ഒരാഴ്ച മുമ്പാണ് സീരിയല്‍ നടി ഉമാ നായരുടെ മകള്‍ ഗൗരി വിവാഹിതയാകുവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത എത്തിയത്. ഒന്‍പതു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഗൗരിയും ഡെന്നിസ് എന്ന പയ്യനും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കാന്‍ തീരുമാനിച്ചത്. കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രമെന്ന് പറഞ്ഞ് സേവ് ദ ഡേറ്റ് വീഡിയോയും മറ്റും ഗൗരി പങ്കുവച്ചതിനു പിന്നാലെ കുടുംബത്തെ കണ്ണീരിലാഴ്ത്തിയ വേര്‍പാടാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഉമയുടെ അച്ഛന്റെ വേര്‍പാട് ആണത്. മൂന്നു നാള്‍ മുന്നെ നടന്ന അച്ഛന്റെ മരണം ഇന്നലെയാണ് നടി വേദനയോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2024 അവസാനിക്കുമ്പോള്‍ എന്റെ അവസാന പോസ്റ്റ് എന്റെ വലിയ നഷ്ടത്തിന്റെ കഥ ആണ്. എന്റെ അച്ഛന്‍ എന്നെ വിട്ടുപോയി 27/12/2024ന്..... ഒരു ജന്മത്തില്‍ ഒരുപാട് അനുഭവങ്ങള്‍ നല്‍കി ജീവിതത്തിന്റെ കയ്പ്പും മധുരവും നേരിടാന്‍ പഠിപ്പിച്ച പുസ്തകം ആണ് അച്ഛന്‍ ഒറ്റപ്പെടലുകള്‍ വേദനകള്‍ ഒക്കെ നേരിടുമ്പോഴും തോല്‍പ്പിക്കാന്‍ വന്ന വിധിയെ ചെറുത്ത് തോല്പിച്ചു. ഒരു മകളായ എനിക്ക് കോടി രൂപയോ സ്വത്തുക്കളോ അല്ല തന്നത് പ്രതിസന്ധികളെ നേരിടാന്‍ ഉള്ള ധൈര്യം ആണ്. എന്റെ അച്ഛന്റെ വേര്‍പാടിന്റെ ദുഃഖം കൂടെ ഉള്ളപ്പോഴും 2024 ല്‍ ദൈവം നല്‍കിയ നല്ലതിനെല്ലാം നന്ദി ?? എല്ലാ നന്മക്കും വേദനക്കും കൂടെ ഇന്നുവരെ നിന്ന എല്ലാവര്‍ക്കും സ്നേഹം നന്ദി ?? എന്നാണ് ഉമാ നായര്‍ വേദനയോടെ കുറിച്ചത്.
പിന്നാലെ മകള്‍ ഗൗരിയും അപ്പൂപ്പന്റെ വേര്‍പാടില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ചു. അപ്പൂസേ, എന്റെ ബാല്യകാലം അവിസ്മരണീയമാക്കിയ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.. നിങ്ങള്‍ക്ക് പകരം വെക്കാന്‍ ആര്‍ക്കും കഴിയില്ല. അദ്ദേഹത്തിനു വേണ്ടി നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും എനിക്ക് ആവശ്യമാണ്.?? എന്റെ ജീവിതത്തില്‍ എന്നെ പ്രചോദിപ്പിച്ച ഒരുപാട് പേരുണ്ട്, പക്ഷേ നിങ്ങളോളം മറ്റാരുമില്ല. നിങ്ങളാണ് എന്റെ നായകന്‍. നിങ്ങള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ പിന്തുണക്കാരനുമായിരുന്നു, നിങ്ങളുടെ ചെറുമകളാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തോന്നുന്നു. നിങ്ങളുടെ ഊഷ്മളമായ ആലിംഗനങ്ങളും വാക്കുകളും എന്നെ എപ്പോഴും സുരക്ഷിതത്വവും പ്രിയപ്പെട്ടവനും ആക്കി. ഞങ്ങളുടെ നീണ്ട സംഭാഷണങ്ങളും ഞങ്ങള്‍ പങ്കിട്ട ചിരിയും ഞാന്‍ എന്നേക്കും സൂക്ഷിക്കും. നിങ്ങള്‍ ഇവിടെ ഇല്ലെങ്കിലും, നിങ്ങള്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്കുണ്ടായിരുന്ന ബന്ധം എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും; അപ്പൂപ്പാ എന്നതിനുപകരം ഞാന്‍ നിങ്ങളെ എപ്പോഴും അപ്പുസേ എന്ന് വിളിക്കും. നീ എന്നും എന്റെ അപ്പൂസാണ്! നീ എന്റെ അപ്പൂപ്പന്‍ മാത്രമല്ല, ഞങ്ങളുടെ എല്ലാം എല്ലാം??ഉമ്മാ...:)???????????? എന്നാണ് ഗൗരി കുറിച്ചത്.
ഉമാ നായരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ഗൗരി. വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി ആയി ഇന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഉമാ നായര്‍ വാനമ്പാടിക്ക് മുമ്പും ശേഷവും നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നിര്‍മ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ഇപ്പോഴും ആരാധകര്‍ക്ക്. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗൗരിയുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. അപ്പൂപ്പന്റെ മരണം സംഭവിച്ച സാഹചര്യത്തില്‍ വിവാഹം കുറച്ചു ദിവസത്തേക്ക് മാറ്റിവെക്കുവാന്‍ സാധ്യതയുണ്ട്. അതേസമയം, അഭിനയത്തിലേക്ക് കടക്കാതെ മോഡലിംഗിലും ഫാഷനിലും ശ്രദ്ധിച്ചാണ് ഗൗരി തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം, ഒരു ഇവന്റ് മാനേജ്‌മെന്റ് ബിസിനസും ചെയ്യുന്നുണ്ട് ഉമാ നായര്‍.