Latest News

രണ്ടു ആചാരപ്രകാരം വിവാഹം കഴിച്ച പേളി ഏത് താലി അണിയും എന്ന് ആരാധകര്‍..? പക്ഷേ പേളി മാസ്സാണ്..താലിയുടെ കാര്യത്തില്‍ പേളിക്ക് സല്യുട്ട് അടിക്കണം..!

Malayalilife
 രണ്ടു ആചാരപ്രകാരം വിവാഹം  കഴിച്ച പേളി ഏത് താലി അണിയും എന്ന് ആരാധകര്‍..? പക്ഷേ പേളി മാസ്സാണ്..താലിയുടെ കാര്യത്തില്‍ പേളിക്ക് സല്യുട്ട് അടിക്കണം..!

ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ദമ്പതികള്‍ വീണ്ടും വിവാഹതിരായി. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന കല്യാണത്തില്‍ മിന്നുകെട്ട് ഉള്‍പെടെയുളള ചടങ്ങുകള്‍ നടന്നിരുന്നു. പിന്നീട് ബുധനാഴ്ചയും താലികെട്ടിയായിരുന്നു ചടങ്ങുകള്‍. ഇതോടെ പിന്നീട് ആരാധകര്‍ക്കുണ്ടായ സംശയം പേളി ഏത് താലി ധരിക്കുമെന്നായിരുന്നു. ഇപ്പോഴിതാ അതിന് ഉത്തരവുമായി പേളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

 

ഞായറാഴ്ച പേളിയുടെ ബന്ധുക്കളുടെ സാനിധ്യത്തിലാണ് ചൊവ്വര സെന്റ് മേരീസ് പള്ളിയില്‍ വിവാഹം നടന്നത്. ക്രിസ്ത്യന്‍ വധുവായി പേളിയും വരനായി ശ്രീനിഷുമെത്തി. തികച്ചും ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. മിന്നുകെട്ടി, മന്ത്രകോടി നല്‍കിയുള്ള വിവാഹമായിരുന്നു ഇത്. ബുധനാഴ്ച പാലക്കാട്ടു നടന്ന വിവാഹത്തിലാകട്ടെ ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് പേളി ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു എങ്കിലും ആചാരങ്ങള്‍ പാലിച്ചായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. താലി കെട്ടി മാലയിട്ട് സിന്ദൂരം ചാര്‍ത്തിയായിരുന്നു ശ്രീനി പേളിയുടെ കൈപിടിച്ചത്. സദ്യയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേക്ഷകര്‍ക്ക് താലിക്കാര്യത്തില്‍ സംശയമെത്തിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും താലികെട്ട് നടത്തിയ പേളി ഏത് താലിയണിയുമെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ചിലപ്പോള്‍ താലിയൊന്നും അണിയില്ലെന്നും ഇല്ലെങ്കില്‍ ഏതെലും ഒരു താലി അണിയുമെന്നും ഉത്തരങ്ങളുമെത്തി. ചിലര്‍ രണ്ടു താലിയും അണിഞ്ഞേക്കുമെന്നും പറഞ്ഞു. എന്നാല്‍ സംശയങ്ങള്‍ക്കെല്ലാം അറുതി വരുത്തി ഇപ്പോള്‍ പേളി രംഗത്തെത്തിയിരിക്കുകയാണ് രണ്ടു താലികളും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേളി പോസ്റ്റ് ചെയ്തതോടെ അമ്പരന്നത് ആരാധകരാണ്. എന്നാല്‍ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. രണ്ടു താലികളും അണിയാന്‍ പേളി കാട്ടിയ സന്നന്ധതയ്ക്ക് സല്യൂട്ട് അടിക്കണമെന്നും ആരാധകര്‍ പറയുന്നു.

 

 

Read more topics: # pearly Mani wedding tali
pearly Mani wedding tali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES