Latest News

പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; നിലപാടുകള്‍ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞ് മത്സരാര്‍ഥികള്‍

Malayalilife
പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; നിലപാടുകള്‍ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞ് മത്സരാര്‍ഥികള്‍

ബിഗ്‌ബോസ് മത്സരാര്‍ഥികളായ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹം വരെയെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് തുറന്നു പറയാന്‍ മോഹന്‍ലാല്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും പ്രണയത്തിലാണ് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് മറ്റ് മത്സരാര്‍ഥികള്‍. അതേസമയം ശ്രിനിയും പേളിയും പ്രണയം അഭിനയിക്കുന്നുവെന്ന് ചര്‍ച്ചകളും സജീവമാണ്.

പേളിയുടെയും ശ്രിനിയുടെയും പ്രണയം അറിഞ്ഞ ബിഗ്‌ബോസ് മത്സരാര്‍ഥികള്‍ക്ക് വലിയ ഞെട്ടലൊന്നുമുണ്ടായില്ലെങ്കിലും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഓരോരുത്തര്‍ക്കും ഉണ്ടായത്. പേളിയും ശ്രീനിഷും തമ്മില്‍ വിവാഹിതരായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തികളിലൊരാളായിരിക്കും താനെന്നായിരുന്നു രഞ്ജിനിയുടെ നിലപാട്. ചുരുങ്ങിയ ദിവസത്തെ പരിചയത്തിനൊടുവില്‍ ഇത്തരമൊരു തീരുമാനമെടുത്തതിനെക്കുറിച്ച് പരോക്ഷമായി പേളിക്കുനേരെ രഞ്ജിനി സംശയം ഉന്നയിച്ചെങ്കിലും ഇരുവരേയും താരം അഭിനന്ദിച്ചു. കളിയല്ല ജീവിതമെന്നും നന്നായി ആലോചിച്ച് വേണം ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാനെന്നുമായിരുന്നു സാബുവും അനൂപും പറഞ്ഞത്. പേളിയുടെ സ്വഭാവത്തെക്കുറിച്ച് ഇരുവര്‍ക്കുമുള്ള സംശയമാണ് ഇത്തരമൊരു ഉപദേശത്തിന് കാരണമെന്നാണ് സൂചന. അതേ സമയം പേളിയെ ഒരുപാട് ഇഷ്ടമാണെന്ന് ശ്രീനിഷ് തന്നോട് പറഞ്ഞതായി അര്‍ച്ചന പറഞ്ഞു.

രണ്ട് പേരുടേയും വീട്ടുകാര്‍ ഈ തീരുമാനത്തെ അനുകൂലിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ശ്രീനിയുടെ അമ്മയും ഈ ബന്ധത്തെ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചിലരുടെ വാദം. എന്നാല്‍ മറ്റുചിലരാവട്ടെ ഇരുവീട്ടുകാരും അനുകൂലിക്കുമെന്നും ഇവരുടെ വിവാഹം നടക്കുമെന്നുമാണ് പറയുന്നത്. 

ഇതൊരു മത്സരമാണെന്നും അത് കൃത്യമായി മനസ്സിലാക്കിയാണ് പേളി മുന്നേറുന്നതെന്നുമായിരുന്നു പേളിയുടെ വീട്ടുകാര്‍ നേരത്തെ പ്രതികരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളും എല്ലാവരിലും സംശയം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഗെയിം ടാറ്റിക്‌സിന്റെ ഭാഗമായി പേളിയും ശ്രീനിയും പ്രണയം അഭിനയിക്കുകയാണെന്നും അതല്ല ബിഗ് ബോസില്‍ ഒരാളെ തനിക്ക് പിന്തുണ നല്‍കാന്‍ ഒപ്പം നിര്‍ത്തണം എന്ന ചിന്തയില്‍ പേളി ശ്രീനിയോട് അടുപ്പം അഭിനയിക്കുന്നെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

mohanlal-perly-mani-srinish-aravind-big-boss-contestants-response

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES