മലയാള സിനിമയില്‍ നിരവധിമികച്ച സിനിമകള്‍ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാന്‍സാഫ് ആരംഭിച്ചു.കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായി രുന്നു ഈ ചിത്രം ആരംഭിച്ചത്.നിര്‍മ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് റോബിന്‍ തിരുമല ഫസ്റ്റ് ക്ലാപ്പും നല്‍കി.ക്കൊണ്ടാണ് ചിത്രീകരണ്ടത്തിനു തുടക്കമായത്.
ലിന്റോജോസഫ് എം.എല്‍ എ ആശംസ നേര്‍ന്നു സംസാരിച്ചു.
ജോര്‍ജുകുട്ടി/ജോര്‍ജ് കുട്ടി, ഊട്ടിപ്പട്ടണം മമ്മുട്ടി നായകനായ ഇന്ദ്രപ്രസ്ഥം,കണ്ണൂര്‍, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്ഥമായ നിരവധി ചിത്രങ്ങള്‍ ഹരിദാസിന്റേതായി മലയാള സിനിമയില്‍ അടയാളപ്പെടുത്തു ന്നുണ്ട്.എന്‍വി.പി. ക്രിയേഷന്‍സ്, കെ.ജി.എഫ്.സ്റ്റാഡിയോസിന്റെ ബാനറില്‍ മുഹമ്മദ് ഷാഫി, എഡിറ്റര്‍ കൂടിയായ കപില്‍ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ഡാര്‍സാഫ് സംഘത്തിന്റെ ലഹരി വേട്ട ,ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഹന്ന റെജി കോശി,ജാഫര്‍ ഇടുക്കി,
അരുണ്‍ ചെറുകാവില്‍ ജോയ് മാത്യു ഉണ്ണി ലാലു, സുധീഷ് , രഘുനാഥ് പലേരി,സൂര്യാകൃഷ്(പൊങ്കാല ഫെയിം)ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആന്റെണി , സതീഷ് നമ്പ്യാര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന ഋഷി ഹരിദാസ്, ജിതിന്‍ രാജ്.സി,
ഛായാഗ്രഹണം -എല്‍ബന്‍കൃഷ്ണ.
എഡിറ്റിംഗ് - കപില്‍ കൃഷ്ണ.
കലാസംവിധാനം സുജിത് രാഘവ്.
മേക്കപ്പ് - ലാലു കൂട്ടാലിട '
കോസ്റ്റ്യും - അഫ്രിന്‍ കല്ലന്‍.
ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഗിരീഷ് മാരാര്‍.
സ്റ്റില്‍സ്- ഷിബി ശിവദാസ്.
മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.