കീര്‍ത്തി സുരേഷിന്റെ കല്യാണത്തിന് പങ്കെടുക്കാനായി പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്‌തെന്നാരോപിച്ച് വിജയ്ക്കും തൃഷയ്ക്കും നേരെ സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഭാര്യ സംഗീതയ്ക്ക് വിജയ് നീതി നല്‍കണമെന്നും ഒരു വിഭാഗം ആളുകള്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നിയന്ത്രണമില്ലാതെ പ്രചരിയ്ക്കുന്ന സാഹചര്യത്തില്‍, പരോക്ഷമായ മറുപടിയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് തൃഷ.
''ഒരു ഫ്ളൈറ്റ് യാത്ര മാത്രമല്ല, ഈ അഞ്ച് ദിവസത്തിനുള്ളില്‍ ഞാന്‍ നിറയെ ഫ്ളൈറ്റ് യാത്ര നടത്തിയിട്ടുണ്ടെന്നാണ് തൃഷ പറയുന്നത്. ഫ്ളൈറ്റ് യാത്ര നടത്തിയ ബോര്‍ഡിങ് പാസ്സിനൊപ്പമാണ് തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ചിലരെ കൊല്ലാനും തകര്‍ക്കാനും നമുക്ക് തോന്നും, നമുക്കെല്ലാവര്‍ക്കും ആ ആഗ്രഹം തോന്നും, പക്ഷേ സമൂഹ്യ കാരണങ്ങളാല്‍ നമുക്കത് ചെയ്യാന്‍ കഴിയില്ല...'' എന്ന് പറയുന്ന ഒരു നായയുടെ വീഡിയോ പങ്കുവച്ച്, 'എനിക്കും അത് ഫീല്‍ ചെയ്യാന്‍ കഴിയുന്നു' എന്നും മറ്റൊരു സ്റ്റോറിയില്‍ തൃഷ പറഞ്ഞു. ഓകെ ബൈ എന്ന് പറഞ്ഞ് ഒരു സെല്‍ഫി ചിത്രവും അതിന് ശേഷം താരം പങ്കുവച്ചിട്ടുണ്ട്. വിമര്‍ശകര്‍ക്കും അപവാദ പ്രചരണം നടത്തുന്നവര്‍ക്കുമുള്ള തൃഷയുടെ പ്രതികരണമായിട്ടാണ് ആരാധകര്‍ ഇതിനെ ഏറ്റെടുക്കുന്നത്