Latest News

എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്; അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി;എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തെന്ന് ആലോചിക്കുക; കൊല്ലം സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര

Malayalilife
 എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്; അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി;എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തെന്ന് ആലോചിക്കുക; കൊല്ലം സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര

ന്തരിച്ച നടന്‍ കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റു കാശാക്കുന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി അവതാരക ലക്ഷ്മി നക്ഷത്ര. എന്തു ചെയ്താലും അതിനെ മോശമായി മാത്രം കാണുന്ന ആളുകളെ താന്‍ ശ്രദ്ധിക്കാറില്ലെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. വീട്ടുകാരെയും തന്റെ മനഃസാക്ഷിയെയും മാത്രം ഓര്‍ത്താല്‍ മതിയെന്നുമായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിക്കിടെ യൂട്യൂബ് ചാനലുകളോട് സംസാരിക്കുകയായിരുന്നു താരം.

രേണു പറഞ്ഞിട്ടാണ് യൂസഫ് ഭായിയെ കാണാന്‍ പോയതെന്നും അതില്‍ രേണുവും താനും ഹാപ്പിയാശണന്നും ലക്ഷ്മി വ്യക്തമാക്കി. തനിക്കെതിരെ പ്രതികരിച്ച സഹപ്രവര്‍ത്തകരെ പോെലയല്ല താനെന്നും അവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു. 

എന്ത് നല്ലത് ചെയ്താലും അതിനെ മോശം പറയാന്‍ ഒരുപാട് പേരുണ്ടാകും. എനിക്ക് എന്റെ മനസാക്ഷിയെയും അവരെയും എന്റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതി. ബാക്കിയുള്ളവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കില്‍ മോശം പറഞ്ഞവരോ അവര്‍ എന്ത് ചെയ്തെന്നു മാത്രം ആലോചിക്കുക. എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്.

ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു. രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നതും. അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവര്‍ത്തകരുടെ പ്രതികരണം, ഞാന്‍ അവരെപ്പോലെ അല്ല. പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റിയൂഡ്'- ലക്ഷ്മി നക്ഷത്ര.

lakshmi nakshathra about allegations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES