മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കാര്‍ത്തിക കണ്ണന്‍. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള താരം ശ്രദ്ധ നേടിയിട്ടുള്ളത് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ്.ദേവീ മഹാത്മ്യം, വധു, അമ്മ തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇപ്പോഴിത ട്രോളന്മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടി.
സീരിയല്‍ താരങ്ങള്‍ക്ക് എതിരെയുള്ള ട്രോളുകള്‍ ആനാവശ്യം ആണെന്നും ട്രോളന്‍മാര്‍ക്ക് മാന്യമായ ജോലി ചെയ്ത് ജീവിച്ചൂടേയെന്നും ചോദിക്കുകയാണ് നടി. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.
പ്രധാനമായും സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ വസ്ത്രധാരണ രീതികളും മേക്കപുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ നടി കാര്‍ത്തിക കണ്ണന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കാശുണ്ടാക്കാന്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശുണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ. വേറെ എന്തെല്ലാം ചെയ്യാം. ഒന്നുമില്ലെങ്കിലും തെണ്ടാന്‍ പോവാലോ. എനിക്കതിനോടൊന്നും താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ പറയുന്നത് എടുത്ത് ട്രോളുമായിരിക്കും'
്'അതൊന്നും നല്ല കാര്യമല്ല. നല്ല കാര്യങ്ങള്‍ നമുക്ക് ട്രോളാം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ ട്രോളുന്നത് ശരിയല്ല. യൂട്യൂബില്‍ വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങള്‍ കാണാറില്ല. മറ്റുള്ളവരെ കളിയാക്കുന്നത്. അവരെത്ര വിഷമിക്കുന്നു എന്നത് ഇവര്‍ ചിന്തിക്കുന്നില്ല. അവര്‍ ചെയ്ത് കാശുണ്ടാക്കി പോവുന്നു'
ഒരു തരത്തില്‍ ട്രോളുകള്‍ നല്ലതാണ്. അനാവശ്യമായി കമന്റ് പറയുന്നവര്‍ക്ക് കൊട്ട് കൊടുക്കുകയൊക്കെ ചെയ്യാം. എന്നാല്‍ ചുമ്മാ നിരപരാധികളെ വെറുതെ ട്രോളുന്നത് വളരെ മോശമാണ്. സീരിയലിലെ മേക്കപ്പിനെ പറ്റി പലരും ചോദിക്കാറുണ്ട്. അവര്‍ക്കിതിനെക്കുറിച്ച് അറിയാത്തതിനാലാണ് അങ്ങനെ പറയുന്നത്'
'വലിയ രീതിയില്‍ മാലയൊക്കെ ഇട്ട് നില്‍ക്കുന്നത് ഓവറാണ്. പക്ഷെ എന്റെ വീട്ടില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല'മുടിയൊക്കെ വലിച്ച് വാരിക്കെട്ടി, ആഭരണങ്ങളൊന്നും ഇടാതെ. ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത്.
'അങ്ങനെ പോയി സീരിയലില്‍ നിന്നാല്‍ ഈ പെണ്ണുമ്പിള്ള കുളിക്കുകയും നനയ്ക്കുകയും ഇല്ലേയെന്ന് ചോദിക്കും. അപ്പോള്‍ നമ്മള്‍ കാണുന്നവര്‍ക്ക് കുളിര്‍മ്മ ഉണ്ടാവാന്‍ വേണ്ടിയാണ് മേക്കപ്പ് ചെയ്യുന്നത്. കാണുന്നവര്‍ കൊള്ളാം സുന്ദരിയാണെന്ന് പറയുമല്ലോ' 'സീരിയല്‍ കാണുമ്പോള്‍ അതില്‍ നിന്നുള്ള നല്ല കാര്യങ്ങള്‍ മാത്രം സെലക്ട് ചെയ്യുക. നിങ്ങളുടെ ലൈഫില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം. അതാണ് സീരിയലിലൂടെ കാണിക്കുന്നത്. കുറ്റം പറയാതിരിക്കുക. ഒരു സീരിയല്‍ കൊണ്ട് എത്രയോ കുടുംബങ്ങള്‍ ജീവിക്കുന്നു'
'കഥാപാത്രം എങ്ങനെയാണെന്ന് സംവിധായകന്‍ പറഞ്ഞ് തരുമ്പോള്‍ ഞാന്‍ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുള്ള സ്ത്രീകളുടെ മാനറിസം ഞാന്‍ കൊണ്ട് വരാറുണ്ട്. മൂന്ന് വര്‍ഷവും നാല് വര്‍ഷവും ഒക്കെ ആയിരിക്കും ഒരു സീരിയല്‍ പോവുന്നത്.അത് കഴിഞ്ഞ് നമ്മള്‍ ആ കഥാപാത്രം വിടുമ്പോള്‍ ലാസ്റ്റ് ഷോട്ട് എടുക്കുമ്പോള്‍ ഭയങ്കര വിഷമം ആയിരിക്കുമെന്നും നടി പറയുന്നു.