ബിഗ് ബോസ് മതിയായി..!! പുറത്തുപോകണമെന്ന് പേളി ഇനി വയ്യ..!! ബിഗ് ബോസില്‍നിന്നും പുറത്തുപോയേ പറ്റുവെന്ന് പേളി

Malayalilife
ബിഗ് ബോസ് മതിയായി..!! പുറത്തുപോകണമെന്ന് പേളി  ഇനി വയ്യ..!! ബിഗ് ബോസില്‍നിന്നും പുറത്തുപോയേ പറ്റുവെന്ന് പേളി

പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ബിഗ്‌ബോസില്‍ നാളെയാണ് എലിമിനേഷന്‍ റൗണ്ട്. ആരാകും പുറത്താവുക എന്നറിയും മുമ്പ് തന്നെ പുറത്തു പോകാനുള്ളവര്‍ ആരൊക്കെയാണെന്ന് ചര്‍ച്ചകള്‍ സജീവമാണ്. ബിഗ്ബോസ് പരിപാടിയില്‍ മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യുന്നതിന് മുമ്പ് പുറത്തുപോകാനുള്ള താത്പര്യം പ്രകടിപ്പിച്ച് സജീവമായി രംഗത്തുള്ളത് പേളി മാണിയും അരിസ്റ്റോ സുരേഷുമാണ്.

ഓരോ ആഴ്ചയിലെ പ്രകടനവും വിലയിരുത്തി പ്രേക്ഷകരുടെ വോട്ടിങ്ങും കൂടി പരിഗണിച്ചതിന് ശേഷമാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോകേണ്ടയാളെ തിരഞ്ഞെടുക്കുന്നത്. മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുന്നതിന് മുന്‍പേ തന്നെ പുറത്തുപോകാന്‍ തയ്യാറായിരിക്കുകയാണ് പേളി മാണിയും അരിസ്റ്റോ സുരേഷും. 

തര്‍ക്കങ്ങളും വഴക്കുകളിലും മനസ് മടുത്ത് ബിഗ് ബോസിന് പുറത്ത് പോകാന്‍ പേളി തയ്യാറെടുക്കുമ്പോള്‍ മത്സരങ്ങളും ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസ് മുന്നേറുമ്പോള്‍ തനിക്ക് സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവില്ലെന്നും ശാരീരികമായും വയ്യാതാകുന്നുവെന്നും പറഞ്ഞാണ് അരിസ്റ്റോ സുരേഷ് പുറത്തുപോകാന്‍ സ്വയം സന്നദ്ധനാകുന്നത്.

ഇത്തവണത്തെ എലിമിനേഷനിലൂടെ താന്‍ പുറത്തുപോകുമെന്നുള്ള ഉറച്ച തീരുമാനത്തെക്കുറിച്ചും സുരേഷ് പറഞ്ഞു. മോഹന്‍ലാല്‍ ആ തീരുമാനമെടുത്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ പെട്ടിയില്‍ ഒളിച്ചെങ്കിലും താന്‍ പോകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിഥിയോടും സാബുവിനോടുമൊക്കെ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 

ബിഗ്ബോസ് വീട്ടില്‍ തനിക്കെതിരെ ഉണ്ടാകുന്ന നിരന്തരമായ വഴക്കുകളും തര്‍ക്കങ്ങളും കാരണമാണ് പേളി പുറത്തു പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. ശ്രീനേഷുമായുള്ള ബന്ധത്തെ എല്ലാവരും പ്രണയമായി കാണുന്നു എന്ന തോന്നലാകാം പേളി പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഞാന്‍ പോയാല്‍ ഇവിടെ നന്നാവുമെന്നും പേളി പറഞ്ഞു. മാത്രമല്ല ശ്രീനേഷുമായി സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുത്താത്ത പേളി, ഇപ്പോള്‍ ശ്രീനേഷിനെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുന്നതും ബിഗ്ബോസില്‍ ചര്‍ച്ചയാണ്. ശ്രീനേഷ് അരികിലേക്ക് ചെല്ലുമ്പോള്‍ താരം മാറിപ്പോകുകയാണ്. എന്തായാലും ഈ വിഷയങ്ങള്‍ നിലനില്‍ക്കെയാണ് ഈ ആഴ്ചത്തെ എലിമിനേഷന്‍ നടക്കുന്നത്.

Read more topics: # perly mani,# big boss,# aristo suresh
perly mani- big boss-aristo suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES