Latest News

വീക്ക്ലി ടാസ്‌ക് മത്സരത്തില്‍ ഒന്നാമതെത്തി പവന്‍ ജിനോ തോമസ്! പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്താണ് ജയിച്ചതെന്ന് മത്സരാര്‍ത്ഥികള്‍

Malayalilife
വീക്ക്ലി ടാസ്‌ക് മത്സരത്തില്‍ ഒന്നാമതെത്തി പവന്‍ ജിനോ തോമസ്!   പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്താണ് ജയിച്ചതെന്ന് മത്സരാര്‍ത്ഥികള്‍

പ്രതീക്ഷിത സംഭവങ്ങളുമായി പുരോഗമിക്കുകയാണ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട്. ഇന്നലെ ആവേശകരമായ  വീക്ക്‌ലി ടാസ്‌ക് ആയിരുന്നു ബിഗ് ബോസ് ഒരുക്കിയിരുന്നത്. മത്സരത്തില്‍ പവന്‍ ജിനോ തോമസ് ആണ് ഒന്നാമതെത്തിയത്. ഷാജി, ഫുക്രു എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. എന്നാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കത്തിനും ഈ മത്സരം കാരണമായി. ബിഗ്ബോസ് ഇന്നലെ മല്‍സരാര്‍ഥികള്‍ക്കായി ഒരുക്കിയ ടാസ്‌ക്കായിരുന്നു വീക്ക്‌ലി ലക്ഷ്വറി ബജറ്റ് ടാസ്‌ക് .ഗാര്‍ഡന്‍ ഏരിയയില്‍ മത്സരാര്‍ഥികള്‍ നില്‍ക്കുമ്പോള്‍ മുകളില്‍നിന്ന് നാണയങ്ങളുടെ വലുപ്പമുള്ള മാതൃകകള്‍ എറിഞ്ഞുകൊടുക്കണം .നാണയങ്ങളില്‍നിന്ന് ഏറ്റവുമധികം മൂല്യങ്ങള്‍ സ്വന്തമാക്കുന്നവരാവും വിജയികള്‍ .മത്സരാര്‍ഥികളുടെ കായികക്ഷമത കൂടി പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ കൂടുതല്‍ കോയിനുകള്‍ സ്വന്തമാക്കാന്‍ പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്‌തെന്നാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലുളള സംസാര വിഷയം . സൂരജ്, ആര്യ, മഞ്ജു, ഷാജി, ജസ്ല എന്നിവരാണ് പവനെതിരെ രംഗത്തെത്തിയിരിക്കുന്നത് .

എന്നാല്‍  ഈ ഒരു സംസാരത്തില്‍ രജിത് പങ്കെടുത്തിരുന്നില്ല രജിത്തിന്റെയും പവന്റെയും അസാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സൂരജ്, ആര്യ, മഞ്ജു, ഷാജി, ജസ്ല തുടങ്ങിയവരൊക്കെ പങ്കെടുത്തു. പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്‌തെന്ന് ആദ്യം ആരോപിച്ചത് ഷാജിയാണ്. അതിന് ഒരു തിരിച്ചടി കൊടുക്കണമെന്ന് സൂരജും പറഞ്ഞു. പവനെ പിന്തുണച്ചതിന് രജിത് കുമാറിനെ ജയിലില്‍ കിടത്തണോ അതോ പവന്റെ ക്യാപ്റ്റന്‍സി കളയണോ എന്ന് ഷാജി എല്ലാവരോടുമായി ചോദിച്ചു. രണ്ടും വേണം എന്നായിരുന്നു അവിടെയുള്ളവരുടെ മറുപടി. 'എനിക്ക് അത്രയ്ക്ക് സങ്കടം വരുന്നുണ്ട്. എന്റെ കൈയില്‍നിന്നാണ് പവന്‍ കോയിന്‍ തട്ടിപ്പറിച്ചുകൊണ്ട് പോയത്', ദയ പറഞ്ഞു. 'നാളെ ഇതേ ഗെയിം ഉണ്ടെങ്കില്‍ ഒന്നും നോക്കണ്ട, അവനെ പിടിച്ച് അവന്റെ ഷര്‍ട്ട് കീറിയിട്ടാണെങ്കിലും വേണ്ടില്ല, അവനെ ബ്ലോക്ക് ചെയ്യണം എന്നായി ആര്യയുടെ പ്രതികരണം. ഈ ചര്‍ച്ചകളെത്തുടര്‍ന്ന് പവന്‍ നേടിയിരിക്കുന്ന കോയിനുകള്‍ രാത്രിയില്‍ മോഷ്ടിക്കാനും ഇവര്‍ക്കിടയില്‍ തീരുമാനമായി. അതിന്റെ പ്ലാനിംഗും നടന്നു.ആരും ആരുടെയും കോയിന്‍ എടുക്കുന്നില്ല എന്ന ഇമേജ് ഉണ്ടാക്കുക. രാത്രി എന്തെങ്കിലും സ്‌കോപ്പ് ഉണ്ടെങ്കില്‍ അത് എടുക്കുക. നമ്മളെല്ലാവരും നേരത്തേ ഉറങ്ങാന്‍ കിടന്നാല്‍ അവരും  നേരത്തേ കിടക്കുമെന്ന് മഞ്ജു പറഞ്ഞു. പവന്റെ കോയിന്‍ മോഷ്ടിക്കപ്പെടുന്നതിന്റെ സൂചനകളിലാണ് ചൊവ്വാഴ്ച എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്.  പവന്റെ കോയില്‍  കളവ് പോയതിന്റെ  പ്രൊമോയും  എത്തിയിരിക്കയാണ്. ഹൗസിലുളളവര്‍ പവനുമായി തര്‍ക്കിക്കുന്നതും പ്രൊമോയിലുണ്ട്. എന്നാല്‍ പവനും രജിത്തിനും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ബിഗോബോസിലെ മറ്റ്  അംഗങ്ങളോട് മത്സരിച്ച് നില്‍ക്കാന്‍ പവന് മാത്രമേ സാധിക്കൂ എന്ന കാരണത്താലാണ് ബിഗ്‌ബോസ് പവനെ തിരിച്ച് കൊണ്ടു വന്നതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. 

Read more topics: # pavan jino thomas,# bigbosse
pavan jino thomas bigbosse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES