Latest News

ഉള്ളില്‍ പ്രണയം ഒളിപ്പിച്ചവരോ ദയയും പ്രദീപും; രാത്രിയുള്ള രഹസ്യ സംസാരവും സ്നേഹവും സൂചിപ്പിക്കുന്നത് എന്തെന്ന് പ്രേക്ഷകര്‍; തയ്യാറായി പ്രദയ ആര്‍മി

Malayalilife
 ഉള്ളില്‍ പ്രണയം ഒളിപ്പിച്ചവരോ ദയയും പ്രദീപും; രാത്രിയുള്ള രഹസ്യ സംസാരവും സ്നേഹവും സൂചിപ്പിക്കുന്നത് എന്തെന്ന് പ്രേക്ഷകര്‍; തയ്യാറായി പ്രദയ ആര്‍മി
  ബിഗ്‌ബോസിലെ പല വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും കേട്ട് പ്രേക്ഷകര്‍ ഞെട്ടുകയാണ്. കഴിഞ്ഞ  ദിവസമാണ് ബിഗ്‌ബോസില്‍ ദയ അശ്വതി ബിഗ്‌ബോസ് താരവും നടനുമായ പ്രദീപിനെതിരെ നടത്തിയ തുറന്ന് പറച്ചില്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. ബിഗ്‌ബോസില്‍ എത്തുന്നതിന് മുന്‍പേ പ്രദീപ് ചന്ദ്രനോട് തനിക്കുണ്ടായിരുന്ന പരിചയം എന്തായിരുന്നുവെന്ന് കഴിഞ്ഞ വാരം വൈല്‍ഡ് കാര്‍ഡ് വഴി എത്തിയ ദയ അശ്വതി ബിഗ് ബോസിനോട് വിശദീകരിച്ച എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. നോമിനേഷന്‍ ദിവസമായിരുന്ന ഇന്നലെ ദയ നോമിനേറ്റ് ചെയ്ത ഒരാള്‍ പ്രദീപ് ആയിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ പ്രദീപിനെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായാണ് ദയ പ്രദീപുമായി ഏറെക്കാലം മുന്‍പുണ്ടായിരുന്ന പരിചയത്തെക്കുറിച്ചും ഹൗസിലെത്തിയപ്പോള്‍ പരിചയഭാവം കാണാക്കാത്തതിനെക്കുറിച്ചും പറഞ്ഞത്. ഇക്കാരണത്താല്‍ ദയ പ്രദീപിനെ നോമിനേറ്റ് ചെയ്തപ്പോള്‍ ഏതാനും ചെറു വാചകങ്ങളിലൂടെയാണ് പ്രദീപ് ദയയെ നോമിനേറ്റ് ചെയ്യാനുള്ള കാരണം വിശദീകരിച്ചത്. അവര്‍ക്കിപ്പൊ ഇവിടെ വന്നതിന് ശേഷം ഇവിടുത്തെ രീതികളും കാര്യങ്ങളുമൊന്നും പ്രത്യേകിച്ച് ഓകെയായിട്ട് തോന്നുന്നില്ല. പിന്നെ മാനസികമായിട്ടും എനിക്ക് പല കാര്യങ്ങളും. എനിക്കത് ഓകെ ആയിട്ട് തോന്നാത്തത് കാരണവും അവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നുവെന്നാണ് പ്രദീപ് ദയ യെ നോമിനേറ്റ് ചെയ്ത് കൊണ്ട് പറഞ്ഞത്.

എന്നാല്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിന് ശേഷം അസ്വസ്ഥനായ പ്രദീപ് ചന്ദ്രനെയാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. ദയ കണ്‍ഫെഷന്‍ റൂമില്‍ തന്നെക്കുറിച്ച് എന്താവും പറഞ്ഞിരിക്കുകയെന്ന ആശങ്ക പ്രദീപ്് സുഹൃത്തുക്കളായ സാജു നവോദയയോടും ഫുക്രുവിനോടും പങ്കുവച്ചു. ദയ പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്ന് സ്വയം ആശ്വസിക്കുന്ന പ്രദീപിനെയും ഇന്നലെ കണ്ടു. 'ഒരാള്‍ മറ്റൊരാളില്‍ ആരോപിക്കുമ്പോ പറയുന്ന ആള്‍ ആരാണെന്നുകൂടെ അവര് നോക്കും, ജനങ്ങള്‍. എങ്ങനത്തെ ഒരാളാണ് മറ്റൊരാളെക്കുറിച്ച് പറയുന്നത് എന്ന്', സാജുവിനോട് പ്രദീപ് പറഞ്ഞു. ആര്യയെപ്പോലെ ഒരാളാണ് ആരോപണം ഉന്നയിക്കുന്നതെങ്കില്‍ ജനം വിശ്വസിക്കുമെന്നായിരുന്നു സാജു നവോദയയുടെ അഭിപ്രായം. അത് ശരിവെക്കുകയായിരുന്നു പ്രദീപും.

കണ്‍ഫെഷന്‍ റൂമില്‍ പോയി ദയ എന്താണ് പറഞ്ഞതെന്ന് അറിഞ്ഞുവരാന്‍ ഫുക്രുവിനെ പറഞ്ഞയയ്ക്കുകയും ചെയ്തു പ്രദീപ്. 'കണ്‍ഫെഷന്‍ റൂമില്‍ പോയി ഇത്ര പബ്ലിക്ക് ആയി, എന്ത് പറഞ്ഞു എന്ന് ചോദിക്കണം. ഏത് രീതിയിലാണ് നമ്മളെ പ്രസന്റ് ചെയ്തിരിക്കുന്നതെന്ന് അറിയണമെന്നും ഫുക്രുവിനോട് പ്രദീപ് പറഞ്ഞു. ബിഗ് ബോസില്‍ വരാന്‍ പോലും യോഗ്യതയില്ലാത്ത ആളാണെന്ന് പറഞ്ഞുവെന്നായിരുന്നു ഫുക്രുവിനോടുള്ള ദയയുടെ മറുപടി. ഒരാളുടെ ജീവിതം വച്ചാണ് കളിച്ചതെന്നും അത് ശരിയായില്ലെന്നും ഫുക്രു പറഞ്ഞപ്പോള്‍ പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും ഉറച്ചുനില്‍ക്കുന്നുവെന്നുമുള്ള നിലപാടിലായിരുന്നു ദയ അശ്വതി. എന്നാല്‍ ദയയും പ്രദീപും തമ്മില്‍ പ്രണയത്തിലാണെന്നും ചര്‍ച്ചകളെത്തുന്നുണ്ട്. ഇരുവരും ഒരേ നിറത്തിലെ വസ്ത്രങ്ങള്‍ അണിഞ്ഞതും രാത്രിയിലെ ഇവരുടെ സംസാരവുമൊക്കെയാണ് ഇവരുവരും തമ്മില്‍ അടുപ്പത്തിലാകുകയാണെന്ന് പ്രേക്ഷകര്‍ കരുതാന്‍ കാരണം. എന്നാല്‍ പുറമേ സ്‌നേഹം പ്രകടിപ്പിച്ച് അന്യോന്യം പാരവയ്ക്കുകയാണോ ഇരുവരുമെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഇന്ന് രണ്ടാളും മാച്ചിങ് കളര്‍ ഡ്രസ്സ് ഇട്ടതും അടി ഉണ്ടായപ്പോള്‍ ദയ പ്രദീപിനെ പിടിച്ചു മാറ്റിയതുമൊക്കെ പ്രേക്ഷകരുടെ ശ്രദ്ധയില്‍ വന്നിരുന്നു. ഒപ്പം രാത്രി ഡിസ്‌കഷനും. അതിനാല്‍ തന്നെ ഇവര്‍ ഒന്നിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ സുജോ അലക്‌സ്ഡ്ര ജോഡിയുടെ സുജാന്‍ഡ്രയ്ക്ക് പിന്നാലെ ഇപ്പോള്‍ പ്രദയ ആര്‍മിയും ഒരുങ്ങിയിരിക്കയാണ്.



 

 
pradeep and daya aswathy love story in bigboss house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES