ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്.കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്നിഷ ചന്ദ്രന് എന്ന മലപ്പുറംകാരിയാണ്. സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്ക്ക്് സുപരിചിതരാണ്. സീരിയലില്‍ ലതയുടെ കഥാപാത്രമായ റാണിയുടെ അമ്മ രാധാമണിയെ അവതരിപ്പിക്കുന്നത് കന്നട താരമായ രശ്മി ഹരിപ്രസാദാണ്.
വളരെ ട്രെഡിഷണല്‍ ലുക്കില്‍ എത്തുന്ന കഥാപാത്രത്തെയാണ് രശ്മി സീരിയലില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താരം മോഡേണ്‍ ആണ് രശ്മി. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹോങ് ങ്കോങ്ങില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവിനും മകനുമൊപ്പം അവധി ആഘോഷിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശിനിയാണ് രശ്മി ഹരിപ്രസാദ്. 35ഓളം സിനിമകളിലും സീരിയലിലും വേഷമിട്ടിട്ടുള്ള താരമാണ് രശ്മി. ആദ്യമായിട്ടാണ് മലയാളത്തില്‍ അഭിനയിക്കുന്നതും എങ്കിലും ശക്തമായ നെഗറ്റീവ് കഥാപാത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടാന്‍ രശ്മിക്ക് കഴിഞ്ഞു. സീരിയലില്‍ വില്ലത്തി റോളിലാണ് താരം എത്തുന്നതെങ്കിലും സെറ്റില്‍ എല്ലാവരും നല്ല സൗഹൃദത്തിലാണെന്ന് താരങ്ങള്‍ പറയാറുണ്ട്. ഷൂട്ടിങ്ങ് സെറ്റിന് പുറത്തുളളചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.