പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടി പ്രശസ്തയായ രാണു മൊണ്ടാലിനെ ആരും മറക്കില്ല .റാണുവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആ ശബ്ദമാധുര്യം കേട്ട് നിരവധി പേരാണ് രാണുവിനെ കണ്ടെത്താന്‍ മുന്‍കൈയെടുത്തത്.'ഏക് പ്യാര്‍ കാ നഗ്മാ ഹെ' എന്നഗാനമാണ് റാണു ആലപിച്ചത് .
തുടര്‍ന്ന് ബോളിവുഡ് സംഗീതസംവിധായകന്‍ ഹിമേഷ് റെഷ്മിയ ഉള്‍പ്പെടെയുള്ളവര്‍ രാണുവിന് അവസരങ്ങളുമായെത്തി. സംഗീത റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ പാടാനും മലയാളത്തിലുള്‍പ്പടെ വിവിധ ഷോകളില്‍ അതിഥിയായി എത്താനും രാണുവിന് അവസരം ലഭിച്ചു.പ്രശസ്തിയ്‌ക്കൊപ്പം റാണുവിനെതിരെ ചില വിവാദങ്ങളും പൊങ്ങിവന്നു.ഒരു ആരാധികയോട് മോശമായ പെരുമാറുന്ന റാണുവിനെയാണ് പിന്നീട് എല്ലാവരും കണ്ടത് .റാണുവിനെ പ്രശസ്തിയാക്കിയവര്‍ തന്നെ പിന്നീട് റാണുവിനെതിരായി വന്നു.
അടുത്തിടെ മുഖത്തു വലിയ രീതിയില്‍ മേക്കപ്പിട്ട് കാതിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞുകൊണ്ടുള്ള രാണുവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.കാണുന്നവരെ ഞെട്ടിക്കുന്ന രീതിയില്‍ വന്‍ മെയിക്ക് ഓവറിലാണ് റാണു മൊണ്ടാല്‍ എത്തിയിരിക്കുന്നത്.കണ്ണെഴുതി കടും പിങ്ക് നിറത്തില്‍ ലിപ്സ്റ്റിക്കുമായെത്തിയ രാണുവിനെ സോഷ്യല്‍മീഡിയ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞിരുന്നു.
പ്രേതസിനിമയായ ദ നണ്‍ എന്ന ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാണു എന്നും മേക്കപ്പിട്ട ആര്‍ട്ടിസ്റ്റിന് 2020ലെ ഓസ്‌കാര്‍ അവാര്‍ഡ് ഉറപ്പ് എന്നും മറ്റുമായിരുന്നു ട്രോളുകള്‍.