മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് രഞ്ജിത്ത്. ജെയിംസ് എന്ന കഥാപാത്രമായി രഞ്ജിത്ത് എത്തിയ ഓട്ടോഗ്രാഫ് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ താന്‍ അച്ഛനായ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കയാണ്.
ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ജയിംസ് എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. ഓട്ടോഗ്രാഫില്‍ എത്തുമുമ്പ് തന്നെ മലയാള സീരിയല്‍ലോകത്ത് ഉണ്ടായിരുന്നെങ്കിലും രഞ്ജിത്തിന് കരിയര്‍ ബ്രേക്കായത് ഓട്ടോഗ്രാഫ് ആയിരുന്നു. പ്രണയിച്ച് വിവാഹിതനായ താരം തന്റെ വിശേഷങ്ങളും അച്ഛനാകാന്‍ പോകുന്ന വിവരവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോള്‍ താന്‍ അച്ഛനായ സന്തോഷവും രഞ്ജിത്ത് പങ്കുവച്ചിരിക്കയാണ്. ഈ സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നുമാണ് താരം കുറിച്ചത്. ഒപ്പം ഗര്‍ഭണിയായ ഭാര്യയ്ക്കൊപ്പമുളള ചിത്രവും താരം പങ്കുച്ചു. നിരവധി ആരാധകരാണ് താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
ഗര്‍ഭണിയായ ഭാര്യയോടൊപ്പമുളള മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം മുന്‍പ് പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ധന്യ എന്നാണ് ഭാര്യയുടെ പേര്.മലയാളികളുടെ പ്രിയ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെയുടെ മകനാണ് രഞ്ജിത്ത് രാജ് കണ്ണൂരാണ് നടന്‍ ജനിച്ചതും വളര്‍ന്നതും. രഞ്ജിത്തിന് രണ്ടര വയസ്സുള്ളപ്പോഴായിരുന്ന അച്ഛന്‍ ആഗസ്റ്റിന്റെ മരണം. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മയോടൊപ്പം രഞ്ജിത്തും അനിയത്തി രമ്യയും എറണാകുളത്തേക്കു വന്നു. രഞ്ജിത്ത് ആദ്യം അഭിനയിച്ച മെഗാ സീരിയല്‍ കന്യാധനമാണ്, 2004 ല്‍. അതില്‍ നായികയുടെ ഇളയ സഹോദരനായ നന്ദു എന്ന കഥാപാത്രമായിരുന്നു. പക്ഷേ ബ്രേക്കായത് ഓട്ടോഗ്രാഫാണ്. 30 ഓളം സീരിയലുകളിലും പതിനഞ്ചോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.