മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ബോസ് മലയാളത്തിലെ മൂന്നാം സീസൺ ഫെബ്രുവരി പകുതിയോടെ സംരക്ഷണം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിപ്പുകൾ ഉണ്ടായിരുന്നു. മണിക്കൂറുകൾക്കകം തുടങ്ങാൻ പോകുകയാണ് ബിഗ് ബോസ്സ് സീസൺ 3. മൂന്നാം പതിപ്പ് കൊച്ചിയിൽ ചിത്രീകരിക്കാനായിരുന്നു ആലോചന, എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ചെന്നൈയിൽ തന്നെ നടക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. തമിഴ് ബിഗ് ബോസ്സിൻ്റെ സെറ്റിൽ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. ആറാട്ട് എന്ന ചിത്രത്തിന് ശേഷമാണു മോഹൻ ലാൽ ബീഹ് ബോസ്സിന്റെ ഷൂട്ടില്ക്ക് വരുന്നത്. ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയം നേടിയ ഷോ പിന്നീട് വിവിധ ഭാഷകളിൽ ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോ വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മത്സരാർഥികളെ കുറിച്ചുള്ള ചർച്ചയാണ്. സീസൺ 3യെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞത് മുതൽ ചിലരുടെ പേരുകൾ വന്നു കഴിഞ്ഞു. നിരവധിപേർ നിരസിക്കുകയും ചെയ്തു. ചിലർ ഇപ്പോഴും ഒന്നും പറഞ്ഞിട്ടില്ല. ഷോ ആരംഭിച്ചാൽ മാത്രമേ മാത്സരാർഥികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുളളൂ എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ഇങ്ങനെ തന്നെയായിരുന്നു. രഹസ്യ സ്വഭാവം പിന്തുടരുന്ന ഷോയാണ് ബിഗ് ബോസ്. ഹൗസിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് മത്സരാർഥികളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുകയുള്ളൂ. ചിലർ ആദ്യമേ ഉണ്ടാകും, ചിലർ കുറച്ചു കഴിഞ്ഞാകും വരുന്നത്. ഇതെല്ലം ഇനി കണ്ടു തന്നെ അറിയണം. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ആർജെ കിടലൻ ഫിറോസ്, ധന്യ രാജേഷ്, രഹാന ഫാത്തിമ, ബോബി ചെമ്മണ്ണൂർ , ഗായത്രി അരുൺ, അഹാന കൃഷ്ണ തുടങ്ങിയവരുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. ഷോയ്ക്ക് വേണ്ടി മത്സരാർഥികൾ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ക്വാറന്റൈൻ പൂർത്തിയായിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങൾ ബിഗ് ബോസിൽ എത്തുന്നത് എന്നൊക്കെ വാർത്തകൾ വന്നു കഴിഞ്ഞു.
ചെന്നൈയിലാണ് ബിഗ് ബോസ് സീസൺ 3 യുടെ സെറ്റ്. കൊവിഡ് പ്രതിന്ധിയെ തുടർന്ന് സീസൺ 2 പകുതിയിൽനിർത്തി വയ്ക്കുകയായിരുന്നു.75ാം ദിവസമായിരുന്നു ഷോ അവസാനിപ്പിച്ചത്. തുടർന്ന് മത്സരാർഥികളെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഷോ വീണ്ടും ആരംഭിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സീസൺ 3 ആരംഭിക്കാൻ പോകുന്നത്.