ചന്ദനമഴയിലെ അമൃതയുടെ ചക്കിയെ ഓര്‍മ്മയില്ലേ; ഗോപിക പ്രശ്‌സ്ത സംവിധായകന്റെയും സീരിയല്‍ താരത്തിന്റെയും മകള്‍; താരത്തിന്റെ വിശേഷങ്ങളറിയാം

Malayalilife
ചന്ദനമഴയിലെ അമൃതയുടെ ചക്കിയെ ഓര്‍മ്മയില്ലേ; ഗോപിക പ്രശ്‌സ്ത സംവിധായകന്റെയും സീരിയല്‍ താരത്തിന്റെയും മകള്‍; താരത്തിന്റെ വിശേഷങ്ങളറിയാം

കുറച്ച് നാളുകള്‍ കൊണ്ടു തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് പാടാത്ത പൈങ്കിളി. സീരിയലിലെ മൂന്നു വില്ലത്തിമാരില്‍ ഒരാള്‍ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജിത എന്ന താരം ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു.  പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകന്‍ ആയ സുധീഷ് ശങ്കറിന്റെ ഭാര്യ ആണ് അഞ്ജിത. പ്രശസ്ത സിനിമാ സീരിയല്‍ സംവിധായകനാണ് സുധീഷ് ശങ്കര്‍.

 ഓമനതിങ്കള്‍ പക്ഷി, എന്റെ മാനസപുത്രി, പരസ്പരം, പ്രണയം, കബനി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളുടെയും ദിലീപിന്റെ വില്ലാളി വീരന്‍ ഉള്‍പെടെയുള്ള സിനിമകളുടെയും സംവിധായകനുമാണ് സുധീഷ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സുധീഷും അഞ്ജിതയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ മേഖലയില്‍ നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു അഞ്ജിത. 2000 കാലഘട്ടത്തില്‍ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സുധീഷിനൊപ്പം ജോലി ചെയ്താണ് ഇരുവരും പ്രണയത്തിലായതും പിന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ചെയ്തതും.

വിവാഹശേഷം കുടുംബജീവിതം നയിച്ചിരുന്ന അഞ്ജിത പിന്നീട് സുധീഷിന്റെ തന്നെ സീരിയലുകളിലൂടെയാണ് തിരികേ എത്തിയത്. കബനി എന്ന സീരിയലിലും താരം ശ്രദ്ധേയവേഷത്തില്‍ എത്തിയിരുന്നു. ഭര്‍ത്താവ് സംവിധായകനും ഭാര്യ  നടിയുമാകുമ്പോള്‍ മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടണമല്ലോ. രണ്ടു മക്കളാണ് ഇവര്‍ക്ക് ഗോപിക ശങ്കര്‍ കൃഷ്ണ ശങ്കര്‍. മൂത്ത മകളാണ് ഗോപിക. ഗോപികയുടെ ചിത്രം കാണുമ്പോള്‍ തന്നെ എവിടെയോ കണ്ട പരിചയം തോന്നാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. വായാടിത്തമുളള ഒരു കുട്ടികഥാപാത്രമായി ഗോപിക എത്തിയിട്ടുണ്ടോ എന്ന സംശയം പലര്‍ക്കും തോന്നാം. അത് ശരിയുമാണ്. മിനിസ്‌ക്രിനിലെ ഹിറ്റ് പരമ്പരായിയിരുന്ന ചന്ദനമഴയില്‍ ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തിയിട്ടുണ്ട് ഈ കുട്ടിത്താരം. ചക്കി എന്ന വായാടി പെണ്ണായിട്ടാണ് ഗോപിക സീരിയലില്‍ എത്തിയത്. മേഘ്ന അവതരിപ്പിച്ച വര്‍ഷ എന്ന കഥാപാത്രത്തിന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു ചക്കി. രണ്ടാനമ്മയുടെ ക്രൂരതകളില്‍ പലപ്പോഴും അമൃതക്ക് കൂട്ടായിരുന്നത് ചക്കി എന്ന കൂട്ടുകാരി ആയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന ചക്കി പലപ്പോഴും മേഘ്‌നക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു.

ആ കൊച്ചു വായാടിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അന്ന് ചക്കിയായി വേഷം ഇട്ട ഗോപിക എന്ന നടി അഞ്ജിതയുടെയും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുധീഷ് ശങ്കറിന്റെയും മകള്‍ ആണെന്നു പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗോപിക ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവം അല്ല, എങ്കിലും അച്ഛന്റെ പരമ്പരയിലൂടെ അനുജന്‍ കൃഷ്ണ ശങ്കര്‍ അഭിനയരംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു.കുടുംബവും മക്കളുമായി തിരിക്കിലായതിനാല്‍ അഭിനയിക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണ് ഇത്രയും നാള്‍ തിരിക വരാത്തതെന്നാണ് അഞ്ജിത പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജിത ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. രണ്ടുപേരും ഒരേ മേഖലയില്‍ തിരക്കിലാകുമ്പോള്‍ കുടുംബം നോക്കാന്‍ സാധിക്കില്ല. അതിനാലാണ് മാറി നിന്നതെന്നും എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണ കാരണമാണ് സീരിയലിലേക്ക് എത്തിയതെന്നും താരം പറയുന്നു. ഭര്‍ത്താവ്  എന്നും തന്റെ തിരിച്ചുവരവിനായി പറയുമായിരുന്നു. അങ്ങനെയാണ് കബനിയിലും പാടാത്ത പൈങ്കിളിയിലേക്കും എത്തിയത്.

chandanamazha serial chakki gopika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES