Latest News

മണിമുത്ത് ലൊക്കേഷനില്‍ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അവന്തികയും ഷഫ്നയും; സീരിയല്‍ താരങ്ങളുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 മണിമുത്ത് ലൊക്കേഷനില്‍ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അവന്തികയും ഷഫ്നയും; സീരിയല്‍ താരങ്ങളുടെ വീഡിയോ വൈറലാകുമ്പോള്‍

ന്നര വര്‍ഷം മുമ്പ് സംപ്രേക്ഷണം ആരംഭിച്ച് മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പരയായി മാറിയ സീരിയലാണ് മണിമുത്ത്. സ്റ്റെബിന്‍ ജേക്കബ്, അവന്തിക, ഷഫ്ന, ജിഷിന്‍ മോഹന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ പരമ്പര ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അവസാനിച്ചത്. ഈ പരമ്പരയിലൂടെ പരസ്പരം കണ്ടുമുട്ടുകയും പിന്നീടുള്ള ഒന്നര വര്‍ഷക്കാലത്തെ യാത്രയ്ക്കിടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തവരാണ് അവന്തികയും ഷഫ്നയും. ഇപ്പോഴിതാ, സീരിയല്‍ ലൊക്കേഷനില്‍ വച്ച് രണ്ടു പേരും പൊട്ടിക്കരയുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് അവന്തിക പങ്കുവച്ചത്. നടന്‍ സ്റ്റെബിന്‍ പകര്‍ത്തിയ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് അവന്തിക കുറിച്ചത് ഇങ്ങനെയാണ്:

നീ എനിക്കൊപ്പം ഉള്ളതുകൊണ്ട് ഞാന്‍ സമ്പന്നയാണ്. അവള്‍ കരഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു.. ഞാന്‍ നിന്നോട് അത്രയേറെ അടുത്തിരിക്കുന്നു. ഓരോ കാര്യത്തിനും ഞാന്‍ നിന്നെ വിളിച്ച് ചോദിക്കും, കാരണം നിന്റെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ പ്രധാനമാണ്, എന്നെ കുറിച്ച് നിനക്ക് എല്ലാം അറിയാം. ഞാനിപ്പോള്‍ ആകെ കരഞ്ഞുപോയി! ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്..?? എന്തെങ്കിലും കാരണത്താല്‍ നമ്മള്‍ എന്തിനെങ്കിലും കാര്യത്തിന് വഴക്കിട്ടാല്‍.. എനിക്കറിയാം ഞാനാണ് എപ്പോഴും വഴക്കിടുന്നത് ?? ആ വഴക്ക് പരിഹരിക്കാനും ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. നീ അവസാനം വരെ നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം ഈ ജീവിതത്തിലുടനീളം നിന്നെയെനിക്ക് വേണം. നിന്നെപ്പോലെയുള്ള ഒരാള്‍ക്ക് വേണ്ടി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു. ഒടുവില്‍ എനിക്ക് നിന്നെ കിട്ടി! ഞാന്‍ എത്ര നന്ദിയുള്ളവളാണെന്ന് എനിക്ക് പറയാനാവില്ല. നിനക്കത് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞാന്‍ എപ്പോഴും നിനക്കായി ഉണ്ടായിരിക്കും. നീ ബുദ്ധിയുള്ളവളും സത്യസന്ധയും സുന്ദരിയുമാണ്. ഈ ലോകത്തിന് നിന്നെ വേണം. എന്റെ ബെഹ്നയ്ക്ക് പുതുവത്സരാശംസകള്‍??

ഇത് നിന്റെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ എന്റെ കോളുകള്‍ നീ എടുക്കാത്തപ്പോള്‍ ഞാന്‍ നിന്നെവെറുക്കുന്നു?? എന്നുമാണ് നടി ഈ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

മണിമുത്ത് എന്ന സീരിയലിലൂടെ കണ്ടുമുട്ടിയ അവന്തികയും ഷഫ്നയും ചുരുങ്ങിയ കാലംകൊണ്ട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ആഴ്ചകള്ക്കു മുമ്പാണ് ഈ പരമ്പര അവസാനിച്ചത്. പരമ്പരയുടെ ഫാന്‍സ് പേജുകളിലൂടെ പുറത്തു വന്ന ക്ലൈമാക്സ് വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിവേഗം തന്നെ ജനപ്രിയ പരമ്പരയായി മാറിയ മണിമുത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ചിരുന്നു. ആരാധക മനസുകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കഥയും ആഖ്യാനരീതിയുമായി മുന്നോട്ടു പോയ പരമ്പരയിലെ കുട്ടികള്‍ അടക്കമുള്ള താരങ്ങള്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്കും പ്രിയങ്കരരായി മാറിയത്.

മഴവില്‍ മനോരമയിലെ ആത്മസഖി, പ്രിയപെട്ടവള്‍, ഏഷ്യാനെറ്റിലെ തൂവല്‍സ്പര്‍ശം തുടങ്ങിയ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് അവന്തിക ജനപ്രിയയായത്. തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്. സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ സീരിയലുകളിലും അവന്തിക സജീവമായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. ആത്മസഖി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിയല്‍ അവസാനിച്ചപ്പോഴാണ് നടി മണിമുത്തിലേക്ക് എത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ജനപ്രിയ നടിമാരില്‍ ഒരാളാണ് ഷഫ്ന. മഴവില്‍ മനോരമയിലെ സുന്ദരിയിലൂടെയാണ് ഷഫ്ന മിനി സ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ചത്, പിന്നീട് നോക്കെത്താ ദൂരത്ത്, ഭാഗ്യജാതകം എന്നീ പരമ്പരകളില്‍ അഭിനയിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Avantika Mohan (@avantika.mohan)

avanthika mohans shafna nizam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES