Latest News

രാജേശ്വരി ഒളിപ്പിച്ച വില്‍പ്പത്രം തന്ത്രപൂര്‍വ്വം കല്യാണിന്റെ കൈകളിലെത്തിച്ച് സീത; രാജേശ്വരിക്കെതിരെ തിരിഞ്ഞ് കല്യാണ്‍

Malayalilife
രാജേശ്വരി ഒളിപ്പിച്ച വില്‍പ്പത്രം തന്ത്രപൂര്‍വ്വം കല്യാണിന്റെ കൈകളിലെത്തിച്ച് സീത; രാജേശ്വരിക്കെതിരെ തിരിഞ്ഞ് കല്യാണ്‍

ഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. സഹോദരിമാരുടെ കഥപറയുന്ന സീരിയല്‍ ഇപ്പോള്‍ പുതിയ തലത്തിലാണ്. തനിക്കെതിരെയുള്ള തെളിവുകള്‍ കൈയ്ക്കലാക്കാന്‍ രാജേശ്വരി സീതയെ കൊല്ലാന്‍ ശ്രമിക്കുന്നതാണ് കഴിഞ്ഞ എപിസോഡുകളില്‍ പ്രേക്ഷകര്‍ കണ്ടത്. ഇതേതുടര്‍ന്ന് രാജേശ്വരി ദേവി ഹീറ്റര്‍ കേടാക്കി ഷോക്കടിപ്പിച്ചതോടെ സീത ആശുപത്രിയിലായി. എന്നാല്‍ ഷോക്കേറ്റതിനെതുടര്‍ന്ന് സീതയ്ക്ക് മാനസികവിഭ്രാന്തിയുണ്ടാകുകയും അഞ്ചുവയസുകാരിയുടേത് പോലെ പെരുമാറുകയും ചെയ്യുന്നു. രാജേശ്വരിയെ കാണുന്ന സീത അമ്മയേന്ന് വിളിച്ച് സ്നേഹത്തോടെ പെരുമാറുമ്പോള്‍ സീതയ്ക്ക് ഒരമ്മയുടെ പരിചരണം രാജേശ്വരി നല്കണമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത് സമ്മതിച്ച് സീതയെ രാജേശ്വരി വീട്ടിലേക്ക് കൂട്ടികൊണ്ട്വരുന്നു. സീത വീട്ടില്‍ വട്ട് കാണിക്കുന്നതും രാജേശ്വരി ദേവി സീതയെ കഷ്ടപ്പെടുത്തുന്നതുമാണ് കഴിഞ്ഞ എപ്പിസോഡുകളില്‍  പ്രേക്ഷകര്‍ കണ്ടത്. സ്വാതിക്ക്് എല്ലാ സത്യവും അറിയാമെന്ന് മനസ്സിലാക്കുന്ന രാജേശ്വരി സ്വാതിയെ ഒതുക്കാനുളള തന്ത്രങ്ങളാണ് മെനയുന്നത്. എന്നാല്‍ സീത വില്‍പ്പത്രങ്ങള്‍ കണ്ടെത്താനായി താന്‍  വട്ടായി അഭിനയിക്കുന്നതാണെന്ന് സ്വാതിയോട് വെളിപ്പെടുത്തുന്നു. ഇതോടെ സ്വാതി ആശ്വാസത്തിലാണ്.  മാത്രമല്ല രാജേശ്വരിക്കെതിരെയുളള നീക്കങ്ങള്‍ക്ക് സ്വാതിയും ഒപ്പം നില്‍ക്കുന്നു. വട്ടാണെന്ന വ്യാജേന സീത രാജേശ്വരിക്ക് പണികള്‍ കൊടുക്കുന്നതാണ് ഇപ്പോഴത്തെ എപ്പിസോഡുകളില്‍ കാണുന്നത്. കല്യാണിനോട് ആദ്യം അകലം കാട്ടിയിരുന്ന സീത ഇപ്പോള്‍ സീത കല്യാണിനോട് അടുപ്പത്തിലാണ്.

 സ്വാതിക്ക് വട്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്ന രാജേശ്വരി ദേവി സ്വാതിയാണ്  സീതയെക്കൊണ്ട് തന്നെ ഉപദ്രവിക്കുന്നതെന്ന് കരുതുന്നു. അടുത്തത് സ്വാതിക്ക് എതിരെയാണ്് രാജേശ്വിരി ദേവി തിരിയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍  സീത ആ  രേഖകള്‍ക്ക് വേണ്ടി  തിരയുന്നതും രാജേശ്വരിയുടെ  അലമാരയില്‍  ഒരു രഹസ്യ അറ കണ്ടെത്തുകയും ചെയ്തു. അവിടെയാണോ അത് സൂക്ഷിച്ചിരിക്കുന്നത് എന്ന് സീത സംശയിക്കുന്നു. മറ്റൊരിടത്തും അത് തപ്പിയിട്ട്ം കിട്ടുന്നതുമില്ല. പിന്നീട് വേണു രാജേശ്വരിയില്‍ നിന്നും  പാവപ്പെട്ട  രോഗികള്‍ക്ക് നല്‍കാനിയി രണ്ട് ലക്ഷം രൂപ വാങ്ങുന്നതും  പണം എടുക്കുന്നതിനിടെ ആ വില്‍പ്പത്രം കാണുന്ന രാജേശ്വരി അത് അജയ്ുടെ പേരിലേക്ക് മാറ്റുന്നതും ആ വില്‍പ്പത്രം തയ്യാറാക്കിയതിന് സാക്ഷിയായ വക്കീലിനെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനിടെ റൂമിലേക്ക് വരുന്ന സീതയെ രാജേശ്വരി അടിക്കുന്നു.എന്നാല്‍ അത് കല്യാണിനോട് പറയുമെന്ന് സീത പറയുമ്പോള്‍ രാജേശ്വരി ദേവി  മാപ്പു പറയുകയും ചെയ്യുന്നു. സീത കല്യാണിനൊപ്പം ഉറങ്ങാന്‍ കിടക്കുന്നതും  രാജേശ്വരി ദേവി അത് എതിര്‍ക്കുന്നതും കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നു. സീത വില്‍പ്പത്രം തിരയുന്നതും സ്വാതിയെ രാജേശ്വരി ദേവി ഭീഷണിപ്പെടുത്തുന്നതുമാണ് പ്രൊമോയില്‍ കാണിച്ചത്. വേണു സത്യത്തില്‍ എന്തിനാണ് പണം ആവശ്യ പ്പെട്ടതെന്നും സീത ആ വില്‍പ്പത്രങ്ങള്‍ കണ്ടെത്തുമോ എന്നുമാണ്  ഇപ്പോള്‍ പ്രേക്ഷകരുടെ സംശയം. സീത  അത്  കണ്ടെത്തുമെന്നും എന്നാല്‍ അതോടെ രാജേശ്വരി സീതയെ അപായപ്പെടുത്തുമോ അതോ  കല്യാണിനെ ഇല്ലാതാക്കുമോ എന്നും സീരിയല്‍ ആരാധകര്‍ സംശയിക്കുന്നുണ്ട്. 

Read more topics: # seetha kalyanam,# promo
seetha kalyanam promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക