Latest News

കൊല്ലം കരുനാഗപ്പള്ളിക്കാരന്‍; പട്ടാളക്കാര ചിട്ടക്കാരനായ അച്ഛന്റെ മകന്‍; 19-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങി; വീട്ടില്‍ കയറിപ്പേകാരുത് എന്ന് പറഞ്ഞ അച്ഛന്‍; അമ്മയും അച്ഛനും മകന്‍ എന്ന് വിളിച്ചിട്ടില്ല; മുന്‍ഷി രഞ്ജിത്തിന്റെ ആരും അറിയാത്ത ജീവിതകഥ

Malayalilife
കൊല്ലം കരുനാഗപ്പള്ളിക്കാരന്‍; പട്ടാളക്കാര ചിട്ടക്കാരനായ അച്ഛന്റെ മകന്‍; 19-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങി; വീട്ടില്‍ കയറിപ്പേകാരുത് എന്ന് പറഞ്ഞ അച്ഛന്‍; അമ്മയും അച്ഛനും മകന്‍ എന്ന് വിളിച്ചിട്ടില്ല; മുന്‍ഷി രഞ്ജിത്തിന്റെ ആരും അറിയാത്ത ജീവിതകഥ

ഈ ബിഗ് ബോസ് സീസണില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ആദ്യം പുറത്തായ വ്യക്തയായിരുന്നു മുന്‍ഷി രഞ്ജിത്ത്. അദ്ദേഹത്തെ സംബന്ധിച്ച് ബിഗ് ബോസ് എന്നത്. പക്ഷേ പ്രതീക്ഷിച്ചത് പോലെ അദ്ദേഹത്തിന് ആ വീട്ടില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. ആരോടും പരിഭവം ഇല്ലാതെ മുന്‍ഷി രഞ്ജിത്ത് ബിഗ് ബോസ് വിട്ടിറങ്ങിയതും സങ്കടക്കാഴ്ച്ചയായി. പോകാന്‍ നേരം, എനിക്ക് ലാല്‍ സാറിനോട് അറിയിക്കാന്‍ മാത്രം പരാതികള്‍ ഒന്നുമില്ല എന്ന അദ്ദേഹം പറഞ്ഞതും എല്ലാവരും കൈയ്യടി നേടിയതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരും അറിയാത്ത ജീവിത കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

കൊല്ലം കരുനാഗപ്പള്ളിക്കാരനാണ് മുന്‍ഷി രഞ്ജിത്ത്. വിവാഹത്തിനെ കുറിച്ചാണ് അദ്ദേഹം ആദ്യം മനസ്സ് തുറക്കുന്നത്. രഞ്ജിത്തൃം ഭാര്യയും തമ്മല്‍ അകന്ന് കഴിയുകയാണ്. വിവാഹ ശേഷം കുറച്ച് അധികം നാള്‍ ഒന്നിച്ചായിരുന്നു. അവരുമായി പ്രണയം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ അറിയില്ല. പക്ഷേ വിവാഹ ശേഷം കുറെ പണയം ഉണ്ടായിരുന്നു. വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായി. ഭാര്യ ഇപ്പോള്‍ എന്ത് ചെയ്യുന്നു അറിയില്ല. അവര്‍ തല്‍ക്കാലം എന്റെ കൂടെയില്ല. മകള്‍ 9ാം ക്ലാസില്‍ പഠിക്കുന്നു. വിവാഹം കഴിച്ച് കുറച്ച് വര്‍ഷങ്ങള്‍ ഞാനും ഭാര്യയും ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍ അവരുടെ ശരികളിലാണിപ്പോള്‍. ഞാന്‍ എന്റെ ശരികളിലും ആണെന്ന് മുന്‍ഷി രഞ്ജിത്ത് പറഞ്ഞു. പക്ഷേ ആരുടെ ശരിയാണ് ശരിക്കും ശരി എന്ന് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. 

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മുന്‍ഷി രഞ്ജിത്ത് സംസാരിച്ചിട്ടുണ്ട്. തഴവ സ്‌കൂളിലാണ് സ്‌കൂളിങ്. അതിന് ശേഷം ശാസ്താംകോട്ട ദേവസ്വം കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞു. പക്ഷേ പ്രീഡിഗ്രി തോറ്റുപോയി. ചന്ദനതോപ്പ് ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് പഠിച്ച ശേഷം ഡിഗ്രി സോഷ്യേളജി പഠിച്ചു. ശേഷം എംഎ സോഷ്യോളജിയും എഴുതി. പക്ഷേ : സമയം വീട്ടുകാരുമായിട്ട് അകലാന്‍ തുടങ്ങി. കാരണം അച്ഛന്‍ കര്‍ക്കശക്കാരനായിരുന്നു. പട്ടാളക്കാരനായിരുന്നു. ബാല്യ കൗമാര്യങ്ങള്‍ മറ്റുള്ളവരെപോലെ സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നില്ല. ഡ്രസ്സല്ല, പഠിക്കാനുള്ള ഫീസല്ല, ഭക്ഷണം തരും അതെല്ലാം കൃത്യമായിട്ട് കിട്ടിക്കൊണ്ടിരുന്നു. പക്ഷേ അതിനപ്പുറം നമ്മളില്‍ ഉള്ള സന്തോഷം. കൂട്ടുകാരുമായിട്ട് നടന്നിട്ടില്ല, ടൂര്‍ പോയിട്ടില്ല. ഇതൊന്നും രഞ്ജിത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ബാല്യം നഷ്ടമപ്പെട്ട ഒരാളാണ് രഞ്ജിത്ത്.    

തന്റെ 19 വയസൊക്കെയായപ്പോള്‍ വീട്ടില്‍ കയറാതായി. അന്ന് മുതല്‍ ഞാന്‍ പല ജോലികള്‍ ചെയ്തു. വീട്ടില്‍ വല്ലപ്പോഴുമേ പോകൂ. ഐടിഐ കഴിഞ്ഞിട്ട് റേഡിയോ സര്‍വീസ് സെന്ററിലാണ് ആദ്യം ചെയ്യുന്നത്. ഫുട്പാത്തില്‍ കാസറ്റ് കച്ചവടം നടത്തിയിട്ടുണ്ട്. തുണിക്കടയില്‍ നിന്നിട്ടുണ്ട്. രഞ്ജിത്ത് ചെയ്യാത്ത ജോലികള്‍ ഇല്ല. അച്ഛന്‍ വീട്ടില്‍ കയറിപ്പോകരുതെന്നാണ് പറഞ്ഞിരുന്നത്. പട്ടാളചിട്ടയായിരുന്നു. പക്ഷെ എന്റെ ജീവിതത്തില്‍ അച്ചടക്കം ലഭിച്ചത് അച്ഛനില്‍ നിന്നാണ്. എല്ലാം തന്നു. പക്ഷെ ഒരു അച്ഛനെ എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പോള്‍ അത് ഞാന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാനിപ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നു. 7.15 എന്നൊരു വിളിപ്പേര് ഉണ്ട്. ആ സമയം വീട്ടില്‍ കയറിക്കോളണം. ഇല്ലാന്നാണെങ്കില്‍ അന്ന് ഭക്ഷണം ലഭിക്കില്ലായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. പക്ഷേ എന്തെക്കെയാണെങ്കിലും അച്ഛന്‍ തന്നെയാണ് ഇപ്പോഴും ഹീറോ. എല്ലാം തന്നു. പക്ഷേ എനിക്ക് നല്ലൊരു അച്ഛനെ കിട്ടിയിരുന്നില്ല. 

അവര്‍ക്ക് പ്രായമായി. ഇപ്പോഴും എനിക്ക് അച്ഛന്റെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ പേടിയാണ്. ബിഗ് ബോസില്‍ എനിക്ക് കുറേ കാര്യങ്ങള്‍ പറയാന്‍ പറ്റുമായിരുന്നു. അച്ഛനോട് തെറ്റ് ഏറ്റ് പറയാന്‍ പറ്റുമായിരുന്നെന്നും മുന്‍ഷി രഞ്ജിത്ത് കരഞ്ഞ് കൊണ്ട് പറഞ്ഞു. ബിഗ് ബോസില്‍ തന്റെ മനസിലുള്ള ദുഖങ്ങള്‍ പറയാന്‍ രഞ്ജിത്ത് ആഗ്രഹിച്ചിരുന്നു. നെഞ്ച് വിരിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. പരാജിതനാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അച്ഛന്‍ ആയാലും അമ്മയായാലും മോനെ എന്ന് വിളിച്ചിട്ടില്ല. അമ്മ മോനെ എന്ന് വിളിച്ചിരുന്നത് പനി വരുമ്പോഴായിരുന്നു. അതിന് വേണ്ടി മനപ്പൂര്‍വ്വം പനി വരുത്താന്‍ ശ്രമിക്കുമായിരുന്നു. അതിന് വേണ്ടി മഴ നനഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. അപ്പോഴാണ് അമ്മ മോനെ എന്ന് വിളിക്കുന്നത്. അങ്ങനെ ഒരു കലാഘട്ടത്തിലാണ് ജീവിച്ചിരുന്നത്. അങ്ങനെ കുറെ ജോലികള്‍ ഒക്കെ ചെയ്തത് പിന്നീട് ഇഷ്ടപ്പെട്ട അഭിനയത്തിലേക്ക് എത്തുന്നത്.  

1993ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന സിനിമയില്‍ അഭിനയിച്ചത് മുതല്‍ മലയാളികള്‍ക്ക് മുന്‍പില്‍ മുന്‍ഷി രഞ്ജിത് ഉണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയാണ് രഞ്ജിത്തിനെ പ്രശസ്തനാക്കിയത്. മുന്‍ഷിയിലെ ബാര്‍ബര്‍ ഭാഗ്യം എന്ന കഥാപാത്രമായി എത്തിയ രഞ്ജിത്തിന് വലിയ രീതിയില്‍ ജനപ്രീതി നേടാനായി. മുന്‍ഷി കഴിഞ്ഞാല്‍ പിന്നെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മേഘം എന്ന ടെലിവിഷന്‍ സീരിയലില്‍ ആണ്. മോനായി അങ്ങനെ ആനയായി, നാടകമേ ഉലകം, നോട്ട് ഔട്ട്, രഘുവിന്റെ സ്വന്തം റസിയ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് അദ്ദേഹ ജനിച്ചത്. 

munshi renjith life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES