ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയായി മാറികഴിഞ്ഞു. ജീവിതത്തില്‍ കാവ്യയുടെ നായകന്‍ സിനിമാ സംവിധായകനായ ശ്രീജിത്താണ്. ഇപ്പോള്‍ ശ്രീജിത്തുമൊന്നിച്ചുള്ള മറ്റൊരു വിശേഷം പങ്കിട്ടിരിക്കയാണ് റബേക്ക സന്തോഷ്.
കസ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 20 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് റബേക്ക. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗം കളി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസു കീഴടക്കിയ ആള്‍. ഇവരുടെ വിവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കയാണ്
ഇപ്പോള്‍ ശ്രീജിത്തിനൊപ്പമുള്ള മറ്റൊരു വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ് റബേക്ക.
നടന്‍ മോഹന്‍ലാലിനും ശ്രീജിത്തിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് റബേക്ക ആരാധകരെ തന്റെ പുതിയ വിശേഷം അറിയിച്ചത്. ഒടുവില്‍ അത് സംഭവിച്ചു. ഒരു സ്വപ്‌നം സത്യമായി ഞങ്ങളുടെ ലാലേട്ടനൊപ്പം. എന്നാണ് റബേക്ക ചിത്രത്തിനൊപ്പം കുറിച്ചത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകുകയാണ്. അതും എന്റെ ജീവിതത്തിലെ നായകന്‍ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലൂടെ. മോഹന്‍ലാലാണ് പരസ്യത്തില്‍ പ്രധാനവേഷത്തിലുള്ളത്. താന്‍ ആകെ ത്രില്ലിലും സന്തോഷത്തിലും ആണെന്നും റബേക്ക കുറിക്കുന്നു. സംവിധായികയായി മാറുകയാണോ കാവ്യ എന്നുംം ഇനി നായികയായി റബേക്ക എത്തില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. റബേക്കയുടെ പുതിയ ഉദ്യമത്തില്‍ ആശംസയും സന്തോഷവും അറിയിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.