Latest News

ആരാണ് ഈ തരികിട സാബു മോന്‍ ? യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ ;നിയമത്തില്‍ ബിരുദം; സാബുവിന്റെ പിന്നാമ്പുറ ജീവിതം ഞെട്ടിപ്പിക്കുന്നത്

Malayalilife
ആരാണ് ഈ തരികിട സാബു മോന്‍ ? യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ ;നിയമത്തില്‍ ബിരുദം; സാബുവിന്റെ  പിന്നാമ്പുറ ജീവിതം ഞെട്ടിപ്പിക്കുന്നത്

രികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് സാബു. എന്നാല്‍ സാബുവിന്റെ യോഗ്യതകള്‍ ആരേയും ഞെട്ടിപ്പിക്കും. പലപ്പോഴും ബിഗ്‌ബോസ് ഷോയില്‍ എല്ലാ മത്സരാര്‍ത്ഥികളെക്കാളും പക്വത പ്രകടിപ്പിക്കുന്നത് സാബുവാണ്. ഇത്തരത്തില്‍ അനുഭവങ്ങള്‍ എവിടെന്ന് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുന്നതാണ് സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം കൂടാതെ ജേര്‍ണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ ' തരികിട ' എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേര്‍ സമ്മാനിച്ച് 'തരികിട സാബു '.

തുടര്‍ന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ തുടക്കത്തില്‍ മലയാളം മാത്രമേ സംസരിക്കാന്‍ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയ 'അട്ടഹാസം' അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവില്‍ മനോരമയില്‍ ' ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു.മഴവില്‍ മനോരമയില്‍ മിടുക്കി എന്ന പ്രോഗ്രാമില്‍ ജഡ്ജ് ആയി പങ്കെടുത്തു മല്‍സരാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തു വെള്ളം കുടിപ്പിച്ചത് വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഏഷ്യാനെറ്റില്‍ ശ്രദ്ധ നേടിയ '' എന്തും ചെയ്യും സുകുമാരന്‍ ' എന്ന പരിപാടി അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയനായി.നിരവിധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. 

സ്വന്തം നിര്‍മാണ കമ്പനിയായ സാബ് പ്രൊഡക്ഷന്റെ ബാനറില്‍ ' അമൃത ചാനലില്‍'' ചുമ്മാ' എന്നൊരു പരമ്പര നിര്‍മ്മിച്ചു.രാജസേനന്‍ സംവിധാനം ചെയ്ത ,പൃഥ്വിരാജ് നായകനും കാവ്യാമാധവന്‍ നായികയുമായ ചിത്രത്തില്‍ പല്ലന്‍ ഭാസ്‌ക്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിലേക്ക് തുടക്കം കുറിച്ചു.(എതിര്‍ ഫാന്‍സുകാര്‍ ട്രോളുന്നത് ഈ ചിത്രത്തിലെ ഫോട്ടോ ഉപയോഗിച്ചാണ് )
മമ്മൂട്ടി നായകനായ ഫയര്‍മാന്‍ , അച്ഛാ ദിന്‍ ,ദ്യാന്‍ ശ്രീനിവാസന്‍ നായകനായ ' അടി കപ്പ്യാരെ കൂട്ടമണി ' എന്ന ചിത്രത്തിലുള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു.എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം ഇതാണ് .ഇപ്പോള്‍ഏറെ കോളിളക്കം സൃഷ്ടിച്ച ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് എന്ന ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കീഴടക്കി അറിയപ്പെടുന്ന ടെലിവിഷന്‍ സംവിധായകനായ സതീഷാണ് സാബുവിലെ പ്രതിഭയെ കണ്ടെത്തിയത് 

Read more topics: # sabu,# biggboss,# life
sabu, biggboss, life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES