Latest News

അക്‌സൊമാനിയാക്കിന്റെ 'അംശം' ട്രാക്ക് ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ നാലാമത്  - പ്രാദേശിക ഇന്ത്യന്‍ സംഗീതത്തിന് വലിയ മുന്നേറ്റം

Malayalilife
 അക്‌സൊമാനിയാക്കിന്റെ 'അംശം' ട്രാക്ക് ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ നാലാമത്  - പ്രാദേശിക ഇന്ത്യന്‍ സംഗീതത്തിന് വലിയ മുന്നേറ്റം

ഇന്ത്യ, 27ഏപ്രില്‍ 2026 - പ്രാദേശിക ഇന്ത്യന്‍ സംഗീതത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തികൊണ്ട്, അക്‌സോമാനിയാക്കിന്റെ മലയാള ഗാനമായ 'അംശം' ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ #4-ാം സ്ഥാനത്തെത്തി. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യന്‍ ഭാഷ ഗാനം ലോകവേദിയില്‍ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂര്‍വവും ശ്രദ്ധേയവുമാണ്. ഈ ഗാനത്തിന്റെ വേഗത്തിലുള്ള ഉയര്‍ച്ച ആഗോള ശ്രവണരീതികളില്‍ നടക്കുന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രാദേശിക ഇന്ത്യന്‍ സംഗീതം അന്താരാഷ്ട്ര ശ്രോതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ആഗോള വിജയം കൂടാതെ, 'അംശം' ഇന്ത്യയിലും മറ്റ് പ്രധാന വിപണികളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വൈറല്‍ സോങ്‌സ് ഇന്ത്യയില്‍ #4, ടോപ്പ് സോങ്‌സ് ഇന്ത്യയില്‍ #70, യുഎഇയില്‍ ടോപ്പ് 10 ലിസ്റ്റില്‍ #4 എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്.

ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ 4.1 മില്യണ്‍ വ്യൂസ് കടന്നു. ഇത് പ്രേക്ഷകശ്രദ്ധ മാത്രം അല്ല, ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ ഗാനം ആവര്‍ത്തിച്ച് കേള്‍ക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്. 

ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സ് ഇന്ത്യയും റിയല്‍ തിംഗ് റെക്കോര്‍ഡ്‌സ് (ആര്‍ടിആര്‍)ഉം ചേര്‍ന്ന് പുറത്തിറക്കിയ 'അംശം', പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലവും ഗ്ലോബല്‍ ആക്സസിബിള്‍ ശബ്ദവും കൂടിചേര്‍ന്നുള്ളതാണ്. മന്‍മഥന്റെ പുരാണകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും കള്‍ട്ട് മലയാള ചിത്രമായ 'ഞാന്‍ ഗന്ധര്‍വന്‍' ന്റെ സ്വാധീനത്തോടെയും ഈ ഗാനം പ്രണയം, ആകാംക്ഷ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ & ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കല്‍ ഘടകങ്ങള്‍ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ആഗോള പ്രതികരണത്തെക്കുറിച്ച് അക്‌സോമാനിയാക് പറഞ്ഞു: ''അംശം പോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകും എന്ന് ഞാന്‍ കരുതിയില്ല. എന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ ഒരു സ്ഥാനം കണ്ടെത്തി. ഇത് എന്റെ വര്‍ക്കിലും എനിക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നവരിലും ഉള്ള വിശ്വാസം കൂടുതല്‍ ശക്തമാക്കി.''

ഭൂമി പറഞ്ഞു: ''എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തില്‍ നിന്നാണ് 'അംശം' രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്, അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.''

എം.എച്ച്.ആര്‍ പറഞ്ഞു: ''ചാര്‍ട്ടുകളെക്കാള്‍ വലിയ ഒരു നിമിഷമാണിത്. ഇത് പ്രതിനിധാനത്തെക്കുറിച്ചാണ്. പ്രാദേശിക ഇന്ത്യന്‍ സംഗീതം വലിയ രീതിയില്‍ ആഗോള വേദികളിലേക്ക് കടക്കുകയാണ്, 'അംശം' ആ മാറ്റത്തിന്റെ ഭാഗമാണ്.''

ഭൂമി, എം.എച്ച്.ആര്‍, സര്‍കിള്‍ ടോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'അംശം', ഭാഷാ അതിരുകള്‍ മറികടന്ന് പ്രാദേശിക ഇന്ത്യന്‍ സംഗീതം ആഗോള പോപ്പ് സംസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.

ഈ ഗാനത്തിന്റെ വിജയം ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കഥാപരമായ, സത്യസന്ധമായ സംഗീതത്തിനുള്ള ആഗോള ആവശ്യം വര്‍ധിക്കുന്നതിന്റെ തെളിവുമാണ്. ദി കൊക്ക-കൊള കമ്പനിയുടെയും ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സ് ഇന്ത്യയുടെയും സംഗീത സംരംഭമായ ആര്‍ടിആര്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഇത്തരം പ്രോജക്ടുകള്‍ക്ക് പിന്തുണ നല്‍കുന്നതോടെ, പ്രാദേശിക സംഗീതം ആഗോള വേദിയിലേക്ക് ഉയരുന്നതിന്റെ വേഗത കൂടുന്നു.

ചാര്‍ട്ടുകളില്‍ തുടര്‍ച്ചയായി ഉയരുകയും കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍, മലയാള സംഗീതത്തിന്റെ നിര്‍ണായക നേട്ടവും ഇന്ത്യന്‍ സ്വതന്ത്ര സംഗീതത്തിന്റെ ആഗോള ഭാവിയെ സൂചിപ്പിക്കുന്ന ശക്തമായ ഉദാഹരണവുമായി 'അംശം' മാറുകയാണ്.

Read more topics: # 'അംശം'
amsham aksomaniac song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES