നീ എന്റെ ജീവിതത്തില്‍ വന്നതില്‍ വളരെയേറെ സന്തോഷം! ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ച് പറയാന്‍ വലിയ ആകാംഷയോടെയിരിക്കയാണ് ! ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ച് നൂറില്‍ ഷെരീഫ്

Malayalilife
topbanner
   നീ എന്റെ ജീവിതത്തില്‍ വന്നതില്‍ വളരെയേറെ സന്തോഷം!  ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ച് പറയാന്‍ വലിയ ആകാംഷയോടെയിരിക്കയാണ് ! ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ച് നൂറില്‍ ഷെരീഫ്ഡാര്‍ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരമാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്തത് നൂറിനെയാണ്. പിന്നാലെ ചങ്ക്‌സ് ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെ നൂറിന്‍ സജീവമാകുകയായിരുന്നു. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവയായ നൂറിന്‍ മോഡലിങ്ങ് രംഗത്തും സജീവമാണ്.

 പുതിയ ഫാഷന്‍ അപ്‌ടേറ്റ്‌സുകളും പങ്കുവയ്ക്കുന്ന താരം  ജീവിതത്തിലെ മനോഹരനിമിഷങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് ഈ സംശയം ഉണ്ടായത്. രണ്ട് കൈകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് നൂറിന്‍ പങ്കുവച്ചത്. അല്‍ഹംദുല്ലില്ല..നീ എന്റെ ജീവിതത്തില്‍ വന്നതില്‍ വളരെയേറെ സന്തോഷം.. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ച് പറയാന്‍ വലിയ ആകാംഷയോടെയിരിക്കയാണ് എന്നാണ് ചിത്രം പങ്കുവച്ച് നൂറിന്‍ കുറിച്ചത്.  നൂറിന്റെയും മറ്റൊരാളുടെയും കൈകളുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമ്മിറ്റഡ് ആയോ എന്ന് അഞ്ജലി അമീര്‍ ചോദിച്ചിട്ടുണ്ട്. കണ്ണുപൊത്തുന്ന ഒരു സ്‌മൈലിയാണ് താരം മറുപടിയായി കുറിച്ചത്. നിരവധിപേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.

കൊല്ലം കുണ്ടറ സ്വദേശിനിയാണ് നൂറിന്‍ ഷെരീഫ്. ഷെരീഫിന്റെയും ഹസീനയുടെയും മകളായി വാറുവിള വീട്ടിലാണ് 1999ല്‍ നൂറിന്‍ ജനിച്ചത്. കൊല്ലം ടികെഎം സ്‌കൂളില്‍ നിന്നും പ്ലസ് ടു കഴിഞ്ഞിറങ്ങിയ നൂറിന്‍ ഇപ്പോള്‍ ചവറയില്‍ ബിരുദ വിദ്യാര്‍ഥിയാണ്. നൃത്തമാണ് നൂറിന് ഏറെ ഇഷ്ടമുള്ള വിനോദം.  സരിനന്‍സ് ഡാന്‍സ് കമ്പനിയുടെ പ്രൊഫണഷല്‍ ഡാന്‍സറാണ് നൂറിന്‍. ഡബ്‌സ്മാഷിനൂടെയാണ് നൂറിനെ ആദ്യം മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നിട് മിസ് കേരള 2017 പട്ടം സ്വന്തമാക്കിയതോടെ നൂറിന്‍ ശ്രദ്ധേയയായി. മോഡലിങ്ങിലൂടെ താരം പിന്നെ സിനിമയിലെത്തി. മിസ് ക്വയിലോണും ആയിട്ടുണ്ട് നൂറിന്‍. സാധാരണ മുസ്ലീം സുന്ദരികള്‍ അധികം കൈവയ്ക്കാത്ത സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങാന്‍ നൂറിന് കൂട്ടായത് കുടുംബമാണ്.

അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി അന്റ് ഫിറ്റ്‌നസ് കോണ്ടസ്റ്റിലാണ് നൂറിന്‍ 2017ലെ മിസ് കേരളയായത്. ഇതിന് മുമ്പേ തന്നെ നൂറിന്റെ ഡബ്‌സ് മാഷുകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു. ഒമര്‍ ലുലുവിന്റെ തന്നെ'ചങ്ക്‌സ്' എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ അഭിന രംഗത്തെത്തുന്നത്. മോഡലിംങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍. ഇതിനൊപ്പം തന്നെ കലാകായിക മേഖലകളിലും നൂറിന്‍ സജീവമായിരുന്നു എന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. ഹൈ ജംപ് ഇനത്തില്‍ നിരവധി സമ്മാനങ്ങള്‍ നൂറിന്‍ വാങ്ങിയിട്ടുണ്ട്.

Read more topics: # noorin sherif,# instagramme
noorin sherif instagramme

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES