ടെലിവിഷന്‍ പരമ്പരകളില്‍ സ്ഥിരമായി കണ്ടുവരുന്നൊരു കഥാപാത്രത്തെ പെട്ടെന്ന് മാറ്റിയാല്‍ ആ മാറ്റം പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല പ്രേക്ഷകര്‍. തുടക്കത്തില്‍ സ്വീകരിച്ചില്ലെങ്കിലും പതിയെ പ്രേക്ഷക മനസിലേക്ക് ഇവര്‍ ഇടിച്ചുകയറാറുണ്ട്. അതേ പോലെയായിരുന്നു ചെമ്പനീര്‍പ്പൂവ് പരമ്പരയിലെ രേവതിയെ അവതരിപ്പിച്ചിരുന്ന ഗോമതി പ്രിയ മാറിയത് ആരാധകരെ നിരാശരാക്കിയിരുന്നു.ഗോമതി പ്രിയ മാറി പകരമായി റെബേക്ക സന്തോഷ് ആ വേഷത്തിലേക്ക് എത്തിയെങ്കിലും ഗോമതിയുടെ ആരാധകരില്‍ നിന്നും കടുത്ത ആക്രമണമാണ് റെബേക്ക നേരിടുന്നത്.
ഇപ്പോഴിതാ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നൊരു പോസ്റ്റ് ചര്‍ച്ചയാവുകയാണ്. അണ്‍പോപ്പുലര്‍ ഓപ്പീനിയന്‍സ് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'ഓരോ താഴ്ചയും വിജയത്തിലേക്കുള്ള കാല്‍വെയ്പ്പാണ് എന്ന് പറയുന്നത് പോലെ ഇന്ന് ഈ വേദിയില്‍ രേവതി ആയി ആദ്യത്തെ അവാര്‍ഡ് വാങ്ങുമ്പോള്‍, എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഈ അവാര്‍ഡ് എനിക്കൊരു പ്രചോദനം ആണ്... ഇനിയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും ഓരോ സീനും എന്നാല്‍ ആവും വിധം ഭംഗി ആകാന്‍ ശ്രേമിക്കാനും ... രേവതിയെ ഞാനും അത്രയധികം സ്‌നേഹിക്കുന്നു. രേവതി ആവാനും ഈ അവാര്‍ഡ് സ്വീകരിക്കാനും എനിക്ക് അവസരം തന്ന ദൈവത്തിനും, ചുരുങ്ങിയ കാലയളവില്‍ എന്നെ നിങ്ങളുടെ രേവതി ആയി സ്വീകരിച്ച പ്രേക്ഷകര്‍, എനിക്ക് സപ്പോര്‍ട്ട് തരുന്ന ചാനല്‍, സിപി ഫാമിലി, എന്റെ ഫാമിലി, ഫാന്‍സ് എല്ലാവര്‍ക്കും ഒരുപാട് ഒരുപാടു നന്ദി.' .. കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഒരു അവാര്‍ഡിന്റെ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചു കൊണ്ട് റെബേക്ക സന്തോഷ് പങ്കുവച്ച കുറിപ്പാണിത്. എന്നാല്‍ പിന്നാലെ, നടിയുടെയും ചെമ്പനീര്‍പ്പൂവിലെ സഹപ്രവര്‍ത്തകരുടെയും സമാധാനം നഷ്ടപ്പെട്ട പ്രശ്നങ്ങളാണ് തലപൊക്കിയത്.
വളരെ പെട്ടെന്ന് മിനിസ്‌ക്രീന്‍ ആരധകരുടെ മനസില്‍ ഇടം നേടിയ പരമ്പരയാണ് ചെമ്പനീര്‍ പൂവ്. എന്നാല്‍ ആ പരമ്പരയില്‍ നിന്നും നായികയായി അഭിനയിച്ചിരുന്ന ഗോമതി പ്രിയ മാറുകയും പകരം റെബേക്ക സന്തോഷ് ആ വേഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. പിന്നാലെ ഗോമതിയുടെ ആരാധകരില്‍ നിന്നും കടുത്ത ആക്രമണമാണ് റെബേക്ക നേരിട്ടത്. സീരിയലുകളില്‍ നിന്നും പ്രധാന താരത്തെ അവതരിപ്പിച്ചിരുന്ന താരങ്ങള്‍ മാറുന്നതും പുതിയ ആളുകള്‍ വരുന്നതുമൊക്കെ സാധാരണയാണ്. ചിലപ്പോള്‍ പുതിയ ആള്‍ മുമ്പത്തേ ആളേക്കാള്‍ നന്നായി അഭിനയിക്കുകയും കഥാപാത്രത്തിന്റെ സ്വീകാര്യത കൂട്ടുകയും ചെയ്യും. എന്നാല്‍ മറ്റ് ചിലപ്പോഴാകട്ടെ നേര തിരിച്ചും സംഭവിക്കാം. പുതിയ താരത്തെ പ്രേക്ഷകര്‍ അംഗീകരിക്കാതെ വരും. അതായിരുന്നു ചെമ്പനീര്‍പ്പൂവിലും സംഭവിച്ചത്.
എന്നാല്‍ കുറച്ചു കാലമായി റെബേക്കയ്ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ശമിച്ചിരുന്നു. എന്നാല്‍ റെബേക്കയ്ക്ക് ഇപ്പോള്‍ അവാര്‍ഡ് കിട്ടിയതോടെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. റെബേക്ക അവാര്‍ഡ് വിശേഷം അറിയിച്ചതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. 'തുടക്കം ഒള്ള രേവതി ആയിരുന്നു നല്ലത്, ഈ അവാര്‍ഡ് കിട്ടേണ്ടത് പ്രിയയ്ക്കല്ലേ അധികം പറയാന്‍ ഇല്ല ഉളുപ്പ് വേണം, എന്തോ കാണിച്ചിട്ടാണോ ഈ അവാര്‍ഡ് കിട്ടിയത്, ഈ അവാര്‍ഡ് കിട്ടാനുള്ള ഒന്നും നിങ്ങള്‍ ചെയ്തിട്ടില്ല ചേച്ചി. അത് നിങ്ങള്‍ മനസിലാക്കണം, ഒരു അവാര്‍ഡ് എന്നൊക്കെ പറയുന്നത് ആ വ്യക്തിയുടെ അര്‍ഹതയ്ക്കുള്ള അംഗീകരമാണ്. അങ്ങനെനോക്കുമ്പം ഈ അവാര്‍ഡിന് എന്തെങ്കിലും അര്‍ഹത തനിക്കുണ്ടോ. കഴിഞ്ഞ 8 മാസത്തെ കഷ്ടപ്പാടുകൊണ്ട് പ്രിയയല്ലേ ഈ രേവതിക്ക് ജീവന്‍ നല്‍കിയത്. അപ്പോ ശരിക്കും ഈ അവാര്‍ഡിന് അര്‍ഹ പ്രിയതന്നെയാണെന്ന് ഞങ്ങളെപോലെതന്നെ തനിക്കും അറിയാം. അപ്പോ പിന്നെ ഈ പലകയും പൊക്കിപിടിച്ചുള്ള പ്രഹസനങ്ങളൊക്കെ വെറും അല്പത്തരവല്ലേ' എന്നായിരുന്നു വിമര്‍ശനങ്ങള്‍. അതേസമയം റെബേക്കയെ പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. 'ഇവിടെ വന്നു കരയുന്ന ജിപി ഫാന്‍സ് പ്രിയ ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചു പോയി ഇനി വരുവോ എന്ന് അറിയില്ല പിന്നെ എന്തിനാ എങ്ങനെ ഒരാളെ ഡീഗ്രേഡ് ചെയ്യുന്നേ, രേവതി ആയി റെബേക്ക കാണാന്‍ പറ്റില്ല എങ്കില്‍ പിന്നെ സീരിയല്‍ കാണരുത് അല്ലാതെ പിന്നേം കണ്ടിട്ട് റെബേക്ക കുറ്റം പറഞത് കൊണ്ട് അവര്‍ സീരിയല്‍ പ്രിയ കൊണ്ട് വരില്ല'' എന്നായിരുന്നു പിന്തുണച്ചെത്തിയ കുറിപ്പ്.
ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നൊരു പോസ്റ്റും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അണ്‍പോപ്പുലര്‍ ഓപ്പീനിയന്‍സ് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 'ഒരു നായിക മാറിയതിന്റെ പേരില്‍ അങ്ങേ അറ്റം തെറി വിളി ആണ് റെബേക്കയ്ക്ക് കിട്ടുന്നത്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനല്‍, ഇന്‍സ്റ്റഗ്രാം പേജ് എല്ലാത്തിലും റെബേക്കയെ ചീത്ത വിളിക്കുക ആണ്. അതേ സമയം മുന്‍പത്തെ നായികയുടെ മരരീൗി േല്‍ ചെന്ന് തിരിച്ച് വരു എന്നും പറഞ്ഞു അപേക്ഷിക്കുക ആണ്.ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവ് സീരിയലിലെ നായിക ആയ ഗോമതി പ്രിയ മാറി, റെബേക്ക വന്നതാണ് ഈ ചീത്ത വിളിക്ക് കാരണം. ഒരു സീരിയല്‍ നായിക മാറിയതിനു ഇത്രേം ഹേറ്റ് അര്‍ഹിക്കുന്നില്ല'' എന്നാണ് കുറിപ്പില്‍ പറയുന്നത്.