1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഗുരുതരമായ തിരിമറി നടന്നുവെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. താന്‍ സംവിധാനം ചെയ്ത 'സമാന്തരങ്ങള്‍' എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പുറമെ, മികച്ച സംവിധായകനും മികച്ച ഫീച്ചര്‍ ഫിലിമിനുമുള്ള അവാര്‍ഡുകള്‍ കൂടി ലഭിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷത്തെ ഇടപെടലുകള്‍ കാരണം അവ നഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബാലചന്ദ്രമേനോന്‍ ഈ ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്.
അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ താനായിരുന്നു മികച്ച നടനെന്നും, മികച്ച ഫീച്ചര്‍ ഫിലിം 'സമാന്തരങ്ങള്‍' ആയിരുന്നുവെന്നും, താനായിരുന്നു മികച്ച സംവിധായകനെന്നും തീരുമാനമായിരുന്നുവെന്ന് ബാലചന്ദ്രമേനോന്‍ വിശദീകരിച്ചു. ഈ മൂന്ന് അവാര്‍ഡുകളും തനിക്ക് ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് തിരിമറി നടന്നതെന്നും, കേരളത്തില്‍ നിന്നുള്ള ചിലരുടെ ശക്തമായ ഇടപെടലുകളാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അന്നത്തെ ജൂറി അംഗത്തിന്റെ ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതല്‍ കണ്ടെത്തുക എന്ന് ആറാം റിജു ആറാ അലയമണ്‍ ആരാണ് ഇടപെട്ടതെന്ന് താന്‍ അന്വേഷിച്ചിട്ടില്ലെന്നും, ജൂറി അംഗം പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ വെളിപ്പെടുത്തിയതെന്നും ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു.
ഈ മൂന്ന് അവാര്‍ഡുകളും 'സമാന്തരങ്ങള്‍ക്ക്' ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അതൊരു നാഴികക്കല്ലായേനെ എന്ന് അദ്ദേഹം പറഞ്ഞു. 'കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടതാണ്, സ്വാഭാവികമായും വിഷമമുണ്ടാവും,' അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചു.
അമ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഈ സംഭവം പറയാന്‍ അനുകൂലമായ സാഹചര്യമായതുകൊണ്ടാണ് താനിപ്പോള്‍ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 1997-ല്‍ 'സമാന്തരങ്ങളി'ലെ മികച്ച അഭിനയത്തിന് ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍, മറ്റ് രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ ആരോപണം.