Latest News

'അമ്മയുമായുള്ള ആകെ ബന്ധം പൈസ ചോദിക്കുന്നതു മാത്രം': അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല;   വ്യക്തത വരുത്തി കിച്ചു; രേണുവിന് പിന്തുണച്ചും ജാസിയും ഹെയ്ദി സാദിയും അടക്കം വ്‌ളോഗര്‍മാര്‍; വിമര്‍ശകര്‍ക്ക് മറുപടി നല്കി രേണവും

Malayalilife
 'അമ്മയുമായുള്ള ആകെ ബന്ധം പൈസ ചോദിക്കുന്നതു മാത്രം': അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല;   വ്യക്തത വരുത്തി കിച്ചു; രേണുവിന് പിന്തുണച്ചും ജാസിയും ഹെയ്ദി സാദിയും അടക്കം വ്‌ളോഗര്‍മാര്‍; വിമര്‍ശകര്‍ക്ക് മറുപടി നല്കി രേണവും

രേണു സുധിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി. അപകട വാര്‍ത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാന്‍ പോയപ്പോള്‍ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു വെളിപ്പെടുത്തി. ഇപ്പോള്‍ രേണുവുമായി യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നതു മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.

ഞാന്‍ അതില്‍ പറഞ്ഞിട്ടില്ല, അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോണ്‍ടാക്റ്റ് എന്താണെന്നു വച്ചാല്‍ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോണ്‍ടാക്റ്റും ഇല്ല ഞങ്ങള്‍ തമ്മില്‍. ഇടയ്ക്ക് വല്ലോം വിഡിയോ കോള്‍ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോണ്‍ടാക്റ്റ്.''-കിച്ചുവിന്റെ വാക്കുകള്‍.

അച്ഛന്‍ സുധിക്ക് അപകടം പറ്റിയതറിഞ്ഞ് വീട്ടില്‍ നിന്നും തിരിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

''കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവന്‍ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേര്‍ന്ന് എന്നെ വണ്ടിയില്‍ കയറ്റി പൊയ്‌ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേര്‍ന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാന്‍ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവര്‍ കാറില്‍ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നില്‍ക്കുകയാണ്.

ആ സമയത്താണ് ഇവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാന്‍ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാന്‍ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയില്‍ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.''-കിച്ചുവിന്റെ വാക്കുകള്‍.

ഇതോടെ രേണു സുധിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഈ വിവാദങ്ങള്‍ക്കിടയിലാണ് രേണു ആ സമയത്ത് തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു വെളിപ്പെടുത്തുന്നത

അതേസമയം കിച്ചുവിന് പോക്കറ്റ് മണിക്കായി രേണു ലക്ഷങ്ങള്‍ അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് ചിലര്‍ വെളിപ്പെടുത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചതിന്റെ ഗൂഗിള്‍ പേ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് രേണുവിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തിയത്. എന്നാല്‍ തുക എത്രയെന്നത് മായിച്ചിട്ടുമുണ്ട്. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്.

നിരവധി പേരാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തുന്നതും. കിച്ചു പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കുമെന്നും പക്ഷേ അവന്‍ അത് പറയാന്‍ പാടില്ലായിരുന്നുവെന്നും പറയുകയാണ് സുധിയുടെ സുഹൃത്ത് താജ് പത്തനംതിട്ട. രണ്ട് കസേരകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയമായിരുന്നു ഇതെന്നും താജ് പറയുന്നു.

കിച്ചു പറഞ്ഞ കാര്യങ്ങള്‍ കള്ളമായിട്ട് എനിക്ക് തോന്നിയില്ല. ഒരുപക്ഷേ അവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കും, പക്ഷേ അവന്‍ അത് പറയാന്‍ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു ദിവസമെങ്കിലും തന്റെ അമ്മയായി ജീവിച്ച സ്ത്രീയാണ്. കിച്ചു പറഞ്ഞത് അല്പം കടന്ന കൈ ആയിപ്പോയി. കാരണം കൈവിട്ട ആയുധവും വാ വിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല. കിച്ചുവിന് രേണുവില്‍ നിന്നും എന്തെങ്കിലും ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ രണ്ട് കസേരകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയമായിരുന്നു. പക്ഷേ അത് കൈവിട്ട് പോയി. ആ വീഡിയോ ഇനി ഡിലീറ്റ് ചെയ്താലും ആയിരക്കണക്കിന് പേരിലേക്ക് അത് എത്തിക്കഴിഞ്ഞു. റിയാക്ഷന്‍ വീഡിയോകള്‍ ചെയ്ത ആഘോഷിക്കുകയാണ്. രേഷ്മ പി തങ്കച്ചന്‍ കരയുന്ന വീഡിയോ വരുന്നു. പിന്നെ സന്തോഷിക്കുന്ന വീഡിയോ വരുന്നു. ഫിറോസ് പ്രതികരിക്കുന്നു. ഇതൊക്കെ ആള്‍ക്കാര്‍ ആഘോഷിക്കുകയാണ്. ഇനി നാളെ രേഷ്മ പി തങ്കച്ചന്‍ കിച്ചുവിനെ പറ്റി എന്തെങ്കിലും പറയുമ്പോള്‍ അടുത്ത വീഡിയോയുമായി അവന്‍ വീണ്ടും വരും. കിച്ചുവിന് എന്തുകൊണ്ട് മറുപടി കൊടുക്കുന്നില്ല എന്നത് രേണുവിനോട് തന്നെ ചോദിക്കണം. ഒരുപക്ഷേ രേണു സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത് കൊണ്ടാകാം കിച്ചു രംഗത്ത് വന്നത്. അല്ലെങ്കില്‍ കിച്ചു എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടാകാം. അത് നല്‍കാതിരുന്നപ്പോഴുള്ള ദേഷ്യമായിരിക്കും. എന്തെങ്കിലും ഒരു ദേഷ്യം ഇല്ലാതെ ഒരാളും ഒന്നും പറയില്ല. ഇണങ്ങിയവന്‍ പിണങ്ങിയാലും പിണങ്ങിയവന്‍ ഇണങ്ങിയാലും സൂക്ഷിക്കണം. അത് ആരാണെങ്കിലും', എന്ന് താജ് പറയുന്നു.

'കിച്ചു പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. സ്‌നേഹം കിട്ടാതെ വളര്‍ന്നൊരു കുട്ടിയാണ്. അവന്റെ ഭാഗത്ത് ചെറിയ തെറ്റുകള്‍ ഉണ്ടാകാം. അവന്‍ തന്നെ അത് പറയുന്നുണ്ടല്ലോ. പക്ഷേ അവന്‍ പറയാത്ത പല കാര്യങ്ങളും, രേഷ്മ പി തങ്കച്ചനും വീട്ടുകാരും പറഞ്ഞ പല കാര്യങ്ങളും എന്റെ കയ്യിലുണ്ട്. കിച്ചുവിനെ പറ്റി പറഞ്ഞ പല കാര്യങ്ങളും നമ്മുടെ കയ്യിലുണ്ട്. പക്ഷേ അതൊന്നും ഒരിക്കലും പറയില്ല. അവരിനി എനിക്കെതിരെ തിരിഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. പല കാര്യങ്ങളും എന്റെ കയ്യിലുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ഇനിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാനിരിക്കുന്നതല്ലേ ഉള്ളൂ. തുടങ്ങിയതല്ലേ ഉള്ളൂ. തീ കൊളുത്തിയതെ ഉള്ളൂ, ഇനി കത്തി കത്തി മുകളിലേക്ക് പോകും', എന്നും താജ് കൂട്ടിച്ചേര്‍ക്കുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു താജിന്റെ പ്രതികരണം.

വിഷയത്തില്‍ രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ട്രാന്‍സ്‌വുമണായ ജാസി. കിച്ചു ചോദിക്കുമ്പോഴൊക്കെ മറ്റൊന്നും ചോദിക്കാതെ രേണു പണമയച്ച് കൊടുക്കാറുണ്ടെന്നും ഇങ്ങനെ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പണമയച്ചാല്‍ കുട്ടികള്‍ ചീത്തയായിപ്പോവില്ലേ എന്ന് താന്‍ പോലും ചോദിച്ചിരുന്നതായും ജാസി പറയുന്നു. ''രേണുവിന്റെ ഒരു സുഹൃത്ത് എന്ന രീതിയില്‍ പറയുകയാണെങ്കില്‍ കിച്ചുവിന് പണമൊന്നും അയക്കാറില്ല എന്ന പറയുന്നത് ശുദ്ധ നുണയാണ്. കാരണം, രേണുച്ചേച്ചി പലപ്പോഴും കിച്ചുവിന് പൈസ അയക്കുന്നത് എന്റെ കണ്‍മുന്‍പില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് ഇരുന്നൂറോ മുന്നൂറോ രൂപയല്ല, അത്യാവശ്യം നല്ല തുക അയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് പറയാന്‍ ഞാന്‍ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല.

കിച്ചു ചേച്ചിയുടെ സ്വന്തം മോനല്ല. സുധിച്ചേട്ടന്‍ മൂന്നാമത് കല്യാണം കഴിച്ചയാളാണ് രേണുച്ചേച്ചി. ആ കുട്ടിയെ രേണുച്ചേച്ചി നല്ല രീതിയില്‍ നോക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പണമയച്ചാല്‍ കുട്ടികള്‍ ചീത്തയായിപ്പോവില്ലേ എന്ന് താന്‍ പോലും ചോദിച്ചിട്ടുണ്ട്'', ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജാസി പറഞ്ഞു.

വിവാദം പുകയുന്നതിനിടെ, കിച്ചുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെച്ച വ്‌ലോഗറുടെ നടപടി ചര്‍ച്ചയാകുന്നു. വ്‌ലോഗര്‍ ഷഫീന ബീവിയാണ് കിച്ചുവിനെ സഹായിക്കാന്‍ താല്പര്യമ.മുള്ളവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. എന്നാല്‍, ഇതിനെതിരെ കിച്ചു (രാഹുല്‍ ദാസ്) തന്നെ നേരിട്ട് രംഗത്തെത്തി. ഒരു റിയാക്ഷന്‍ വീഡിയോയ്ക്ക് താഴെ 
നല്‍കിയ മറുപടിയിലാണ് കിച്ചു തന്റെ നിലപാട് വ്യക്തമാക്കിയത്. ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അറിഞ്ഞ ഉടന്‍ തന്നെ അത് മാറ്റിച്ചുവെന്നും കിച്ചു പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളോട് തനിക്ക് താല്പര്യമില്ലെന്ന സൂചനയാണ് കിച്ചു നല്‍കുന്നത്...

ഞാന്‍ അത് കണ്ടില്ലായിരുന്നു. എനിക്ക് ഇതും പറഞ്ഞ് കുറേ ഫോണ്‍ കോളുകള്‍ വന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞ് മാറ്റിക്കുകയും ചെയ്തു', എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം. അക്കൗണ്ട് ഡീറ്റൈസ് പങ്കിട്ടതിന് ഷഫീന ബീവിക്ക് നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
 

renu sudhi and kichus isssue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES