ബിഗ് ബോസ് വീട്ടില്‍ നാല്‍പത്തിയൊമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ജു പത്രോസ് പുറത്തേക്ക് പോയത്. ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു മഞ്ജു. മഞ്ജുവിന്റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിത് കുമാറുമായിട്ടായിരുന്നു. ഫുക്രുവുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നെങ്കിലും ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. റിയാലിറ്റി ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു മഞ്ജു പത്രോസ് മറുപടി നല്‍കിയിരിക്കയാണ്.
ബിഗ്ബോസിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു മഞ്ജു. മഞ്ജുവിന്റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിത് കുമാറുമായിട്ടായിരുന്നു. ഫുക്രുവുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നെങ്കിലും ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മഞ്ജു ആദ്യമായി മറുപടി നല്‍കുകയാണ്. സുഹൃത്ത് സിമിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..
ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത് ഇതാണ്..'എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്സിന് അറിയാം. അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല'..അപ്പോള്‍ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ വിലയിരുത്തലുകള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല... സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.. ലവ് യു ഓള്‍..