Latest News

പെരുമ്പാവൂര്‍ മഹാദേവക്ഷേത്ര മുറ്റത്ത് വച്ച് ഡോ ഐശ്വര്യയെ താലി ചാര്‍ത്തി ഋഷി; ഉപ്പുംമുളകിലെ മുടിയന്‍ ഐശ്വര്യയെ സ്വന്തമാക്കിയത് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍; താരങ്ങള്‍ അണിനിരന്ന ഹല്‍ദി ആഘോഷത്തിന് പിന്നാലെ വിവാഹ ചിത്രങ്ങളും പുറത്ത്

Malayalilife
പെരുമ്പാവൂര്‍ മഹാദേവക്ഷേത്ര മുറ്റത്ത് വച്ച് ഡോ ഐശ്വര്യയെ താലി ചാര്‍ത്തി ഋഷി; ഉപ്പുംമുളകിലെ മുടിയന്‍ ഐശ്വര്യയെ സ്വന്തമാക്കിയത് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍; താരങ്ങള്‍ അണിനിരന്ന ഹല്‍ദി ആഘോഷത്തിന് പിന്നാലെ വിവാഹ ചിത്രങ്ങളും പുറത്ത്

ദിവസങ്ങളോളം നീണ്ട കല്യാണാഘോഷങ്ങള്‍ക്ക് ഒടുവില്‍ ആറു വര്‍ഷമായി പ്രണയിച്ചവളെ താലി കെട്ടി സ്വന്തമാക്കിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഉപ്പും മുളകും താരമായ മുടിയന്‍. പെരുമ്പാവൂര്‍ മഹാദേവക്ഷേത്ര മുറ്റത്തു വച്ചാണ് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും സാക്ഷികളാക്കി മുടിയന്‍ ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എല്ലാവരേയും പോലെ തന്നെ കല്യാണദിവസത്തെ ടെന്‍ഷനില്‍ തന്നെയായിരുന്നു മുടിയനും ഐശ്വര്യയും ഉണ്ടായിരുന്നത്. 

ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്ത പ്രപ്പോസല്‍ വീഡിയോയിലൂടെ മുടിയില്‍ തന്നെ തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തും സീരിയല്‍ നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ ജീവിത പങ്കാളിയായി എത്തിയിരിക്കുന്നത്. ഋഷിയുടെ സോഷ്യല്‍മീഡിയാ പേജില്‍ മുന്‍പും ഐശ്വര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. 

പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ ഡോക്ടര്‍ കൂടിയാണ്. വെബ് സീരീസുകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സുഖമോ ദേവി പരമ്പരയിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. കുടുംബവിളക്കിലെ പൂജ എന്ന കഥാപാത്രത്തെയും ഐശ്വര്യയായിരുന്നു അവതരിപ്പിച്ചിരുന്നത്.

ഉപ്പും മുളകും എന്ന ഒരൊറ്റ സിറ്റ്‌കോമിലൂടെ പ്രേക്ഷകര്‍ക്കു മുഴുവന്‍ പ്രിയപ്പെട്ടവനായ താരമാണ് മുടിയന്‍. പരമ്പരയില്‍ നിന്നും വിട്ടു നിന്നപ്പോഴം ആ ജനപ്രിയതയ്ക്ക് കുറവൊന്നും വന്നില്ല. ചുരുളന്‍ തലമുടിയും വ്യത്യസ്തമായ നൃത്ത ചുവടുകളും നിഷ്‌കളങ്കമായ മുഖവുമായാണ് ഋഷി പ്രേക്ഷക മനസില്‍ കയറി കൂടിയത്. ചില സിനിമകളിലും അഭിനയിച്ചു. 

പൊതുവെ മികച്ച പ്രേക്ഷക പിന്തുണയുള്ളവര്‍ ബിഗ് ബോസിലെത്തിയാല്‍ ഒന്നെങ്കില്‍ അവരെ അടുത്തറിഞ്ഞ് കഴിയുമ്പോള്‍ ആരാധകരില്‍ വ്യത്യാസം വരും. എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് ഋഷിയുടെ കാപട്യമില്ലാത്ത പെരുമാറ്റം അടുത്തറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ സീരിയലിലൂടെ സമ്പാദിച്ച ആരാധകരെ ഋഷിക്ക് കൈമോശം വന്നില്ല. സീസണ്‍ ആറില്‍ വിജയിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഫിനാലെ സ്റ്റേജിലെത്താന്‍ ഋഷിക്ക് സാധിച്ചു. അമ്മയോടും സഹോദരങ്ങളോടും ഋഷിക്കുള്ള സ്‌നേഹത്തിന്റെ ആഴം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതും താരം ബിഗ് ബോസില്‍ എത്തിയതിനുശേഷമാണ്. അമ്മയും സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ നോക്കുന്നത് ഋഷിയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishi S Kumar (@rishi_skumar)

mudiyan aishwarya wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES