Latest News

എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്; കുടുംബപ്രശ്‌നങ്ങള്‍ അല്ല; കുറിപ്പ് പങ്കുവച്ച് ദിയ സന

Malayalilife
എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്; കുടുംബപ്രശ്‌നങ്ങള്‍ അല്ല; കുറിപ്പ് പങ്കുവച്ച് ദിയ സന

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം  പലപ്പോഴും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.  തന്റെതായ അഭിപ്രയങ്ങൾ ‌ എല്ലാം തന്നെ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാത്ത താരം ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. എന്നാൽ ഇപ്പോൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞദിവസമാണ് ദിയ സന പണം വാങ്ങി കൗണ്‍സിലിംഗ് ചെയ്യാന്‍ ആരംഭിക്കുന്നു എന്ന വിവരം  സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ദിയക്ക്  നേരിടേണ്ടി വന്നത്. എന്നാൽ  ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ദിയയുടെ കുറിപ്പിലൂടെ...

ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു.. ഒരുപാട് വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും പലരും എന്നെ കുറ്റപ്പെടുത്തുമ്ബോഴും ക്ഷമ പറഞ്ഞിട്ടില്ല.. അതൊക്കെ എന്റെ ശരികള്‍ ആയിരുന്നു. പക്ഷെ ഈ വിഷയത്തിലെ ഗൗരവം എന്നെപ്പോലുള്ള ഒരാള്‍ മനസിലാക്കേണ്ടതും ക്ഷമ പറയേണ്ടതും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കേണ്ടതും ആവശ്യമാണ്. തുടര്‍ന്നും ആവശ്യമുള്ളവര്‍ക് മോട്ടിവേഷന്‍ കൊടുക്കുകയും ബോധവത്കരണം നടത്തുകയും ഗസ്റ്റ് പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നതായിരിക്കും, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണ്. ഇതിനുള്ള എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്.. (കുടുംബപ്രശ്‌നങ്ങള്‍ അല്ല എന്റെ ലൈഫ് എക്‌സ്പീരിയന്‍സ് ) ഇതൊക്കെ പറയുന്നത് എന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്.

Activist diya sana words about counseling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക