Latest News

അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും നഷ്ടങ്ങള്‍ക്കും ഒന്നും പരിഹാരം കാണാനാവില്ല; അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല'? ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് ഹരീഷ് കണാരന്‍ പങ്ക് വച്ച പോസ്റ്റിന്  ബാദുഷയുടെ കമന്റ്  

Malayalilife
 അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും നഷ്ടങ്ങള്‍ക്കും ഒന്നും പരിഹാരം കാണാനാവില്ല; അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല'? ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് ഹരീഷ് കണാരന്‍ പങ്ക് വച്ച പോസ്റ്റിന്  ബാദുഷയുടെ കമന്റ്  

സില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യല്‍ മിഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാവെ ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച്‌നടന്‍ ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നുനാളുകള്‍ക്ക് മുന്‍പ് ബസില്‍ വച്ച് ആര്‍ത്തവ വേദന അനുഭവപ്പെട്ട ഒരു പെണ്‍കുട്ടിയോട് ദീപക് കാണിച്ച പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള വ്‌ലോഗളറുടെ പോസ്റ്റ് ആണ് ഹരീഷ് പങ്കുവച്ചത്. ഹരീഷിന്റെ പേജില്‍ പങ്ക് വച്ച ഈ പോസ്റ്റിന് അടിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കമന്റുമായി എത്തിയതാണ് ശ്രദ്ധനേടുന്നത്.

സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവര്‍ക്കും ഒരു പോലെ സഹിച്ച് നിലകുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓര്‍ത്താല്‍ നല്ലത്..അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങള്‍ക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു.!', എന്നായിരുന്നു ബാദുഷയുടെ കമന്റ്.

കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന്റെ പേരില്‍ തന്നെ ബാദുഷ ഇടപെട്ട് സിനിമകളില്‍ നിന്നും മാറ്റിയെന്ന് ഹരീഷ് വെളിപ്പെടുത്തി ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ഈ കമന്റ് ബാദുഷ പങ്കുവച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബാദുഷയ്ക്ക് താന്‍ കടമായി 20 ലക്ഷം രൂപ നല്‍കിയിരുന്നു വെന്നും അതില്‍ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് മുന്‍പ് ഹരീഷ് ആരോപിച്ചിരുന്നത്. ഒരുപാട് തവണ ബാദുഷയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും ഹരീഷ് പറഞ്ഞിരുന്നു. അതേസമയം, തനിക്ക് പറയാനുള്ളത് റേച്ചല്‍ എന്ന സിനിമയുടെ റിലീസിന് ശേഷം പറയുമെന്ന നിലപാടിലാണ് ബാദുഷ.

 

badusha coment on hareesh kanaran post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES