Latest News

ഞങ്ങളുടെ കുടുംബത്തിലെ ഒട്ടും മിണ്ടാത്ത ആളാണെങ്കിലും ഏറ്റവും കരുത്തുള്ള ആള്‍ മമ്മി തന്നെ; മമ്മിയ്ക്ക് പേർളിയുടെ പിറന്നാൾ ആശംസകൾ

Malayalilife
ഞങ്ങളുടെ കുടുംബത്തിലെ ഒട്ടും മിണ്ടാത്ത ആളാണെങ്കിലും ഏറ്റവും കരുത്തുള്ള ആള്‍ മമ്മി തന്നെ; മമ്മിയ്ക്ക് പേർളിയുടെ പിറന്നാൾ ആശംസകൾ

പെർലിയുടെയും ശ്രീനിഷിന്റെയും കുഞ്ഞിനെയാണ് ഇപ്പോൾ എല്ലാരും കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ദിനംപ്രതി കുഞ്ഞിന്റെ വിശേഷങ്ങൾ പേർളി അറിയിക്കാറുണ്ട്. ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് പേളി മാണി- ശ്രീനിഷ് അരവിന്ദ് താരദമ്പതിമാര്‍. മാര്‍ച്ച് ഇരുപത്തിമൂന്നിനാണ് പ്രസവത്തിനുള്ള തീയ്യതി തന്നിരിക്കുന്നതെന്ന് അടുത്തിടെ പേളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആരാധകർ ഉൾപ്പടെ എല്ലാവരും ആശംസകളുമായി എത്തി കഴിഞ്ഞു. 

മമ്മിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പേളി. മമ്മിയുടെ പുതിയ ഫോട്ടോയും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതുമായ ഫോട്ടോസും നടി പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം തന്റെ ഏറ്റവും വലിയ ശക്തി അവരാണെന്നും പറയുകയാണ്. ബിഗ്‌ബോസ് ഷോയിൽ വക്കഹ് തന്നെ ഒരുപാടു തവണ മമ്മിയെ പറ്റി പേർളി പറഞ്ഞിട്ടുമുണ്ട്. 'ഏറ്റവും മികച്ച എന്റെ അധ്യാപകയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഓക്കെ പറയുന്നത് ഡാഡിയാണ്. മമ്മി കുറച്ച് കര്‍ക്കശക്കാരിയായിരുന്നു. എന്നാല്‍ പ്രായമാകും തോറും ഞാന്‍ മമ്മിയുടെ കുട്ടിയാകാന്‍ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം. ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ് ഇങ്ങനെയാണ് താരം ഇപ്പോൾ കുറിച്ചിരിക്കുന്നത്. 

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു. 2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഒന്നിൽ, സഹ മത്സരാർത്ഥി ശ്രീനിഷ് അരവിന്ദുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇരുവരും വിവാഹിതരാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 

pearli maaney pearlish sreenish baby mother wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES