ബിഗ്‌ബോസിലെ കുശാഗ്രബുദ്ധിക്കാരനായ മത്സരാരാര്‍ത്ഥിയാണ് രഘു. രജിത് കുമാര്‍ ഹൗസില്‍ നിന്നും താത്കാലികമായി പുറത്തായശേഷമാണ് രഘുവിന്റെ കളികളെക്കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതോടെ രഘുവിനെതിരെ പല തരത്തിലുളളള സോ്ഷ്യല്‍ മീഡിയ ആക്രമണങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ ത്തുടര്‍ന്ന് രഘുവിന്റെ ഭാര്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കോമണ്‍ സെന്‍സുള്ള ഏതൊരു മലയാളിയും മനസ്സില്‍ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ തനിക്കോ ഇല്ലെന്നാണ് സംഗീത പറയുന്നത്. ജനനം ഒരൊറ്റ സ്രോതസ്സില്‍ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ അഭിപ്രായങ്ങള്‍, നിലപാടുകള്‍ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമര്‍ശനങ്ങള്‍ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സംഗീത പറയുന്നു.
പിന്നെ തെറി വിളികള്‍ അതിനു തെറിയുടെ മറുപടി പറയാന്‍ പാരമ്പര്യം അനുവദിക്കുന്നില്ലെന്നും .ഇതൊരു മറുപടിയല്ല രഘുവിനെ സ്‌നേഹിക്കുന്നവര്‍ മാത്രം മനസ്സിലാക്കുവാന്‍, എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്'' ഈ നല്‍കുന്നതെന്നും സംഗീത വ്യക്തമാക്കി.രഘുവിനെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ ഭീഷണിയും, തെറിവിളിയും കേള്‍ക്കുന്നുണ്ടെങ്കില്‍ രഘുവിന്റെ കുടുംബത്തെയോര്‍ത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം, അതിനു സമയം കളയാന്‍ ഇല്ലെങ്കില്‍ നിങ്ങളുടെ സപ്പോര്‍ട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാംമെന്നും സംഗീത അറിയിച്ചു.
യാതൊരു സീരിയല്‍-സിനിമ ബന്ധവുമില്ലാതെ ഒറ്റയാനായി വീട്ടില്‍ എത്തിയ രഘു ഇന്നിവിടേംവരെ എത്തിയത് കോമണ് സെന്‌സുള്ള മലയാളികള്‍ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണെന്നും . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും താര പത്‌നി പറയുന്നു.
തനിക്ക് നേരെയുള്ള സൈബര്‍ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോര്‍വേഡ് ചെയ്യുന്നുണ്ടെന്നും ആവശ്യം വന്നാല്‍ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തില്‍ പറയാനും കെല്‍പ്പുള്ളവര്‍ രഘുവിന്റെ കുടുംബത്തിലും , സുഹൃത്വലയത്തിലും ഉണ്ടെന്നും തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കൊറോണ വൈറസിനെതിരെയെന്നും സംഗീത വ്യക്തമാക്കി ഒപ്പം രാജുവിനെതിരെ നടന്ന സോഷ്യല്‍ മീഡിയ അറ്റാക്കിന്റെ ചില തെളിവുകളും സംഗീത തന്റെ പ്രൊഫൈലിലൂടെ വ്യക്തമാക്കി.