വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹം 16ന് ഗുരുവായൂരില്‍; ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹം 16ന് ഗുരുവായൂരില്‍; ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഈ മാസം 16 ന് ഗുരുവായൂരിലാണ്് ഇരുവരുടെയും വിവാഹം. എന്നാല്‍ ഇതോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും ഇന്നലെ തന്നെ ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ആരതി പൊടിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതെ, നമ്മള്‍ അത് സാധിച്ചുവെന്ന് റോബിന്‍ പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ഥിയായി ഏത്തിയതോടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. ആ സീസണിലെ ബിഗ് ബോസില്‍ ഏറ്റവും പ്രേക്ഷകപിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു റോബിന്‍. 

ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഉദ്ഘാടന വേദികളിലും മറ്റും നിരന്തരം സജീവമായിരുന്നു റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ഇവിടെനിന്നാണ് ഇരുവരുടെയും പരിചയത്തിന് തുടക്കം. അതേസമയം ആരതി പൊടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 

2023 ഫെബ്രുവരിയിലാണ് റോബിനും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവാഹം നടത്തുന്നത്.ആരതി പൊടിയ്ക്ക് സ്വന്തമായി വസ്ത്ര ബ്രാന്‍ഡ് ഉണ്ട്. ഇതിനൊപ്പം അഭിനയം, മോഡലിംഗ് എന്നിവയിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് റോബിനും ആരതിയും. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sankeerthana S (@la_feminah)

robin radhakrishnan and arati podi wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES