ്മിയും അരുണും ഉടനെ വിവാഹിതരായേക്കും; വിവാഹ നിശ്ചയം ഉടനുണ്ടെന്ന് ആരാധകരുടെ ചോദ്യത്തിന് നടി നല്കിയ ഉത്തരം ചര്‍ച്ചയാകുമ്പോള്‍

Malayalilife
 സായ് ലക്ഷ്മിയും അരുണും ഉടനെ വിവാഹിതരായേക്കും; വിവാഹ നിശ്ചയം ഉടനുണ്ടെന്ന് ആരാധകരുടെ ചോദ്യത്തിന് നടി നല്കിയ ഉത്തരം ചര്‍ച്ചയാകുമ്പോള്‍

നിയമപരമായോ അല്ലാതെയോ വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ചാണ് സീരിയല്‍ നടി സായ് ലക്ഷ്മിയും അരുണ്‍ രാവണ്‍ എന്ന സീരിയല്‍ ക്യാമറാമാനും കഴിയുന്നത്. പാര്‍വതിയുമായും അരുണ്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, വേര്‍പിരിയാനുള്ള തീരുമാനം എടുത്തപ്പോള്‍ നിയമത്തിന്റെ നൂലാമാലകളൊന്നും കൂടാതെ മാനസികമായ അകല്‍ച്ചയ്ക്കു പിന്നാലെ ഇരുവരും മാറി താമസിക്കുകയായിരുന്നു. അതിനിടെയാണ് സീരിയല്‍ നടി സായ് ലക്ഷ്മിയുമായി പ്രണയത്തിലായതും ലിവിംഗ് ടുഗെദറിലേക്ക് നീങ്ങിയതും. 

ഇപ്പോഴിതാ, ഇരുവരുടേയും വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്ന വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. സായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 19 വയസുകാരിയാണ് സായ് ലക്ഷ്മി. വിവാഹം ഉടനുണ്ടാകുമോ എന്ന് നേരത്തെ ചോദിച്ചപ്പോള്‍ അതിപ്പോഴില്ലായെന്ന് നടി മറുപടി നല്‍കിയതിനു പിന്നാലെയാണ് വിവാഹനിശ്ചയമെങ്കിലും നടക്കുമോയെന്ന് ആരാധകര്‍ ചോദിച്ചത്.

അതിനുള്ള മറുപടിയായാണ് മിക്കവാറും ഉടനുണ്ടാകും എന്ന വിശേഷം സായ് ലക്ഷ്മി പങ്കുവച്ചത്. ഇതോടൊപ്പം ഇനിയുള്ള ഭാവി പരിപാടി എന്താണെന്നു ചോദിച്ചപ്പോള്‍ നിയമത്തില്‍ ബിരുദമെടുക്കാനാണ് സായ് ലക്ഷ്മി ആഗ്രഹിക്കുന്നതും. നിലവില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ നടി ഉന്നത പഠനത്തിന് ഒരുങ്ങുന്നത് അരുണിന്റെ കൈപിടിച്ചു കൊണ്ടു തന്നെയാണ്. മാത്രമല്ല, സായ് ലക്ഷ്മിയ്ക്കൊപ്പം അരുണിന്റെ വീട്ടുകാരുമുണ്ട്. പലയിടങ്ങളില്‍ വച്ചും അരുണിന്റെ അമ്മയ്ക്കൊപ്പം സായ് ലക്ഷ്മി പകര്‍ത്തിയ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടായിരുന്നു അരുണിന്റെ പാര്‍വതിയുമായുള്ള ആദ്യ വിവാഹം. ക്ഷേത്രത്തില്‍ വച്ച് താലികെട്ടി നേരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു പാര്‍വതിയെ. ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് അരുണിന്റെ അനിയനും പ്രണയിച്ചു വിവാഹം കഴിച്ചത്. അതും ക്ഷേത്രത്തില്‍ വച്ചുള്ള വിവാഹമായിരുന്നു. പിന്നാലെയാണ് സായ് ലക്ഷ്മിയും മൂന്നാമത്തെ മരുമകളായി എത്തുന്നത്.

ഒരുമിച്ചുള്ള ജീവിതം ആഘോഷമാക്കുകയാണ് അരുണും സായ് ലക്ഷ്മിയും. ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഇവര്‍ പങ്കുവെക്കാറുണ്ട്. സാന്ത്വനം 2വില്‍ നിന്നും മിത്രയേയും അരുണിനെയും പുറത്താക്കിയതിനു പിന്നാലെ അരുണിന് മറ്റൊരു സീരിയലില്‍ ക്യാമറാമാനായി ലഭിച്ചെങ്കിലും സായ് ലക്ഷ്മിയ്ക്ക് നേരത്തെ വന്നൊരു ഓഫറു കൂടി നഷ്ടപ്പെടുകയാണുണ്ടായത്. പരമ്പരയില്‍ മിത്രയായി എത്തിയ സായ് ലക്ഷ്മിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു വരവേയാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടിയുടെ സ്വകാര്യ ജീവിതത്തില്‍ അരങ്ങേറുന്നത്. നടിയെ തേടി മറ്റൊരു ചാനലില്‍ ആരംഭിക്കാനിരുന്ന പുതിയ പരമ്പരയില്‍ നിന്നും ഓഫറും എത്തിയിരുന്നു. ആ സമയത്താണ് സാന്ത്വനം 2വിന്റെ ക്യാമറാമാനായ അരുണ്‍ രാവണുമായുള്ള പ്രണയം സീരിയല്‍ സെറ്റിലും തുടര്‍ന്നുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങള്‍ കാരണം സീരിയലിന്റെ പ്രതിച്ഛായയെ തന്നെ മോശകരമായി ബാധിക്കും എന്ന അവസ്ഥയിലേക്ക് എത്തിയത്. ഇതോടെയാണ് പരമ്പരയില്‍ നിന്നും രണ്ടുപേരെയും പുറത്താക്കുകയും ചെയ്തു.

തുടര്‍ന്ന് പുതിയതായി തുടങ്ങാനിരിക്കുന്ന പരമ്പരയായിരുന്നു സായ് ലക്ഷ്മിയുടെ പ്രതീക്ഷ. എന്നാല്‍ അതില്‍ നിന്നും നടി പുറത്താക്കിയിരുന്നു.

sailakshmi and arun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES