സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത്.ആല്‍ബങ്ങളിലും ഷോര്ട്ട് ഫിലിമിലും അഭിനയിച്ച് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതിന് പിന്നാലെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലും എത്തി.ബിഗ് ബോസില്‍ മുപ്പത്തിയഞ്ച് ദിവസം പൂര്‍ത്തിയാക്കിയ രേണു ഒടുവില്‍ സ്വന്തം ഇഷ്ടപ്രകാരം ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ താരം ദുബൈയിലേക്ക് പോയ വിവരവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാഗമായാണ് ദുബായില്‍ എത്തിയത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം രേണു സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രേണു പങ്കുവെച്ചൊരു ഡാന്‍സ് വീഡിയോ ചര്‍ച്ചയായിരുന്നു. ബാറിനുള്ളില്‍ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെ കാണാം. ഇതോടെ പരിഹസിച്ചുള്ള കമന്റുകളുടെ വരവായി ബിഗ് ബോസില്‍ നിന്നും ഇറങ്ങി ബാര്‍ ഡാന്‍സര്‍ ജോലിക്കാണോ പോയത് എന്നായിരുന്നു കമന്റുകള്‍. ബാര്‍ ഡാന്‍സറായി പോയതാണോ ഗള്‍ഫ് ഷോയാണെന്ന് കരുതിയെന്നും ചിലര്‍ കുറിച്ചു.
ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. കലാകാരി എന്ന നിലയില്‍ താന്‍ പ്രൗഡാണെന്ന് രേണു പറയുന്നു. ഞാന്‍ ദുബായില്‍ വന്നത് റസ്‌റ്റോന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ പ്രൗഡാണ്. എന്നെ അവര്‍ പ്രമോഷന് വിളിച്ചു ഞാന്‍ അത് ഭം?ഗിയായി ചെയ്യുന്നുമുണ്ട്. ഫാമിലി ഓഡിയന്‍സ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് ഞാന്‍ ഡാന്‍സ് ചെയ്തത്. മനസിലായില്ലേ..?. അതിന് ബാര്‍ ഡാന്‍സെന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല. ഇതിന്റെ പേരില്‍ കേരളത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ഞാന്‍ അറിയുന്നുണ്ട്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ കാണാറില്ല. ഒരുപാട് പേര്‍ എന്നോട് ഇതേ കുറിച്ച് പറഞ്ഞു.
എനിക്ക് അതില്‍ ഒന്നും ഒരു വിഷയവുമില്ല. റീച്ചില്ലാത്ത കുറേ വ്‌ലോഗേഴ്‌സ് ഇറങ്ങി എനിക്ക് എതിരെ തട്ടും. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് തട്ടിക്കോട്ടെ എനിക്ക് ഒരു വിഷയവുമില്ല. രേണു സുധി അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാന്‍സ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. എന്നാണ് വീഡിയോയില്‍ രേണു പങ്ക് വച്ചത്.
ഇതിനിടെ തന്റെ യുട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് സുധിയുടെ മകന്‍ കിച്ചു.നാല് മാസം മുമ്പാണ് കിച്ചു തന്റെ വിശേഷങ്ങള്‍ പങ്കിടാനായി യുട്യൂബ് ചാനല്‍ ആരംഭിച്ചത്. ചാനല്‍ ഒന്നര ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സിനേയും മില്യണ്‍ കണക്കിന് വ്യൂസും നേടിയിരുന്നു.
പുതിയൊരു കാര്‍ വാങ്ങി എന്ന് തലക്കെട്ട് നല്‍കിയാണ് വാഹനം വാങ്ങിയ സന്തോഷം കിച്ചു പ്രേക്ഷകരുമായി പങ്കുവെച്ചത്. വലിയൊരു സ്വപ്നം സാധിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കിച്ചു വീഡിയോ ആരംഭിച്ചത്. ഞാനൊരു കാര്‍ വാങ്ങി. കാര്‍ വാങ്ങാന്‍ പോവുകയാണെന്ന് വീട്ടില്‍ ഒരു സൂചന കൊടുത്തിരുന്നു. പക്ഷെ ഞാന്‍ ഉടനെ കാര്‍ ഞാന്‍ വാങ്ങുമെന്ന് അവര്‍ വിചാരിച്ച് കാണില്ല.
കുറച്ച് ഡീറ്റെയില്‍സൊക്കെ ഞാന്‍ കാറിനെ കുറിച്ച് വീട്ടില്‍ ഡിസ്‌കസ് ചെയ്തിരുന്നു. അത് മാത്രമെ അവര്‍ക്ക് അറിയൂ. എന്ത് പറയാനാണ് ഭയങ്കര സന്തോഷം തോന്നുന്നു. കാര്‍ എടുക്കുക എന്നത് സ്വപ്നമായിരുന്നു. അത് നടന്നു. നിങ്ങളൊക്കെ കാരണമാണ് ഇത് എനിക്ക് സാധ്യമായത്. സെക്കന്റ് ഹാന്റ് വണ്ടിയാണ്. 2007 മോഡല്‍ ബ്ലാക്ക് സ്വിഫ്റ്റാണ് എടുത്തത് കിച്ചു പറഞ്ഞു. ശേഷം വാഹനവുമായി വീട്ടിലേക്കാണ് കിച്ചു പോയത്.
ആശുപത്രിയില്‍ പോകാനായി കിച്ചുവിനേയും കാത്ത് വല്യമ്മയും സുധിയുടെ അമ്മയും കിച്ചുവിന്റെ കസിന്‍ പെണ്‍കുട്ടിയുമെല്ലാം വീടിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു. വീട്ടിലുള്ളവരുടെ റിയാക്ഷന്‍ ഇനി നിങ്ങള്‍ക്ക് കാണാമെന്നും കിച്ചു പറയുന്നുണ്ട്. പുതിയ കാര്‍ മുറ്റത്ത് വന്ന് നിന്നതോടെ എല്ലാവരും അമ്പരന്നു. ശേഷം കിച്ചു കാര്യങ്ങള്‍ വിവരിച്ചതോടെ എല്ലാവര്‍ക്കും സന്തോഷം.
ബ്ലാക്ക് ആയതുകൊണ്ട് ഇഷ്ടപ്പെട്ടു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ശേഷം എല്ലാവരേയും കൂട്ടി സുധിയുടെ ചേട്ടനും കിച്ചുവിന്റെ വല്യച്ഛനുമായ വ്യക്തി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് പോയത്. കാറില്‍ നിന്ന് ഇറങ്ങി ഷോപ്പിന് അകത്ത് ചെന്ന് കാറിന്റെ താക്കോല്‍ കിച്ചു വല്യച്ഛനെ ഏല്‍പ്പിച്ചു. ശേഷം വല്യച്ഛന്‍ കിച്ചുവിന്റെ കാറില്‍ നഗരത്തിലാകെ കറങ്ങി. വണ്ടി കൊള്ളാം. ഇവന്മാര്‍ എന്തെങ്കിലും പരിപാടി ഒപ്പിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു.
കിച്ചു കാറിന്റെ താക്കോല്‍ കയ്യില്‍ കൊണ്ട് വന്ന് തന്നപ്പോള്‍ ഞാന്‍ പെട്ടന്ന് ഓര്‍ത്തത് പണ്ട് ടിവി പ്രോഗ്രാം സുധി ചെയ്തിരുന്ന കാലത്ത് ഒരു 800 കാര്‍ കൊണ്ടുവന്ന് അതിന്റെ കീ കണ്ണ് നിറഞ്ഞുകൊണ്ട് എന്റെ കയ്യില്‍ സുധി വെച്ച് തന്നാണ്. ഇത് നിന്റെ വിജയം. കൊള്ളാം. കാര്‍ അടിപൊളി എന്നായിരുന്നു അഭിപ്രായം ചോദിച്ചപ്പോള്‍ വല്യച്ഛന്‍ കിച്ചുവിന് നല്‍കിയ മറുപടി.
വല്യച്ഛന്റെ വാക്കുകള്‍ കേട്ടതോടെ കിച്ചുവും ഡബിള്‍ ഹാപ്പി. ആശുപത്രിയില്‍ പോകാനായി വെയ്റ്റ് ചെയ്തപ്പോഴാണ് കിച്ചു കാറുമായി വന്നത്. ആകെ അമ്പരന്നുവെന്ന് കിച്ചുവിന്റെ വല്യമ്മയും പറഞ്ഞു.