ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ താരമാണ് ഡോ. രജിത് കുമാർ. അധ്യാപകനായും പ്രഭാഷകനായും തിളങ്ങിയ ഇദ്ദേഹത്തിന് ഷോയിലുണ്ടായിരുന്ന സമയത്ത് വലിയ പ്രേക്ഷക പിന്തുണയാണ് നേടാനായത്. മറ്റു മല്‍സരാര്‍ത്ഥികൾക്കും അദ്ദേഹത്തിന് പുറത്തുനിന്നുമുളള പിന്തുണ ഏറെ അസ്വസ്ഥരാക്കിയിരുന്നു. പലരും അദ്ദേഹത്തെ ബിഗ് ബോസ് രണ്ടാം സീസണിന്റെ വിജയി ആയി പ്രവചിക്കുകയൂം ചെയ്തിരുന്നു.
കൃത്യമായ ഗെയിം പ്ലാനോടു കൂടി മുന്നേറികൊണ്ടിരുന്ന അദ്ദേഹം രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവം ഏറെ തിരിച്ചടികൾ നൽകിയിരുന്നു. അതേ സമയം ബിഗ് ബോസ് ഹോക്‌സിൽ നിന്ന് പുറത്തായ രജിത്തിനെ തേടി ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയിരുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് രജിത്ത് കുമാര്‍ അറിയിച്ചിരിക്കുകയാണ്. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് രജിത്ത് കുമാര്‍ ശ്രദ്ധേയനായിരുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം അദ്ദേഹം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് ഡിആര്‍കെ ഫാന്‍സ് ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ട് മറ്റു മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള അഭിപ്രായവും രജിത്ത് കുമാര്‍ പങ്കുവെച്ചിരുന്നു.
ലോക് ഡൗണ്‍ കാലത്ത് കൊറോണയെക്കുറിച്ചുളള ബോധവല്‍ക്കരണവും ഡോക്ടര്‍ നടത്തിയിരുന്നു. അധ്യാപനത്തിനൊപ്പം സാമൂഹിക സേവനവും തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ രജിത്ത് വെളിപ്പെടുത്തിയിരുന്നു. ജനങ്ങളെ സഹായിക്കുന്നത് തുടരുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താന്‍ പലപ്പോഴും പങ്കാളിയാകാറുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.