മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെയാണ് കുടുംബപ്രേക്ഷകര്‍ക്ക് ലിന്റു സുപരിചിതയായത്. വിവാഹിതയായതോടെ ലിന്റു ഭര്‍ത്താവിനൊപ്പം യുകെയില്‍ സെറ്റിലായിഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം മാറി തന്റെ സ്വകാര്യ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. ഭര്‍ത്താവിനും മകനുമൊപ്പം വിദേശത്താണ്. തന്റെ വിശേഷങ്ങള്‍ എല്ലാം ഒന്നുവിടാതെ ലിന്റു യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും ഒടുവിലായി ലിന്റു പങ്കുവെച്ചിരിക്കുന്ന വീഡിയോ ഒരു ബോധവത്കരണം കൂടെയാണ്. ചെറിയൊരു മുഴയില്‍ നിന്ന് ക്യാന്‍സര്‍ എന്ന തംപ് നെയിലോടുകൂടെയാണ് വീഡിയോ. ഇന്‍ട്രോയില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്നും ലിന്റു പറയുന്നുണ്ട്.
ലെവിക്കുട്ടന്‍ പിറന്ന് കഴിഞ്ഞ് മൂന്നാമത്തെ മാസം മുതല്‍ ലിന്റുവിന് ആര്‍ത്തവം ആവര്‍ത്തിച്ചിരുന്നുവത്രെ. എന്നാല്‍ പെട്ടന്ന് അത് നിന്നു. പിന്നാലെ ബ്രെസ്റ്റില്‍ ചെറിയ ഒരു പിംപിള്‍ പോലെ ഒരു മുഴയും കണ്ടു. ഡിസംബറില്‍ പ്രസവരക്ഷയ്ക്കും മറ്റും നാട്ടിലേക്ക് വരുന്നുണ്ടായിരുന്നു. ആര്‍ത്തവം നിന്നതും, ബ്രെസ്റ്റിലെ മുഴയുമൊക്കെയായപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണോ എന്ന് സംശയിച്ച് ടെസ്റ്റ് ചെയ്തു. പക്ഷേ ഗര്‍ഭിണിയല്ല എന്ന് കണ്ടു.
പത്ത് ദിവസത്തെ മെഡിസിന്‍ എടുത്തിട്ടും കുറവുണ്ടായില്ല. വീണ്ടും ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ ഇത് ക്യാന്‍സര്‍ ആണെന്ന സംശയം ഉള്ളതായി പറഞ്ഞു. അത് കേട്ട നിമിഷം നമ്മള്‍ തകര്‍ന്നു പോയി. സ്‌കാനിങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നി. എന്ത് വന്നാലും നേരിടും എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. സ്‌കാനിങ് റിസള്‍ട്ട് വന്നു, ഭയപ്പെടാനൊന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ആശ്വാസമായി. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ട്രീറ്റ്‌മെന്റ് എടുത്തത് കൊണ്ട് തന്നെ മെഡിസിനില്‍ അത് പോകും എന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് അതൊരു അത്ഭുതമായിട്ടാണ് തോന്നിയത് എന്നും ലിന്റു പറയുന്നു.