20 ഓളം സംഗീത ആല്‍ബങ്ങളിലും ടെലി ഫിലിമുകളിലും അഭിനയിച്ചു; കോമഡി സ്റ്റാര്‍സിലൂടെ സുപരിചിതയായി; ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയയായ മഞ്ജു വിജീഷിന്റെ വിശേഷങ്ങള്‍ അറിയാം

Malayalilife
topbanner
20 ഓളം സംഗീത ആല്‍ബങ്ങളിലും ടെലി ഫിലിമുകളിലും അഭിനയിച്ചു; കോമഡി സ്റ്റാര്‍സിലൂടെ സുപരിചിതയായി; ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയയായ മഞ്ജു വിജീഷിന്റെ വിശേഷങ്ങള്‍ അറിയാം

 

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മഞ്ജു വിജീഷ്. ഇത് താന്‍ടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം',കുതിരപ്പവന്‍, പ്രേമസൂത്രം , ഗാന്ധിനഗര്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യചലച്ചിത്രം 'കുഞ്ഞനന്തന്റെ കട'യായിരുന്നു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് പരിചയം. സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡാന്‍സിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്.  കോളേജ് കാലഘട്ടത്തില്‍ തന്നെ 20 ഓളം സംഗീത ആല്‍ബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു.

മനോജ് ഗിന്നസിന്റെ സമതിയിലെ ഡാന്‍സറായ മഞ്ജു യാദൃശ്ചികമായി മനോജ് ഗിന്നസിന്റെ ഒരു സ്‌കിറ്റില്‍ പകരക്കാരിയായി പെര്‍ഫോം ചെയ്യേണ്ടി വന്നിരുന്നു. അതാണ് മഞ്ജുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതും. ഏഷ്യാനെറ്റിന്റെ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് മഞ്ജു മിനിസ്‌ക്രീന്‍ രംഗത്തേക്ക് വന്നത്. സൂര്യാ ടിവിയിലെ രസികരാജ, ആടാം പാടാം, കളിയും ചിരിയും തുടങ്ങിയ പ്രോഗ്രാമിലൂടെയും ശ്രദ്ധേയയായി. നടനും, തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലീമില്‍ നല്ലൊരു വേഷം ചെയ്തിരുന്നു.മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്ലിലെ മികച്ച ഹാസ്യ നടിക്കുള്ള അവാര്‍ഡ് ലഭിച്ചതും മഞ്ജുവിനാണ്.രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇന്ദിര എന്ന സീരിയലില്‍ താരം വ്യത്യസ്തമായ വേഷം ചെയ്തിരുന്നു.

മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യ സീരിയലിലെ മൈമുന എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടീ. മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്നു. മീഡിയ വണ്‍ ചാനലിലെ കുന്നംകുളത്തങ്ങാടി എന്ന ഹാസ്യ സീരിയലിലും വേഷമിട്ടു. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലെ കഥാപാത്രമായി എത്തിയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിന്റെ സ്ഥിര സാന്നിധ്യമാണ് മഞ്ജു. 500 ലധികം വേദികളാണ് താരം പിന്നിട്ടത്. മിനിസ്‌ക്രീനിലെ ഹിറ്റ്  സീരിയലുകളായ അല്ലിയാമ്പലല്‍, സീത തുടങ്ങിയ സീരിയലുകളില്‍ താരം ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. യുവതാരം  ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍  പ്രേമകഥയിലും താരം അഭിനയിച്ചിരുന്നു.  മണിരത്‌ന പുരസ്‌ക്കാരത്തിലെ മികച്ച ഹാസ്യ കലാകാരിക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

പുനലൂരിനടുത്താണ് മഞ്ജുവിന്റെ സ്വദേശം. ഇപ്പോള്‍ ഭര്‍ത്താവും ഒരുമിച്ച് എറണാകുളത്ത് തൈക്കൂടം എന്ന സ്ഥലത്ത് താമസിച്ചുവരുന്നു
സ്വന്തമായി നൃത്ത ട്രൂപ്പുള്ള മഞ്ജു ഭര്‍ത്താവ് വിജീഷിന്റെ നേതൃത്വത്തില്‍ ഷിനോദ് മലയാറ്റൂര്‍, ജയദേവന്‍ കലവൂര്‍ ബില്‍ബിന്‍ ഗിന്നസ്, സുനി അര്‍ത്തുങ്കല്‍, മനോജ് വഴിപ്പടി തുടങ്ങിയ പ്രശസ്ത കലാകാരന്‍മാരോടൊപ്പം കൊച്ചിന്‍ വിസ്മയ എന്ന സ്വന്തം സമതിയിലൂടെ പ്രോഗ്രാം ചെയ്തു വരുന്നു.

Read more topics: # miniscreen,# bigscreen artist,# manju vijeesh
miniscreen bigscreen artist manju vijeesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES