Latest News

പിറന്നാള്‍ ദിനത്തില്‍ മാളവികയ്ക്കായി അപ്രതീക്ഷിത കാഴ്ചയൊരുക്കി ആരാധകന്‍;  താരത്തിന്റെ ചിത്രം നെഞ്ചില്‍ ടാറ്റു ചെയ്ത് ലൊക്കേഷനിലെത്തി ഞെട്ടിച്ച അനിയന്റെ വീഡിയോയുമായി മീനൂസ് കിച്ചണിലെ നായിക

Malayalilife
 പിറന്നാള്‍ ദിനത്തില്‍ മാളവികയ്ക്കായി അപ്രതീക്ഷിത കാഴ്ചയൊരുക്കി ആരാധകന്‍;  താരത്തിന്റെ ചിത്രം നെഞ്ചില്‍ ടാറ്റു ചെയ്ത് ലൊക്കേഷനിലെത്തി ഞെട്ടിച്ച അനിയന്റെ വീഡിയോയുമായി മീനൂസ് കിച്ചണിലെ നായിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക വെയില്‍സ്. യുവാക്കള്‍ക്കിടയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. മഴവില്‍ മനോരമയിലെ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അഞ്ജനയെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. അഞ്ച് വര്‍ഷത്തോളം മാളവിക അഞ്ജന എന്ന കഥാപാത്രമായി ആ സീരിയലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മഴവില്‍ മനോരമ്മയിലെ തന്നെ മീനൂസ് കിച്ചണ്‍ എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. ഇന്ന് മാളവികയുടെ പിറന്നാള്‍ ആയിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകന്‍ ഒരുക്കിയ അപ്രതീക്ഷിത സര്‍പ്രൈസ് ഗിഫറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് താരം. സര്‍പ്രൈസ് കണ്ട് ഞെട്ടുന്ന വീഡിയോ മാളവിക തന്നെ ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജേഷ് നെയ്യാറ്റികര എന്ന പയ്യനാണ് മാളവികയുടെ പിറന്നാളിന് ഞെട്ടിക്കുന്ന സര്‍പ്രൈസ് ഒരുക്കിയത്. മാളവികയുടെ ചിത്രം നെഞ്ചില്‍ ടാറ്റു ചെയ്താണ് മാളവികയുടെ ആരാധകന്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഞെട്ടിച്ച്. മീനൂസ് കിച്ചണ്‍ എന്ന സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് മാളവികയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം ലഭിക്കുന്നത്. സെറ്റിലുള്ളവരെ ആദ്യം കാണിച്ച് ഞെട്ടിച്ചതിന് ശേഷമാണ് അവസാനമായാണ് രാജേഷ് താരത്തിന്റെ അടുത്ത് എത്തുന്നത്. ആദ്യം കണ്ണടച്ച് ഇരിക്കാന്‍ പറഞ്ഞതിന് ശേഷം മുന്നില്‍ വന്ന് നിന്ന് രാജേഷ് ഷര്‍ട്ട് തുറന്ന് കാണിക്കുകയായിരുന്നു. അപ്പോള്‍ കണ്ണ് തുറന്ന മാളവിക തന്റെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത് കണ്ട് ഞെട്ടുന്നത് വീഡിയോയില്‍ കാണാം. എന്റെ ദൈവമേ എന്ന് വിളിച്ചാണ് മാളവിക ഞെട്ടുന്നത്. തുടര്‍ന്ന് ഇത് എപ്പോള്‍ ചെയ്തുവെന്നും എന്തിനാടാ ഇത് ചെയ്തെ എന്നും മാളവിക ചോദിക്കുന്നുണ്ട്. ചോദിക്കുന്നതിനിടയില്‍ മാളവികയുടെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം. രാജേഷ് മാളവിയകുടെ ഫാന്‍ ബോയി മാത്രമല്ല ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക വെയില്‍സ്. അതിന് ശേഷം ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സീരിയലുകളിലൂടെയാണ് മാളവിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പൊന്നമ്പിളിയിലെ ഹാഫ് സാരിക്കാരി അമ്പിളി, നന്ദിനിയിലെ ജാനകി, മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജന, അങ്ങനെ ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക. മഞ്ഞില്‍ വിരിഞ്ഞ പൂവിന് ശേഷം കുറച്ച് നാള്‍ മാളവിക സീരിയലില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്താണ് ഇടവേള എടുത്തതെന്ന് ആരാധകര്‍ ചോദിക്കുകയും ചെയ്തിരുന്നു.
തനിക്ക് ഇപ്പോള്‍ ഒരു പേഴ്സണല്‍ സ്പേയ്സിന് വേണ്ടി ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നിയെന്ന് മാളവിക പറയുന്നു. ബിസിനസ്സ് കാര്യങ്ങള്‍ക്കോ മറ്റ് വര്‍ക്കുകള്‍ക്കു വേണ്ടിയോ ഒന്നുമല്ല ഈ ബ്രേക്ക്. ഒരു മെന്റല്‍ ബ്രേക്കിന് വേണ്ടി മാത്രമാണെന്ന് നടി പറയുന്നു. ഭാവി പ്ലാനിംഗുകള്‍ അഭിനയം തന്നെയാണെന്നും ഇനിയും താന്‍ വര്‍ക്കുകള്‍ ചെയ്യുമെന്നും താരം പറയുന്നു.

സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നിട്ടുണ്ട്, പക്ഷെ അന്ന് ചില സാഹചര്യങ്ങള്‍ കൊണ്ട് മാറി നിക്കേണ്ടി വന്നു. ഇനിയും നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും ഞാന്‍ ചെയ്യും. അന്യഭാഷയില്‍ നിന്നുള്ള കോളുകള്‍ ഉണ്ടായിരുന്നു. തമിഴും , തെലുഗുവിള്‍ നിന്നും കോളുകള്‍ വന്നിരുന്നു. എന്നാല്‍ നാട്ടില്‍ നിന്നും മാറി നിക്കേണ്ട സാഹചര്യം ആയിരുന്നതുകൊണ്ടുതന്നെ ഒന്നും എടുക്കാന്‍ ആയില്ല. പിന്നെ ഇപ്പോള്‍ വരുന്നത് ഒക്കെയും ബ്രേക്ക് ആയതുകൊണ്ട് ഏറ്റെടുത്തില്ല.. വിവാഹവുമായി ബന്ധപെട്ടിട്ട് അല്ല ബ്രേക്ക് എടുത്തത്. എനിക്ക് അത് ആവശ്യമായതുകൊണ്ടാണ് എടുത്തത് എന്നായിരുന്നു മറുപടി. ഇപ്പോള്‍ ബ്രേക്ക് കഴിഞ്ഞ് തിരികെ എത്തിയിരിക്കുകയാണ് താരം. മഴവില്‍ മനോരമ്മയിലെ തന്നെ മീനൂസ് കിച്ചണില്‍ നായികയായി തകര്‍ത്ത് അഭിനയിക്കുകയാണ്.

 

malavika wales fans surprise gift

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES