Latest News

ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടുമെത്തും; ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് മോഹന്‍ലാല്‍ 

Malayalilife
ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടുമെത്തും; ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് മോഹന്‍ലാല്‍ 

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നിവ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പല സമയങ്ങളിലായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംവിധായകനായ ജീത്തു ജോസഫ് അതിനെയെല്ലാം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിനെപ്പറ്റിയുളള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

'ഒന്നാം ഭാഗത്തിനും ആറ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ദൃശ്യം 2 പ്ലാന്‍ ചെയ്തപ്പോള്‍ കോവിഡ് വന്നു. എന്നാല്‍ ആ കോവിഡും ദൃശ്യം രണ്ടാം ഭാഗവും മലയാള സിനിമക്ക് തുറന്ന് നല്‍കിയത് വലിയ വാതിലുകളാണ്. കാരണം ലോകത്താകമാനമുള്ള പ്രേക്ഷകര്‍ ദൃശ്യം കണ്ടു. ലൂസിഫറിനായി ഞാന്‍ ഗുജറാത്തില്‍ പോയപ്പോള്‍ ഫ്ലൈറ്റില്‍ വെച്ച് മോഹന്‍ലാല്‍ അല്ലേ, ദൃശ്യം എന്നൊക്കെ ഗുജറാത്തികള്‍ എന്നോട് വന്നു സംസാരിച്ചു. ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകള്‍ കാണാന്‍ ആരംഭിച്ചത്. മലയാളത്തിനെ പാന്‍ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോള്‍ ഞങ്ങള്‍ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ്', മോഹന്‍ലാല്‍ പറഞ്ഞു. ബറോസിന്റെ തമിഴ് വേര്‍ഷന്റെ റിലീസിന്റെ ഭാഗമായി ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസുതുറന്നത്.<

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാലിനൊപ്പം മീന ,അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ്, കുഞ്ചന്‍, ഇര്‍ഷാദ് തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ദൃശ്യത്തിലുണ്ടായിരുന്നു.
 

Read more topics: # ദൃശ്യം 3
drishyam 3 mohanlal confirms

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES