എണ്‍പതുകളില്‍ തരംഗമായി മാറിയ രാമായണം സീരിയല്‍ വീണ്ടും സ്വീകരണമുറികളിലേക്ക് എത്തുന്ന കാര്യം സ്ഥീരികരിച്ച് ദൂരദര്‍ശന്‍. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ സീരയലായിരുന്നു രാമായണം.രാമാനന്ദ് സാഗറിന്റെ ജനപ്രിയ പരമ്പര ദൂരദര്‍ശന്‍ നാഷണല്‍ ചാനലില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ദിവസും ഉച്ചയ്ക്ക് 12 മണിക്ക് സീരിയല്‍ പുനഃ സംപ്രേഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൂരദര്‍ശന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു.
രാമാനന്ദ സാഗര്‍ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും. 1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുണ്‍ ഗോവില്‍ ആണ് രാമനായി എത്തിയത്. ദീപിക ചിക്ലിയ സീതയായും സുനില്‍ ലഹ്രി ലക്ഷ്മണനായും വേഷമിട്ട പരമ്പര രാജ്യത്ത് ഏറെ തരംഗമുണ്ടാക്കിയിരുന്നു.
1988ലായിരുന്നു അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. രവീന്ദ്ര ജയിന്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് കൊവിഡ് കാലത്തും സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു.