Latest News

സ്നേഹത്തിന് പ്രായമില്ല, അതിരുകളില്ല; ബോളിവുഡ് നടന്‍ ഗോവിന്ദ് നാംദേവിനൊപ്പമുള്ള ചിത്രവുമായി നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി നടിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍; പ്രതികരിച്ച് നടന്‍

Malayalilife
സ്നേഹത്തിന് പ്രായമില്ല, അതിരുകളില്ല; ബോളിവുഡ് നടന്‍ ഗോവിന്ദ് നാംദേവിനൊപ്പമുള്ള ചിത്രവുമായി നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി നടിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍; പ്രതികരിച്ച് നടന്‍

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ഗോവിന്ദ് നാംദേവിന്റെ ഒരു ചിത്രം ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധ നേടുന്നുണ്ട്. ഹിന്ദി ടെലിവിഷന്‍, പരസ്യ നടി ശിവാംഗി വര്‍മ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഒരാഴ്ച മുന്‍പ് ശിവാംഗി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രമാണ് അത്. അതിന് ശിവാംഗി നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ ആയിരുന്നു- സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല, ഗോവിന്ദ് നാംദേവിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവാംഗിയുടെ പോസ്റ്റ്.

തുടര്‍ന്ന് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന തരത്തില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇരുവരുടെയും പ്രായം എടുത്ത് കാട്ടിക്കൊണ്ടുള്ള ചില പരിഹാസങ്ങളും സൈബര്‍ ഇടത്തില്‍ ഉണ്ടായി. ഗോവിന്ദ് നാംദേവിന് 70 വയസും ശിവാംഗി വര്‍മ്മയ്ക്ക് 31 വയസുമാണ് പ്രായം. എന്നാല്‍ ഇപ്പോഴിതാ ഈ പ്രചരണങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോവിന്ദ് നാംദേവ്. ഇത് തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്ന് അദ്ദേഹം കുറിച്ചു. 

'ഇത് യഥാര്‍ഥ ജീവിതത്തിലെ പ്രണയമല്ല, മറിച്ച് സിനിമയിലേതാണ്. ഗൗരിഷങ്കര്‍ ഗൊഹര്‍ഗഞ്ജ് വാലെ എന്ന ചിത്രത്തിന് വേണ്ടി ഉള്ളതാണ് അത്. നിലവില്‍ ഇന്‍ഡോറില്‍ ഞങ്ങള്‍ ഇതിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയാണ്. ഒരു യുവനടിയുമായി പ്രണയത്തിലാവുന്ന മുതിര്‍ന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അത്തരത്തിലൊരു പ്രണയം ഈ ജീവിതകാലത്ത് സാധ്യമല്ല'' എന്ന് ഗോവിന്ദ വ്യക്തമാക്കി.

ഒപ്പം ഭാര്യയോടുള്ള തന്റെ സ്നേഹത്തെ കുറിച്ചും ഗോവിന്ദ് നാംദേവ് കുറിച്ചിട്ടുണ്ട്. എന്റെ സുധ എന്റെ ശ്വാസമാണ് എന്ന് പറഞ്ഞു കൊണ്ടുള്ള ചെറിയ കവിതയാണ് ഗോവിന്ദ് കുറിച്ചത്. നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും പ്രവര്‍ത്തിക്കുന്ന താരമാണ് ഗോവിന്ദ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങുയ സാം ബഹദൂര്‍ എന്ന ചിത്രത്തിലും ഗോവിന്ദ അഭിനയിച്ചിരുന്നു.ഹിന്ദി ടെലിവിഷന്‍, പരസ്യ നടിയാണ് ശിവാംഗി. 

govind namdev reacts to rumour

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES