Latest News

പ്രിയപ്പെട്ട അല്ലി... മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെ ഓര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു'; ഐ നോബഡി'യില്‍ ഗാനം ആലപിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത

Malayalilife
 പ്രിയപ്പെട്ട അല്ലി... മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെ ഓര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു'; ഐ നോബഡി'യില്‍ ഗാനം ആലപിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത

ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറില്‍ എത്തുന്ന സിനിമയാണ് ഇത്. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റോഷാക്കിന് ശേഷം വീണ്ടും നിസാം ബഷീര്‍ ഹിറ്റടിച്ചു എന്നാണ് അഭിപ്രായങ്ങള്‍. 

ഇപ്പോഴിതാ ചിത്രത്തിലെ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാല്‍ പൃഥ്വിരാജിന്റെ മകള്‍ ആയ അലംകൃത മേനോന്‍ പൃഥ്വിരാജ് ആണ്. ഈ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് കുറിച്ചു.

'അലംകൃത പൃഥ്വിരാജിനെ നോബഡി എന്ന സിനിമയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം, സംഗീതത്തോടുള്ള യഥാര്‍ത്ഥ അഭിനിവേശമുള്ള അപൂര്‍വ യുവ പ്രതിഭകളില്‍ ഒരാളാണ് അവള്‍. ഞാന്‍ ഈ ഗാനം അവളുമായി പങ്കുവെച്ച നിമിഷം, അവള്‍ അത് വളരെ അനായാസമായി ഏറ്റെടുത്തു. പൃഥ്വിയും സുപ്രിയയും അവളുടെ മ്യൂസിക്കില്‍ ഉള്ള പാഷനെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആത്മാര്‍ത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്തതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആലി, വരാനിരിക്കുന്ന എല്ലാത്തിനും ആശംസകള്‍ നേരുന്നു. ഇത് ശരിക്കും മനോഹരവും ഗംഭീരവുമായ ഒരു സംഗീത യാത്രയുടെ തുടക്കം മാത്രമാകട്ടെ', ജേക്‌സിന്റെ വാക്കുകള്‍.

ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

Read more topics: # അലംകൃത
Alamkritha song i nobody movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES