ബിഗ്‌ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മഞ്ജു പത്രോസ്. ഹൗസില്‍ ആരോടും എന്തും തുറന്ന് പറയുന്നതും മത്സരാര്‍ത്ഥിയായ രജിത് കുമാറിനോട് ഒട്ടുമിക്ക കാര്യങ്ങള്‍ക്കും വഴക്കിടുന്നതും മഞ്ജുവിന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കിക്കൊടുത്തിരിക്കയാണ്. ഇതിനിടെ മഞ്ജുപത്രോസ് വിവാഹമോചിതയാകുന്നുവെന്ന താരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. മഞ്ജുവിന്റെ ബിഗ്‌ബോസിലെ പ്രകടനത്തോടും വിവാഹമോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോടും മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ പ്രതികരണവുമായി എത്തിയിരിക്കയാണ്.
മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെയാണ് സുനില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലെ പ്രധാന മത്സരാര്‍ത്ഥിയാണ് മഞ്ജു. പരിപാടിയില്‍ രജത് കുമാറിനെ മഞ്ജു മനസ്സില്‍ കുഷ്ഠം ഉള്ള ആളെന്ന് വിളിച്ചത് വിവാദമായിരുന്നു. ഇതിനെ അവതാരകനായ മോഹന്‍ലാല്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനൊപ്പമാണ് മഞ്ജു പത്രോസിന്റെ കുടുംബ ജീവിതം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളെത്തിയത്. ഇതാണ് ഭര്‍ത്താവ് നിഷേധിക്കുന്നത്.
നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷമായി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉള്‍പ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ചാനലില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു.ഞാന്‍ അത് ചാനലില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്‍കിയിട്ടാണ് അവള്‍ റിയാലിറ്റി ഷോയില്‍ പോയത്. ഞങ്ങള്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാമെന്നും സുനില്‍ പറയുന്നു.
മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി എത്തുകയും തുടര്‍ന്ന് മറിമായം സീരിയലില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തുകയും ചെയ്ത എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് മഞ്ജു പത്രോസ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ കൂടി മോഹന്‍ലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ജു പത്രോസ്.