നടി എന്നതിലുപരി സമൂഹത്തിന് നന്മ ചെയ്യുകയും അത് വഴി വലിയൊരു പേര് നേടിയെടുക്കുകയും ചെയ്‌ത നടിയാണ് സീമ ജി നായർ. ക്യാൻസർ രോഗികളായ അനന്തുവിനും ശരണ്യ ശശിക്കും ആദ്യാവസാനം വരെ സീമ ജി നായർ കൂട്ടുണ്ടായിരുന്നു. അവരുടെ ഓരോ കാര്യത്തിനും സീമ ജി നായർ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഒരാൾ കൂടി വേദനയില്ലാത്ത ലോകായത്തേക്ക് യാത്ര ആയി എന്ന് പറയുകയാണ് സീമ. സീമയുടെ വാക്കുകൾ ഇങ്ങനെ
"ശ്രീകല യാത്രയായി. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്. പിന്നെ എന്റെ മൂക്കിലെ മുക്കുത്തിയുടെ കാര്യം ചോദിച്ചു എന്നിട്ടു എന്നോട് പറഞ്ഞു വെള്ള കല്ലിന്റെ ഒരു ചെറിയ മൂക്കുത്തി വേണമെന്ന്.. തീർച്ചയായും അതും മേടിച്ചോണ്ടു ചെല്ലാമെന്നു വാക്കും കൊടുത്തു.. ആ മൂക്കുത്തി വാങ്ങാതെ അവൾ പോയി വേദന ഇല്ലാത്ത ലോകത്തേക്ക്.. തിരിച്ചു ജീവിതത്തിലെക്കു വരും എന്ന് എനിക്കുറപ്പു നൽകിയതാണ്.. 15 ലോക പാലിയേറ്റീവ് ദിനം.. ആ ദിനത്തിൽ തന്നെ.. അനുഭവിച്ച വേദനകളൊക്കെ മതി, ഇനി ആരുടേയും സാന്ത്വന പരിചരണം നിനക്ക് വേണ്ട എന്ന് തീരുമാനിച്ചതാണോ ?? വിട, പ്രിയ സഹോദരി, വിട, ഇതായിരുന്നു സീമയുടെ വാക്കുകൾ.
നന്ദു മഹാദേവ ഒരിക്കൽ സീമ ജി നായരെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. "കൊറോണയുടെ ആക്രമണത്തിൽ ICU വരെ പോയി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലം കടന്നുവന്നശേഷം പൂർണ്ണമായും വിശ്രമിക്കേണ്ട സമയത്ത് മറ്റൊരാളെ സഹായിക്കാൻ വേണ്ടി ഉയർന്ന ആ ശബ്ദത്തിൽ നിന്ന് അപ്പോഴും ക്ഷീണം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കുന്ന ചേച്ചി ഇപ്രാവശ്യവും ആരോഗ്യമില്ലാത്ത ശരീരത്തോടെ ചിരിച്ചു തന്നെ സംസാരിക്കാൻ ബുദ്ധിമുട്ടി ശ്രമിക്കുന്നത് ഞാനറിഞ്ഞു. ഇത്ര വേദനാജനകമായ ഒരവസ്ഥയിൽ ഇരുന്നിട്ട് കൂടി മറ്റൊരാളെ സഹായിക്കാൻ കാണിക്കുന്ന ആ സ്നേഹ മനസ്സ് എത്രയോ ഉയരെയാണ്. ഇടയ്ക്കൊക്കെ പരസ്പരം വിളിച്ചു വിശേഷങ്ങൾ അന്വേഷിക്കാറുണ്ടെങ്കിലും ഈ ഒരു വിളി എന്നെ ഞെട്ടിച്ചു. അത്രമേൽ സ്നേഹമുള്ള ഒരു മനസ്സോടെ വേദനിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാകാം ഇത്രയേറെപ്പേർ ചേച്ചിയേ സ്നേഹം കൊണ്ട് മൂടുന്നത്." ഇതായിരുന്നു വാക്കുകൾ.