Latest News

നൃത്തത്തില്‍ അമ്മയെ കടത്തിവെട്ടും ഈ അപ്പുക്കുട്ടന്‍;  ഒന്നാമത് എത്തിയ മകന് സമ്മാനം കൊടുക്കാന്‍ എത്തിയത് ആദിത്യന്‍! കണ്ണുനിറഞ്ഞ് അമ്പിളി..! വീഡിയോ!

Malayalilife
 നൃത്തത്തില്‍ അമ്മയെ കടത്തിവെട്ടും ഈ അപ്പുക്കുട്ടന്‍;  ഒന്നാമത് എത്തിയ മകന് സമ്മാനം കൊടുക്കാന്‍ എത്തിയത് ആദിത്യന്‍! കണ്ണുനിറഞ്ഞ് അമ്പിളി..! വീഡിയോ!

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഒരു പൊന്നൊമനയെ പ്രതീക്ഷിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരദമ്പതികള്‍ ഇപ്പോള്‍ മറ്റൊരു സന്തോഷമാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

മലയാളി മിനിസ്‌ക്രീന്‍  പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് നടന്‍ ആദിത്യനും അമ്പിളി ദേവിയും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇരുവരും വിവാഹിതരായത് ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ ഗര്‍ഭണിയായ അമ്പിളി സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്. രണ്ടാം വിവാഹമാണെങ്കിലും സ്വന്തം കുഞ്ഞിനെപോലെയാണ് അമ്പിളിയുടെ മകന്‍ അപ്പുവിനെ ആദിത്യന്‍ നോക്കുന്നത്.

സന്തോഷത്തോടെയാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. തങ്ങളുടെ സുന്ദരനിമിഷങ്ങളും അമ്പിളിയും ആദിത്യനും ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ അപ്പു ഡാന്‍സ് പഠിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ആദിത്യനും അമ്പിളിയും പങ്കുവച്ചിരുന്നു. ഇപ്പോള്‍ സ്‌കൂളിലെ പരിപാടിക്ക് ഡാന്‍സ് അവതരിപ്പിച്ച അപ്പുവിന് ഒന്നാം സമ്മാനവും ലഭിച്ചിരിക്കയാണ്.  ഈ വിവരം ആദിത്യനാണ് ആരാധകരോട് പങ്കുവച്ചത്. 

ഡാന്‍സ് കോമ്പറ്റിഷന്‍ അപ്പുവിന് ആണ് ഫസ്റ്റ് പ്രൈസ്. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായി പോയി,ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നടന്നു, സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് സമ്മാനം കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി, പ്രതീക്ഷിക്കാതെ അമ്പിളിയും സ്റ്റേജില്‍ കയറി. എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു കൂടാതെ വിനു മാസ്റ്റര്‍, മാഹീന്‍ മാസ്റ്റര്‍ എന്നിവര്‍ക്കും നന്ദി പറയുന്നു, അതുപോലെ സ്ട്രാറ്റ് ഫോര്‍ഡ് സ്‌കൂളിനും നന്ദി പറയുന്നുവെന്ന് ആദിത്യന്‍ പോസ്റ്റില്‍ കുറിച്ചു. 

 

അപ്പുവിന്റെ സമ്മാനദാന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം എന്നും അപ്പുക്കുട്ടന് സമ്മാനം കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായ നിമിഷം ഈശ്വരനോടും അമ്പിളിയോടും നന്ദി പറയുന്നുവെന്നും ആദിത്യന്‍ കുറിക്കുന്നുണ്ട്. ചിലര്‍ക്കു കൊടുക്കുന്ന വേറെയൊരു സമ്മാനമാണ് മറക്കുന്നില്ല ഒന്നും ഞാന്‍ എന്നും ആദിത്യന്‍ പറയുന്നു.

നിറവയറുമായി അപ്പുവിന്റെ പരിപാടി കാണാന്‍ എത്തിയ അമ്പിളിയെ ആദിത്യന്‍ കൈ പിടിച്ച് സ്റ്റേജിലേക്ക് കൊണ്ടു പോകുന്നതിന്റെയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇവര്‍ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേര്‍ ചിത്രത്തിന് കമന്റുകളുമായും എത്തുന്നുണ്ട്.

ambili devi son dance program

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക