കുഞ്ഞി പേളിക്ക് ലുലുമാളില്‍ പോണം; വാശിപിടിച്ച് കരയുന്ന പേളിക്ക് മുന്നില്‍ മൂന്നാം മുറ പ്രയോഗിച്ച് അമ്മ; വൈറലായി വീഡിയോ..!

Malayalilife
topbanner
കുഞ്ഞി പേളിക്ക് ലുലുമാളില്‍ പോണം; വാശിപിടിച്ച് കരയുന്ന പേളിക്ക് മുന്നില്‍ മൂന്നാം മുറ പ്രയോഗിച്ച് അമ്മ; വൈറലായി വീഡിയോ..!

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബവുമൊത്ത് വീട്ടില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന ഇവര്‍ക്ക് കുടുംബവുമൊത്ത് ചിലവഴിക്കാന്‍ കിട്ടിയ അവസരം കൂടെയാണ് ഇത്. അതുകൊണ്ട് തന്നെ ലോക്ഡൗണ്‍ കാലത്തെ കുടംബവുമൊത്തുള്ള നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്കായി രസകരമായ ഒരു വിഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം പേളി മാണി..

ഒട്ടുമിക്ക സെലിബ്രിറ്റികള്‍ എല്ലാം തന്നെ കുടുംബവും ഒത്ത് ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്നും കുടുംബത്തിനൊപ്പം ചിലവിടാന്‍ കഴിയുന്ന സമയം അവര്‍ ആസ്വദിക്കുന്നുമുണ്ട്. പേളിമാണിയും തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ ദിവസം വീടും,ചുറ്റുപാടുകളും കാണിച്ചു രംഗത്ത് എത്തിയ പേളി ഇന്ന് വേറിട്ടൊരു വീഡിയോ ആയി എത്തിയിരിക്കുകയാണ്. പ്രേക്ഷകരെയും താരത്തിന്റെ സുഹൃത്തുക്കളെയും ഒരേ പോലെ കുടുകുടെ ചിരിപ്പിക്കുന്ന വീഡിയോ ആണ് താരം ഒരുക്കിയത്. താരം പങ്കുവെച്ച വീഡിയോയ്ക്ക ലൈക്കും കമന്റുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.

ലുലുമോളില്‍ പോകാന്‍ വാശിപിടിക്കുന്ന കുഞ്ഞാവ ആയിട്ടാണ് പേളി എത്തുന്നത്. ഒപ്പം അമ്മയുടെ ഭാവങ്ങളും താരം പങ്ക് വയ്ക്കുന്നുണ്ട്. ബോറടിക്കുന്നു ലുലുമോളില്‍ പോണം എന്ന് പറഞ്ഞു കരയുമ്പോള്‍ അമ്മ എത്തി ആദ്യം സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും കേള്‍ക്കാന്‍ കുട്ടി പേളി തയ്യാറാകുന്നില്ല. പിന്നീട് എല്ലാ അമ്മമാരെയും പോലെ മൂന്നാം മുറ പ്രയോഗിക്കുന്നതും കാണാനാകും. അഹാന കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള താരലോകം തന്നെയാണ് പേളിയുടെ വീഡിയോ അടിപൊളി, ഇവിടെയും അങ്ങനെ തന്നെ എന്ന് പറഞ്ഞു രംഗത്ത് എത്തിയത്.

Read more topics: # pearle maaney,# quarantine video
pearle maaneys quarantine days fun video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES