Latest News

നസീറിനെ കാണാന്‍ പൊന്മുടിയിലെത്തിയ ബാലചന്ദ്രമേനോന്‍; നായകനാക്കിയത് മകനെ.. പക്ഷേ ഒടുക്കം ജീവിച്ചത് ഗള്‍ഫുകാരനായി; വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച നടന്‍; ജനനം മുതല്‍ മരണം വരെ രാജകീയ പ്രൗഢിയില്‍ ജീവിച്ച നടന്‍ ഷാനവാസിന്റെ കഥ

Malayalilife
നസീറിനെ കാണാന്‍ പൊന്മുടിയിലെത്തിയ ബാലചന്ദ്രമേനോന്‍; നായകനാക്കിയത് മകനെ.. പക്ഷേ ഒടുക്കം ജീവിച്ചത് ഗള്‍ഫുകാരനായി; വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച നടന്‍; ജനനം മുതല്‍ മരണം വരെ രാജകീയ പ്രൗഢിയില്‍ ജീവിച്ച നടന്‍ ഷാനവാസിന്റെ കഥ

കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ കലാഭവന്‍ നവാസ്‌ന്റെ പെട്ടെന്നുണ്ടായ മരണ വാര്‍ത്ത എല്ലാവരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴും ആ ദു:ഖത്തില്‍ നിന്നും മലയാള സിനിമാസ്‌നേഹികള്‍ മോചിതരായിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന്റെ വേദന തീരുന്നതിന് മുമ്പേ തന്നെയാണ് മറ്റൊരു ദുഃഖകരമായ വാര്‍ത്ത വീണ്ടും എല്ലാവരെയും തേടിയെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ നടനും നിത്യഹരിത നായകനുമായ പ്രേംനസീറിന്റെ മകനായ ഷാനവാസാണ് ഇന്നലെ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. മലയാള സിനിമാ ലോകത്തേക്ക് തന്നെ വലിയൊരു നഷ്ടമാണ് ഈ മരണം. തുടരെത്തുടരെ ഇങ്ങനെ പ്രിയപ്പെട്ട കലാകാരന്മാരെ നഷ്ടപ്പെടുന്നത് ആരാധകരെ മാത്രമല്ല, മുഴുവന്‍ സിനിമാസാമൂഹ്യത്തെയും വലിയ ദുഃഖത്തിലാഴ്ത്തുകയാണ്.

ഒരിക്കല്‍ പ്രേംനസീറിനെ കാണാന്‍ എത്തിയ ബാലചന്ദ്രമേനോനോട് നസീര്‍ പറഞ്ഞു തനിക്ക് ഇപ്പോള്‍ ഒട്ടം സമയം ഇല്ലെന്ന്. അപ്പോള്‍ അദ്ദേഹം തിരികെ പറഞ്ഞു നസീറിന്റെയല്ല മറിച്ച് താങ്കളുടെ മകന്‍ ഷാനവാസിന്റെ ഡേയിറ്റിനായിട്ടാണ് വന്നത് എന്ന്. അന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞത് കേട്ട് നസീര്‍ ഒന്ന് ഞെട്ടി. അവര്‍ അഭിനയിക്കുമോ എന്നായി ചോദ്യം. അങ്ങനെ അച്ഛന്റെ സമ്മതതോടെ ആദ്യ ചിത്രത്തിലേക്കും. 1981 ല്‍ ഇറങ്ങിയ പ്രേമഗീതങ്ങള്‍ എന്ന ചിത്രമായിരുന്നു ഷാനാവാസിന്റെ ആദ്യ ചിത്രം. ചിത്രം വന്‍ ഹിറ്റായി മാറിയതോടെ ഷാനവാസും പിന്നീട് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പിന്നീട് നിരവധി സിനിമകള്‍ ഷാനവാസിന് ലഭിക്കാന്‍ തുടങ്ങി. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ ഗാനം എന്ന ചിത്രത്തിലും മികച്ച ഒരു വേഷം ചെയ്യാന്‍ ഷാനവാസിന് സാധിച്ചു. പ്രേംനസീറിന്റെ മകന്‍ എന്ന മേല്‍വിലാസം സിനിമയില്‍ കാലുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 

പിന്നീട് തുടരെ തുടരെ സിനിമകള്‍. 1989ലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ പ്രേം നസീര്‍ മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ മകന്‍ അഭിനയം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും നസീറിന്റെ മരണത്തിന് ശേഷവും ഷാനവാസ് സിനിമ ചെയ്തു. 1991 വരെ സിനിമയില്‍ വളരെ സജീവമായി നില്‍ക്കുകയും ചെയ്തു. പത്ത് വര്‍ഷമാണ് ഷാനവാസ് സിനിമയില്‍ സജീവമായി ഉണ്ടായിരുന്നത്. ആ പത്ത് വര്‍ഷത്തിനിടയില്‍ 80-ഓളം ചിത്രങ്ങളാണ് ചെറുതും വലുതുമായ കഥാപാത്രങ്ങളാണ് ഷാനവാസ് മലയാള സിനിമയിലേക്ക് സംഭാവന ചെയ്തത്. 25 സിനിമകളില്‍ നായകന്‍ ആയും വേഷമിട്ടിട്ടുണ്ട് അദ്ദേഹം. സിനിമയിലും നസീറും ഷാനവാസും അച്ഛനും മകനുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് അത്. സിനിമയില്‍ നിന്ന് പിന്നീട് അദ്ദേഹം പൂര്‍ണമായും വിട്ട് നിന്നു. 

തുടര്‍ന്ന് ദുബായില്‍ ഉള്ള ബ്‌ളൂബെന്‍ എന്ന ഷിപ്പിങ് കമ്പിനിയില്‍ ജോലിയും നേടി. അവിടെ സ്ഥിരമായതോടെ ജോലിയിലായി കൂടുതല്‍ ശ്രദ്ധ. സിനിമ അപ്പോഴേക്കും വിട്ടിരുന്നു. ഏകദേശം 12 വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഷാനവാസ് വിട്ട് നിന്നു. 2003 ലാണ് ഷാനവാസ് അവധിക്ക് നാട്ടില്‍ എത്തുന്നത്. 12 വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്ന ഒരാള്‍ പിന്നീട് സിനിമയിലേക്ക് തിരികെ എത്തുക എന്നത് വളരെ കഷ്ടം നിറഞ്ഞ കാര്യമാണ്. എന്നാല്‍ നാട്ടില്‍ എത്തിയ ഷാനവാസിന് കളിയോടം എന്ന സിനിമയിലും ഗംഖുപുഷ്പം എന്ന മെഗാ സീരിയലിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തെ പിന്നെ തേടി എത്തിയത് നിരവധി സീരയലുകളാണ്. ഇതോടെ മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാകുകയും ചെയ്തു. പിന്നീട് കളിപ്പാട്ടങ്ങള്‍, ബ്‌ളാക്ക് ആന്‍ഡ് വൈറ്റ്, അമ്മത്തൊട്ടില്‍ തുടങ്ങി 20ല്‍ പരം സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. 

2009ല്‍ 'നമ്മള്‍ തമ്മില്‍' എന്ന സിനിമയിലും അഭിനയിച്ചു. തുടര്‍ന്ന് 'കന്യാകുമാരി എക്‌സ്പ്രസ്', 'ചൈനാ ടൗണ്‍', 'വീരപുത്രന്‍', 'ഗോള്‍ഡ്', 'റബേക്ക ഉതുപ്പ് കിഴക്കേമല', 'സക്കറിയയുടെ ഗര്‍ഭിണികള്‍', 'ഗര്‍ഭശ്രീമാന്‍', 'കുമ്പസാരം', 'കോരിത്തരിച്ച നാള്‍' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സ്വതന്ത്ര്യസമരനായകന്‍ മുഹമ്മദ് അബ്ദുറഹ്‌മാന്റെ ജീവിതത്തെ ആസ്പദമാക്കി 2011-ല്‍ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വീരപുത്രനി'ലും അദ്ദേഹം വേഷമിട്ടു. 2022 ല്‍ പുറത്തിറങ്ങിയ ജനഗണമന ആണ് ഷാനവാസ് അവസാനമായി അഭിനയിച്ച ചിത്രം. സക്കറിയയുടെ ഗര്‍ഭിണികള്‍', 'കുമ്പസാരം' തുടങ്ങിയ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങള്‍ ചര്‍ച്ചയായിരുന്നു.

1955-ല്‍ ജനിച്ച ഷാനവാസ് യേര്‍ക്കാട് മോണ്‍ഡ്ഫോര്‍ഡ് ബോര്‍ഡിങ് സ്‌കൂളിലാണ് പഠിച്ചത്. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) റോയപ്പേട്ട ന്യൂ കോളേജില്‍ എംഎക്കു പഠിക്കുമ്പോഴാണ് ബാലചന്ദ്രമേനോന്‍ ഷാനവാസിനെ പ്രേമഗീതങ്ങളിലേക്കു ക്ഷണിക്കുന്നത്. നസീറിന്റെ പ്രോത്സാഹനവുംകൂടിയായതോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.

prem nazeer son shanavas life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES